കടുനീല വര്‍ണ്ണ പ്രതലത്തില്‍,
കണ്ണുകളാല്‍ കവിതയെഴുതാന്‍?
മനസ്സുകൊണ്ട് ചിത്രം വരക്കാന്‍?
ചുവപ്പ് പടരുന്ന നേരത്ത്
ശോകമാര്‍ന്നൊരു രാഗം കുറിക്കാന്‍
ഇരുണ്ടുമൂടി തുടങ്ങുമ്പോള്‍
കറുത്തു പോകുന്ന മാനത്തു
താരങ്ങള്‍ തുന്നിച്ചേര്‍ത്തു
ഭാവനയിലൊരു പട്ടുറുമാല് തീര്‍ക്കാന്‍?
കണ്ണടയാന്‍ തുടങ്ങുമ്പോഴും
വിരിയുന്ന പുഞ്ചിരിയോടെ
ആകാശങ്ങളേഴിനുമപ്പുറത്തേക്കൊരു
സ്തുതിഗീതം കുറിച്ചു വിടാന്‍??
