Friday, 25 January 2013
കാലം
വാലിട്ടു കണ്ണെഴുതി
ഈറന്‍ മുടി പിന്നിയിട്ടു
പുസ്തകം മാറോടടക്കി
ഇന്നാരും പോകാറില്ലാ
വളപ്പില്‍
നിറമുള്ള ദാവണികളും
വിടരുന്ന പുഞ്ചിരികളും
ക്യാംപസിനും വെറുപ്പാണ്.
പകരം,
ഇത്തിരിപ്പോന്ന തുകല്‍സഞ്ചിയില്‍
ഒത്തിരി നിറച്ച ജലം പോലെ
തുളുമ്പുന്ന മേനിയും
വിളമ്പുന്ന നുണകളും
ചുവപ്പിച്ച ചുണ്ടുകളും
ഉരുമ്മുന്ന കൈകളും
വളപ്പുകളില്‍ കാണായി
കാതില്‍ തൂങ്ങാന്‍
പിസാ ഗോപുരങ്ങളും
വളയങ്ങളും പലതും
കാതിനുള്ളിലമരുന്നതോ
ത്രസിപ്പിക്കുന്ന സംഗീതവും
പഴമയെ,തെളിമയെ
ചവിട്ടിയരക്കാന്‍ പാകത്തില്‍
കൂര്‍മ്മയുള്ള പാദുകങ്ങള്‍
ചവിട്ടിയമര്‍ത്തി
കടന്നു പോകുന്നത്
നന്മയെ മാത്രം,
അതില്‍ വിരിയുന്ന പൂക്കളെയും...
Sunday, 20 January 2013
Pearl.
He will say at the beginning
‘Oh! Dear, you are unique.
Like a pearl in the shell shining,
A rare, polished agate,
You are different, my dearest.
You are the only one
Who easily roosted
Into my heart for the first time’.
Slowly, very slowly
He will sprawl into you,
And flow through your nerves.
Then he starts to change you
You will be melted into him.
After you have become nothing,
You have lost all your uniqueness
He will shout at you,
‘Hey, foolish girl, get lost!
Worthless, Good for nothing.
You have ruined all my time’
So dear matchless pearl,
Polished agate,
This love game is not for you
You must not fall in love.
Love is forbidden for girls like you
Who is different, special and unique!
That is the world order,
The lesson many have learned..
Sunday, 13 January 2013
മെഴുക് സ്വപ്‌നങ്ങള്‍
ഉരുകിയുരുകി
ഉറഞ്ഞു കൂടുമെങ്കിലും
ഒരിക്കലും
ഉയിര് കൈവെടിയില്ല
സ്വപ്‌നങ്ങള്‍..
കാലം പാടുപെട്ട്
കോലം മാറ്റുമായിരിക്കും
എങ്കിലും വീണ്ടുമവ
ഉയിര്‍ത്തെഴുന്നേല്‍ക്കും
Wednesday, 9 January 2013
ലജ്ജ
ചീന്തപ്പെട്ട ഉടയാടകളിലെ
ഓരോരോ നൂലിഴയും
ആര്ത്തലച്ചൊന്ന് കരയുവാനായ്
കുറേയേറെ പരിശ്രമിച്ചിട്ടുണ്ടാകാം
പരസ്പരം അകലാതിരിക്കാന്,
കുറേയേറെ പരിശ്രമിച്ചിട്ടുണ്ടാകാം
പരസ്പരം അകലാതിരിക്കാന്,
നൂലിഴ ബന്ധം മുറിയാതിരിക്കാന്
നിശ്ശബ്ദമായ് പ്രാര്ഥിച്ചിരിക് കാം..
നിശ്ശബ്ദമായ് പ്രാര്ഥിച്ചിരിക്
ചോര പുരളാതെ രക്ഷപ്പെട്ടോടിയ
തുണിക്കഷ്ണങ്ങളെയൊക്കെയും
അവശേഷിപ്പുകള് ശപിച്ചിട്ടുണ്ടാ കും.
