പക്ഷെ അയാളെ നോക്കി നില്‍ക്കുന്നവര്‍ക്ക് ഉള്ളില്‍ അസ്വസ്ഥത ഉണ്ടാവും.കളിയാക്കാനും വഴി മുടക്കാനും കല്ലെറിഞ്ഞു വീഴ്ത്താനും ആളുകള്‍ ഉണ്ടാവും. അയാളുടെ പ്രിയപ്പെട്ടവരും വേദനയാല്‍ ആ യാത്രയെ മുടക്കാന്‍ നോക്കും. തിരിച്ചു വിളിക്കും. എല്ലാവരും പോകുന്ന വഴിയെ പോകാന്‍ നിര്‍ബന്ധിക്കും. കല്ലെറിയുന്നവരെ ഭയന്നിട്ടാവാം.
ഒരു നിമിഷത്തിന്റെ സ്വസ്ഥത പോലും ലഭിക്കാതെ ഇതരനെ തകര്‍ക്കാന്‍ നടക്കുന്നവര്‍ക്ക് ഒരിക്കലുമറിയാത്ത സുഖം. അതുണ്ട് ഈ പാതയില്‍. അധികമാരും പോകാത്ത വഴിയിലെ, ഒരു കൂര്‍ത്ത മുള്ള് തറച്ചുണ്ടാവുന്ന വേദനയില്‍ പോലും..
അവര്‍ അറിയുന്നുണ്ടാവുമോ?








