ഓര്‍മ്മയുറച്ചപ്പോഴേക്കും
അടിച്ചേല്‍പിക്കപ്പെട്ട
നശിച്ചൊരു പക്വത,
പണ്ടേ കൂട്ടിലടക്കപ്പെട്ട കുട്ടിയെ,
പുറത്തു ചാടാന്‍ കൊതിക്കുമ്പോഴൊക്കെ
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കും.
കിലുകിലെ ചിരിക്കാന്‍
കൊതിയുണ്ടാകും പക്ഷെ,
കടുത്ത പ്രഹരമേറ്റു കുഴഞ്ഞു വീഴും.
ചിണുങ്ങിക്കരയണമെന്നുണ്ടാകും
എന്നാലും, നിര്‍വികാരത
മുഖം മൂടിയായ് പൊതിയും.
കുട്ടിയായിരിക്കുമ്പോഴേ
കുട്ടിയാകാന്‍ ശ്രമിച്ചിട്ടും
തീരെ പറ്റാതെയാകും.
പിന്നെയാ കുട്ടി കരഞ്ഞു തളര്‍ന്നു
ഉള്ളില്‍ തന്നെ കിടന്നുറങ്ങും.
നശിച്ച പക്വത,
ഓര്‍മ്മയുറക്കുമ്പോഴേക്കും
എന്നില്‍ കുത്തി നിറക്കപ്പെട്ട പക്വത.
Friday, 6 September 2013
ഇരുള്‍ യാത്ര
ഇരുളിലൂടെ ഊളിയിട്ട്,
സുഖങ്ങളെ തേടിയലയുമ്പോള്‍ ,
ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍
ആവോളം ശ്രമിക്കും മനുഷ്യര്‍ .
പാത്തും പതുങ്ങിയും
തെറ്റിനെ പുണരുമ്പോള്‍
പെട്ടെന്നങ്ങ് പിടിക്കപ്പെട്ടാല്‍
ആദ്യമെന്താണ് ചെയ്യുക?
മിണ്ടാതിരിക്കാന്‍ കെഞ്ചി നോക്കും.
വഴങ്ങാതെ വന്നാല്‍
ചെറിയൊരു ചരട് കൊണ്ട്
സത്യത്തിന്റെ കഴുത്തില്‍ കുരുക്കിടും.
കത്തിച്ചു കളയാന്‍ നോക്കും,
ദയ പാടെ മറന്നു കൊണ്ടും.
കുരുക്കു മുറുകി പിടഞ്ഞു ചാവുന്ന
നിഷ്കളങ്ക സത്യം പക്ഷെ,
ഉയിര്‍ത്തെഴുന്നേല്‍ക്കും ഒരുനാള്‍ ,
ആരുമറിയാതെ പൂട്ടി വച്ച
അധമ സഞ്ചാരങ്ങള്‍ മുഴുവനും
ആകെ ലോകവുമറിയും
പിന്നെ ആയുസൊടുങ്ങും വരെ
പാപ ഭാരവും പേറി അങ്ങിനെ..
സുഖങ്ങളെ തേടിയലയുമ്പോള്‍ ,
ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍
ആവോളം ശ്രമിക്കും മനുഷ്യര്‍ .
പാത്തും പതുങ്ങിയും
തെറ്റിനെ പുണരുമ്പോള്‍
പെട്ടെന്നങ്ങ് പിടിക്കപ്പെട്ടാല്‍
ആദ്യമെന്താണ് ചെയ്യുക?
മിണ്ടാതിരിക്കാന്‍ കെഞ്ചി നോക്കും.
വഴങ്ങാതെ വന്നാല്‍
ചെറിയൊരു ചരട് കൊണ്ട്
സത്യത്തിന്റെ കഴുത്തില്‍ കുരുക്കിടും.
കത്തിച്ചു കളയാന്‍ നോക്കും,
ദയ പാടെ മറന്നു കൊണ്ടും.
കുരുക്കു മുറുകി പിടഞ്ഞു ചാവുന്ന
നിഷ്കളങ്ക സത്യം പക്ഷെ,
ഉയിര്‍ത്തെഴുന്നേല്‍ക്കും ഒരുനാള്‍ ,
ആരുമറിയാതെ പൂട്ടി വച്ച
അധമ സഞ്ചാരങ്ങള്‍ മുഴുവനും
ആകെ ലോകവുമറിയും
പിന്നെ ആയുസൊടുങ്ങും വരെ
പാപ ഭാരവും പേറി അങ്ങിനെ..
ഒറ്റ
എല്ലാവരും പോയ്‌ക്കഴിഞ്ഞ
വഴിയില്‍
ഒറ്റക്കിരുന്നു പെറുക്കുകയാണ്
ഞാന്‍,
ഓര്‍മ്മയുടെ മഞ്ചാടി മണികള്‍
ഓരോന്നും.
ഇനിയും ഇത് വഴിയെ പോകും
പലരും,
ഓരത്തിരുന്നു കാണും ഞാനുമാ
യാത്രകള്‍ ,
ഒടുവിലെന്നെയും തേടി വരും
വഴികാട്ടി.
അത് വരെ പെറുക്കിയ ഓര്‍മ്മകളെ
ഒക്കെയും,
ആരുമറിയാതെ വിതറിയിട്ടു പോകും
വഴിയില്‍ .
പെറുക്കിയെടുക്കാന്‍ ആരുമിനിയും
വരില്ലെങ്കിലും,
ഓര്‍മ്മകളെങ്കിലും ചിതറിക്കിടക്കട്ടെ,
അവശേഷിപ്പുകളായ്.....
വഴിയില്‍
ഒറ്റക്കിരുന്നു പെറുക്കുകയാണ്
ഞാന്‍,
ഓര്‍മ്മയുടെ മഞ്ചാടി മണികള്‍
ഓരോന്നും.
ഇനിയും ഇത് വഴിയെ പോകും
പലരും,
ഓരത്തിരുന്നു കാണും ഞാനുമാ
യാത്രകള്‍ ,
ഒടുവിലെന്നെയും തേടി വരും
വഴികാട്ടി.
അത് വരെ പെറുക്കിയ ഓര്‍മ്മകളെ
ഒക്കെയും,
ആരുമറിയാതെ വിതറിയിട്ടു പോകും
വഴിയില്‍ .
പെറുക്കിയെടുക്കാന്‍ ആരുമിനിയും
വരില്ലെങ്കിലും,
ഓര്‍മ്മകളെങ്കിലും ചിതറിക്കിടക്കട്ടെ,
അവശേഷിപ്പുകളായ്.....
Subscribe to:
Posts (Atom)