Thursday, 3 May 2012

രാത്രി ശലഭങ്ങള്‍



ഒരു നുറുങ്ങു വെട്ടമാണ്  
ദൂരെ കാണുന്നതെങ്കിലും  
തേടി പറക്കുമ്പോള്‍ 
കട്ട കുത്തുന്ന ഇരുട്ടില്‍ 
നിശാ ശലഭങ്ങള്‍ക്ക് വഴി തെറ്റാറില്ല
നിറമില്ലായ്മയുടെ വേദനയില്‍
മതിലിനെ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ 
ആരെയും പഴിക്കാറുമില്ല
എന്നിട്ടും 
വിളിക്കാതെ വന്നവനെയെന്നപോലെ
വെളുപ്പിന്റെ പ്രതലത്തില്‍ 
പതുങ്ങിയിരിക്കുന്ന  ശലഭത്തെ 
വെറുപ്പോടെ നോക്കാറുണ്ട്  പലരും 
അറിയാതെ വഴി തെറ്റി 
പകലിലെങ്ങാനും പെട്ട് പോയാല്‍
സ്വയം ശപിക്കും രാത്രി ശലഭങ്ങള്‍
പകലിന്റെ ഇരുട്ടില്‍ 
കൌതുകമുള്ള കൊച്ചു വിരലുകളാല്‍ 
ജീവന റ്റു  പോകുന്ന ജന്മത്തെ ഓര്‍ത്ത്‌..

22 comments:

  1. kattakuttunna iruttil nurungu vettam..... why this kolavery........

    ReplyDelete
  2. നല്ല കവിത.. (ഗദ്യ കവിത)
    നല്ല ആശയം..
    ആശംസകൾ

    ReplyDelete
  3. കൊള്ളാം പെങ്ങളെ,പുസ്തകത്തില്‍ ഇതും കൂടി ഉള്‍പ്പെടുത്തണം.
    :മന്‍സൂര്‍ അലവി.

    ReplyDelete
  4. നിശാ ശലഭങ്ങള്‍ക്ക് വഴി തെറ്റാറില്ല....

    ReplyDelete
  5. ഇനിയും എഴുതുക.. നന്നായിട്ടുണ്ട്.. :)

    ReplyDelete
  6. നന്നായിട്ടുണ്ട് എഴുത്ത്..
    നിശാശലഭങ്ങള്‍ എന്നതിനേക്കാള്‍ രാത്രിശലഭങ്ങള്‍ എന്ന പ്രയോഗമാണ് നന്നായി തോന്നുന്നത്..

    ReplyDelete
  7. കട്ട കുത്തുന്ന ഇരുട്ടില്‍
    നിശാ ശലഭങ്ങള്‍ക്ക് വഴി തെറ്റാറില്ല
    :)

    ReplyDelete
  8. ചില ജന്മങ്ങള്‍ അങ്ങനെയാണ് ...

    ReplyDelete
  9. കൊച്ചു വിരലുകള്‍ മാത്രമല്ല വലിയവയും ഒട്ടും മോശമല്ല..

    ReplyDelete
  10. എത്ര മനോഹരമായ ചിന്തയും
    ആശയവും ...
    മനസില്‍ നിന്നു മായാത്ത ശലഭം ..
    ആശംസകള്‍ ..ഇനിയും എഴുതൂ.. ..

    ReplyDelete
    Replies
    1. നന്ദി വായിച്ചതിനും കമന്റിയതിനും...

      Delete
  11. ""കട്ട കുത്തുന്ന ഇരുട്ടില്‍
    നിശാ ശലഭങ്ങള്‍ക്ക് വഴി തെറ്റാറില്ല""

    അറിയാതെ വഴി തെറ്റി
    പകലിലെങ്ങാനും പെട്ട് പോയാല്‍ !
    _____________________
    പകല്‍ കറുത്ത വസ്ത്രം ധരിച്ചിരിക്കുന്നു..
    ഇപ്പോള്‍ എവിടെയും ഇരുട്ട് മാത്രമേയുള്ളൂ.....ഇരുട്ട് !

    നല്ല ആശയം !

    ReplyDelete
    Replies
    1. നല്ല കമന്റിനു നന്ദി....

      Delete
  12. ഷബ്ന സുമയ്യ ......

    നന്നായിരിക്കുന്നു ഈ ചിന്തകള്‍

    ഇനിയും തുടരട്ടെ ഈ യാത്ര....... ജീവിതമെന്ന യാത്ര......

    കണ്ടു മുട്ടിയ മുഖങ്ങള്‍ മറക്കാതിരുന്നാല്‍....... ആശയങ്ങള്‍ക്ക്
    ഒരിക്കലും ദാരിദ്ര്യം ഉണ്ടാവില്ല

    http://thalirkoottam.net/






    All the Best

    ReplyDelete
  13. ഇച്ച് ഇസ്ടായി

    ReplyDelete