Monday, 17 August 2015

ചലനം


കണ്ണിമ പോലുമൊന്നു
പിടപ്പിക്കാതെ
അനക്കമറ്റിരുന്നാലും
മനസ്സ് മാത്രമൊരു
നിമിഷ സൂചിയെപ്പോലെ
നിര്‍ത്താതെ ചലിക്കും.
ചിന്തിച്ചു ചിന്തിച്ചൊടുവില്‍
തുടങ്ങിയിടത്ത് തന്നെയെത്തും.
മടുത്തിട്ടും കുഴഞ്ഞിട്ടും
ആരോ തള്ളി വിടും,
ആവര്‍ത്തനത്തിന്റെ
അച്ചുതണ്ടില്‍ വീണ്ടും
കറങ്ങിക്കൊണ്ടേയിരിക്കാന്‍.

Saturday, 8 August 2015

കുറ്റവാളി



നേർത്ത് നേർത്ത്‌ പെയ്യുമ്പോൾ
നോക്കിയിരിക്കാനൊരു സുഖമാണ്.
ഒന്നൂടെയുറക്കെ ചാറുമ്പോൾ
നനയലൊരു നിർവൃതിയാണ്.
കുറച്ചൂടെ ശക്തിയിൽ പെയ്താൽ
ഇറയത്തു നിന്ന് കൈകൾ നീളും.
പിന്നെയും പെയ്ത്ത് മുറുകിയാൽ
രൂക്ഷമായ് നോക്കി തുടങ്ങും.
ആരോ കൊതിച്ചിട്ടാണ്
നീ പെയ്തു തുടങ്ങിയതെങ്കിലും
ഒന്ന് മടുക്കുമ്പോഴേക്കും
കുറ്റപ്പെടുത്തലുകൾക്ക് ഇര
എന്നും നീ തന്നെയായിരിക്കും.

Tuesday, 4 August 2015

ഒരു കച്ചോടക്കാരന്‍ വന്നു. :/ അയാള്‍ കറുപ്പ് വെളുപ്പ് വര്‍ണ്ണങ്ങളെപ്പറ്റി വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. പവനും സെന്റും അയാളുടെ സംസാരത്തില്‍ ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകള്‍ ആയിരുന്നു.
വെളുപ്പും മെലിഞ്ഞ ശരീരവും ഉള്ളവരെ ആണ് ചെറുപ്പക്കാര്‍ക്ക് ആവശ്യം പോലും, അപ്പോള്‍ അധികം മൊതല്‍ കൊടുക്കണ്ട. കറുത്ത നിറം ഉള്ലോര്‍ക്ക് മുതല്‍ നല്ലോണം വേണം. ആണുങ്ങള്‍ക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിക്കോട്ടെ കുഴപ്പം ഒന്നുമില്ല. :/ എന്നിട്ടയാള്‍ അയാള്‍ നടത്തിയ കച്ചോടങ്ങളുടെ സോറി കല്യാണങ്ങളുടെ ലിസ്റ്റ് നിരത്തി. :/ എത്ര വീതം സ്ത്രീധനം കൊടുക്കപ്പെട്ടു എന്നും.കേട്ടിരുന്ന ആളുകള്‍ക്കൊക്കെ തരിച്ചു കേറി തുടങ്ങി >:(
കല്യാണം നടക്കാതെ പോയ പെണ്‍കുട്ടികളുടെ കഥകള്‍ പറയപ്പെട്ടു. കാശുള്ളതിനാല്‍ അയാള്‍ നടത്തിയ രണ്ടാം കെട്ടുകളെപ്പറ്റിയും വിശദീകരിച്ചു.പരിചയമുള്ള ആള്‍ പറഞ്ഞു വിട്ടതിനാല്‍ മാത്രം വീട്ടില്‍ കേറി വന്ന ആളെ എങ്ങനെ ഇറക്കിവിടും എന്നോര്‍ത്ത് കേള്‍വിക്കാര്‍ ക്ഷമിച്ചു നിന്നു.

"അവസാനം അയാള്‍ ചോദിച്ചു മൊതലൊക്കെ എങ്ങനാ നിങ്ങള്‍ക്ക്? " വായിലിരിക്കുന്ന മൊതല്‍ മുഴുവന്‍ അയാളെ കേള്‍പ്പിക്കാന്‍ ആഞ്ഞ ഞാന്‍ സ്വയം നിയന്ത്രിച്ചു. >:( ഭാവമാറ്റം മനസ്സിലാക്കിയ വീട്ടുകാര്‍ ഇപ്പോള്‍ കല്യാണം നോക്കുന്നില്ല എന്ന വാക്കുകൊണ്ട് മയത്തില്‍ അയാളെ ആട്ടിപ്പായിച്ചു :P

