കൊഴുപ്പുമുറ്റിയ ശരീരമുരുട്ടി,
അമര്‍ത്തിച്ചവിട്ടി നടന്നൂ,
രോദനങ്ങളൊന്നും കേള്‍ക്കാതെ,
കേട്ടെന്നു നടിക്കാതെ,
വര്‍ഗബോധത്തിന്റെ
സിംഹാസനത്തില്‍ ,
ഹുങ്കില്‍ ഞെളിഞ്ഞിരുന്ന്,
അക്കങ്ങളെ അമ്മാനമാടി,
എണ്ണാനാറിയാത്ത,
എണ്ണാന്‍ കഴിയാത്ത,
മനുഷ്യ വംശങ്ങളുടെ,
ശിരസ്സു മെതിച്ചു,
നേട്ടങ്ങളെയളന്ന്,വീണ്ടും
നേടുവാന്‍ മോഹിച്ചു,
ലോക്കറുകള്‍ പൂട്ടി,
താക്കോല്‍കൂട്ടം കറക്കി,
രാവുകളെ പകലാക്കി,
പകലുകളെ രാവുകളാക്കി,
കണ്ണടച്ചിരുട്ടാക്കി,
ചോദ്യശരങ്ങളെ അടിച്ചമര്‍ത്തി,
അഹന്തയാലവന്‍ പൊട്ടിച്ചിരിച്ചു,
അട്ടഹസിച്ചു,
എഴുതുവാനെന്റെ പേന പോലും
അറച്ചു നില്‍ക്കുന്നു,
സമ്പന്നന്‍ ,
അവന്റെ കൊഴുത്ത് തടിച്ച വര്‍ഗ്ഗം