വേദനിക്കുന്ന മേനിയെ
പൊതിയാന് ശ്രമിക്കുന്നതിനിടയില്
അകത്തിരുന്ന് വേവുന്ന
പാവം ഹൃദയത്തെ ആശ്വസിപ്പിക്കാന്
വൃഥാ കൊതിച്ചും കാണാം.
നിയമപുസ്തകത്തിലെ അക്ഷരങ്ങള്
മങ്ങിപ്പോയതിനാലാവും
തുണിക്കഷ്ണങ്ങളെയൊക്കെയും
അവശേഷിപ്പുകള് ശപിച്ചിട്ടുണ്ടാ
വേദനിക്കുന്ന മേനിയെ
പൊതിയാന് ശ്രമിക്കുന്നതിനിടയില്
അകത്തിരുന്ന് വേവുന്ന
പാവം ഹൃദയത്തെ ആശ്വസിപ്പിക്കാന്
വൃഥാ കൊതിച്ചും കാണാം.
നിയമപുസ്തകത്തിലെ അക്ഷരങ്ങള്
മങ്ങിപ്പോയതിനാലാവും
നാമതൊക്കെയും അറിയാതെയും പോയി.
e-mashi @ മലയാളം ബ്ലോഗേഴ്സ്
Wednesday, 2 January 2013
തണുപ്പ്
പലതരം തണുപ്പുകളുണ്ട്.
പുതപ്പിനുള്ളില്‍
ചുരുണ്ട് കൂടുമ്പോള്‍
കൂടെ ചേര്‍ന്ന് കിടക്കുന്ന
സുഖകരമായ ഇളം തണുപ്പ്......
ഉരുണ്ട് നീങ്ങുന്ന യാത്രകളില്‍
എതിരെ പാഞ്ഞെത്തുന്ന
കരുത്തനായ
കുറുമ്പന്‍ കാറ്റിന്റെ തണുപ്പ്.
ചില പുലര്‍ കാലങ്ങളിലെ
തണുപ്പുണ്ടല്ലോ,
അസ്ഥി തുളച്ചു കയറുന്ന
വില്ലന്‍ തണുപ്പ്.
ചൂട് പിടിച്ചു,
കത്തിപ്പടരാനൊരുങ്ങുന്ന
പ്രതിഷേധത്തിനെ
അടിച്ചമര്‍ത്താന്‍ കൊതിക്കുന്ന
വിഡ്ഢി തണുപ്പ്,
പേടിക്കരുതതിനെ,
ഭരണകൂടത്തിന്റെ
തണുപ്പന്‍ നോട്ടങ്ങളെയും
മരവിച്ചു പോകുവാനുള്ളതല്ല
മാറ്റം കൊതിക്കുന്ന
വിപ്ലവച്ചൂട്.....

പുതപ്പിനുള്ളില്‍
ചുരുണ്ട് കൂടുമ്പോള്‍
കൂടെ ചേര്‍ന്ന് കിടക്കുന്ന
സുഖകരമായ ഇളം തണുപ്പ്......
ഉരുണ്ട് നീങ്ങുന്ന യാത്രകളില്‍
എതിരെ പാഞ്ഞെത്തുന്ന
കരുത്തനായ
കുറുമ്പന്‍ കാറ്റിന്റെ തണുപ്പ്.
ചില പുലര്‍ കാലങ്ങളിലെ
തണുപ്പുണ്ടല്ലോ,
അസ്ഥി തുളച്ചു കയറുന്ന
വില്ലന്‍ തണുപ്പ്.
ചൂട് പിടിച്ചു,
കത്തിപ്പടരാനൊരുങ്ങുന്ന
പ്രതിഷേധത്തിനെ
അടിച്ചമര്‍ത്താന്‍ കൊതിക്കുന്ന
വിഡ്ഢി തണുപ്പ്,
പേടിക്കരുതതിനെ,
ഭരണകൂടത്തിന്റെ
തണുപ്പന്‍ നോട്ടങ്ങളെയും
മരവിച്ചു പോകുവാനുള്ളതല്ല
മാറ്റം കൊതിക്കുന്ന
വിപ്ലവച്ചൂട്.....
Subscribe to:
Posts (Atom)