ഇവറ്റകള്‍ക്കൊക്കെ വല്ല കൂലിപ്പണിക്കും പൊയ്ക്കൂടെ? ബ്രോക്കര്‍മാര്‍ എന്ന വര്‍ഗ്ഗത്തെ തന്നെ അടുപ്പിക്കരുത് കഴിയുമെങ്കില്‍. കല്യാണം നടന്നില്ലേലും സാരമില്ല. കച്ചവടമല്ല കല്യാണം. >:(

തള്ളമാരെ, തന്തമാരെ പെണ്‍കുട്ടികളുടെ ഉമ്മ ബാപ്പമാര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന 'മൊതല്‍' മകന് വേണ്ടി വാങ്ങി ജീവിക്കാന്‍ മാത്രം ഉളുപ്പില്ലായ്മ നിങ്ങള്‍ക്ക് ജന്മനാ കിട്ടിയതോ അതോ പതുക്കെ ഉണ്ടായി വന്നതോ? ചെക്കന്മാരെ , തന്തേം തള്ളേം മേടിക്കാന്‍ പറയുമ്പോഴേക്കും സ്ത്രീധനം മേടിക്കാനും മാത്രം നട്ടെല്ല് നിങ്ങള്‍ എവിടെ പണയം വച്ചിരിക്കുന്നു?
പെണ്പിള്ളാരെ, സ്ത്രീധനം കിട്ടി നടക്കുന്നത് പാവനമായ വിവാഹ ബന്ധമല്ല, കച്ചവട ബന്ധം മാത്രമാണെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് എവിടെ കൈമോശം വന്നു, പെണ്‍കുട്ടികളുടെ ഉമ്മ ബാപ്പമാരെ, നിങ്ങള്‍ ചോര നീരാക്കിയ സമ്പാദ്യം കൊടുത്തല്ല , സ്നേഹവും നന്മയും മാത്രം കൊടുത്തെ മകളെ പറഞ്ഞു വിടാവൂ എന്ന് ആര് പറഞ്ഞാലാണ് നിങ്ങള്‍ക്ക് മനസ്സിലാവുക? :(

എന്ന്‍,

ആദ്യമായും (അവസാനമായും) ആരോ പറഞ്ഞു വിട്ട ബ്രോക്കറുടെ സംസാരം കേട്ട് പകച്ചു പോയ പെണ്‍കുട്ടി.... :-| ;) 3:)

Saturday, 1 August 2015

ചിന്തകൾ



ഉറക്കമില്ലാത്ത രാവുകൾ
ഒരു പുതുമയൊന്നുമല്ല.
പുറത്തെയൊച്ചകൾ
ഒരുപാടൊന്നും
ഭയപ്പെടുത്താറുമില്ല.
പുതപ്പിനുള്ളിൽ തണുപ്പ്
ഇളം ചൂടായി മാറാഞ്ഞുമല്ല.
എത്ര ഉറപ്പിൽ കൊട്ടിയടച്ചിട്ടും
കാണാനാവാത്ത പഴുതിലൂടെ
അകത്ത് കയറി വരുമവ,
കണ്‍ പോളകളെ
അനങ്ങാൻ വിടാതെ
പിടിച്ചു വെക്കും.
കോണുകളിലൂടെ
കവിഞ്ഞൊഴുകും.
തുടക്കാൻ പോലുമാകാതെ
കൈകളെ തളർത്തും.
തലയിണയെല്ലാം
അറിയുന്നുണ്ടാകും.
അനക്കമില്ലാഞ്ഞിട്ടും
പിടച്ചിൽ കേൾക്കുന്നുമുണ്ടാകും.
കവിളിലുണങ്ങിപ്പിടിച്ച
കണ്ണീരുമായി
ഒടുവിലെപ്പോഴോ കണ്ണടയും.
പുലർച്ചക്കും മുൻപേ
ഞെട്ടിയെണീക്കുമിടക്ക്,
സ്വപ്നത്തിലുമവ
കയറി വരുമ്പോൾ.
അടുത്ത പകലിലേക്കും
ഉയിർ വേണ്ടതിനാൽ
ഉറക്കമൊടുവിൽ കനിയും.
ഊറ്റിക്കുടിച്ച ജീവനത്രയുമായി
ചിന്തകളും ഇറങ്ങിപ്പോകും,
അടുത്ത ദിനം വീണ്ടും വരാനായ്‌.

Wednesday, 29 July 2015

ധൃതി.



