Monday, 26 February 2018

യാത്ര

പകല്‍ സ്വപ്നങ്ങളില്‍ നിന്നും ചിന്തകളിലേക്ക്, അവിടെ നിന്നും കവിതകളിലേക്ക്, കവിതകളില്‍ നിന്ന് ചിത്രങ്ങളിലേക്ക്. ഒരു കുന്നു കയറും പോലെയാണെന്റെ യാത്ര. ആരുമറിയാതെ ചിലപ്പോള്‍ തളര്‍ന്നു വീണു ചലനം നിലച്ചു, ജീര്‍ണ്ണിച്ചു തീര്‍ന്നു പോയേക്കാമെന്നറിഞ്ഞിട്ടും ആഞ്ഞു നടക്കുന്ന, ജ്വലിച്ചു കൊണ്ടേയിരിക്കുന്ന ഒരുപാട് മനുഷ്യരില്‍ ഒരാളാവാന്‍. ചിതറി തെറിച്ചു കിടക്കുന്ന വരികളെയോരോന്നും അടുക്കി വെക്കാതെ തന്നെ , ഒരായിരം വര്‍ണ്ണ പട്ടങ്ങളായി, പിന്നെയവ ആകാശത്തിലെ പൊട്ടുകളായി പാറിപ്പറന്നു പോകണമെന്നാണ് കൊതി...