തൂക്കിലേറ്റപ്പെടേണ്ടവരെ
ചുമലുകളിലേറ്റി,അവര്‍
സിംഹാസനത്തിലിരുത്തി.
അത് വരെയും ചുട്ടെരിക്കപ്പെട്ട
ആത്മാക്കളെയോ
എല്ലാവരും ചേര്‍ന്ന്
ചെരിപ്പിനടിയിലിട്ടു ഞെരിച്ചു.
അന്നേ മരിച്ചതായിരുന്നു
നീതിയുമതിനൊപ്പം.
പണ്ടേ മരിച്ച നീതിക്കായ്
ഇനിയും വിലാപമെന്തിന്?
മുഖം മൂടിയണിഞ്ഞവരെത്തേടി
നിയമമെത്തില്ല, അതിനാല്‍
നിങ്ങള്‍ക്കാഹ്ലാദിക്കാം,
കരഘോഷമുയര്‍ത്താം.
ധൃതിപ്പെട്ട് കയര്‍ മുറുക്കുമ്പോള്‍
ശ്രദ്ധിക്കണം,
ആരാച്ചാരന്മാരുടെ കൈകളില്‍
രക്തക്കറ പുരണ്ടിട്ടുണ്ടോയെന്ന്‍,
സിംഹാസനസ്ഥരുടെ മുഖങ്ങളില്‍
വന്യമാമൊരു ചിരി,
തെളിഞ്ഞുവരുന്നുണ്ടോയെന്നും.

Friday, 24 July 2015

ചിറകറ്റു വീഴുന്ന ശലഭങ്ങള്‍




കുഞ്ഞുങ്ങളുടെ ചിരി , അവരുടെ സംസാരം, കളികള്‍, കുസൃതികള്‍ ഒക്കെ എത്ര സുന്ദരമാണ്. മക്കളുടെ കുസൃതിയെപ്പറ്റി പരാതി പറയുമ്പോളും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് പലപ്പോഴും മാതാപിതാക്കള്‍ അത് വര്‍ണ്ണിക്കുക. അത്രയ്ക്ക് ഇഷ്ടമാണ് നമുക്ക് നമ്മുടെ കുട്ടികളെ. എന്നാല്‍ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന മക്കള്‍ പെട്ടെന്നൊരു ദിവസം അങ്ങേയറ്റം ഖിന്നരായിഇരിക്കുന്നത് കണ്ടാല്‍ എന്തുപറ്റി എന്ന് ചോദിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയാറുണ്ടോ? അല്ലെങ്കില്‍ അവരില്‍ ഉണ്ടാകുന്ന ഏതെങ്കിലും നെഗറ്റീവ് മാറ്റങ്ങളെ ശിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരാറുണ്ടോ? തങ്ങളുടെ മക്കളെ തങ്ങള്‍ക്കു നന്നായറിയാം എന്നും അവരില്‍ ഉള്ള ചെറിയ മാറ്റങ്ങള്‍ പോലും തങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയും എന്ന് മേനി നടിക്കുന്നവരാകും മിക്കവാറും മാതാപിതാക്കളും.സത്യത്തില്‍ അങ്ങനെയാണോ?വളരെ ചുറുചുറുക്കോടെ പാറി നടക്കുന്ന വര്‍ണ്ണശലഭങ്ങള്‍ നിനച്ചിരിക്കാതെ ചിറകറ്റു വീഴുന്നത് പോലെ, കുഞ്ഞുങ്ങളിലെ കളി ചിരികള്‍ പൊഴിഞ്ഞു വീണു അവര്‍ വെറും മിണ്ടാപ്പൂച്ചകളായി മാറുന്നത് മുതിര്‍ന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല, എന്നതാണ് സത്യം.

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍, മറ്റെവിടെയെങ്കിലും വിരുന്നിനു പോകുമ്പോള്‍, കുടുംബക്കാരും സുഹൃത്തുക്കള്‍ ഒത്തു ചേരുന്നിടത്ത്‌ ചെല്ലുമ്പോള്‍, കുശലം ചോദിക്കുമ്പോള്‍ മറുപടി ഒന്നും പറയാതെ മിണ്ടാതെ നില്‍ക്കുന്ന കുട്ടികള്‍ എല്ലാവരും ‘വലിയ നാണക്കാര്‍’ എന്ന ലേബലില്‍ നാം പെടുത്തും. സ്വഭാവത്തില്‍ വളരെ അധികം ദ്വേഷവും ഗുരുതരമായ അക്രമവാസനയുമായി നടക്കുന്ന കുട്ടികളെ, മുതിര്‍ന്നവര്‍ അതി രൂക്ഷമായി കൈകാര്യം ചെയ്യും.തങ്ങളില്‍ നിന്ന് ദൂരേക്ക് ഹോസ്റ്റലില്‍ പറഞ്ഞു വിടും. പഠനത്തില്‍ പിറകോട്ടായി വരുന്ന മക്കളെ അടിച്ചും ശകാരിച്ചും നിര്‍ബന്ധിച്ചു ട്യൂഷന് വിട്ടും പഠനത്തില്‍ മുന്‍പന്തിയിലാക്കാന്‍ കിണഞ്ഞു ശ്രമിക്കും.

എപ്പോഴെങ്കിലും ഈ മാറ്റങ്ങള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? മക്കളെ സ്നേഹത്തില്‍ അടുത്തു വിളിച്ചിരുത്തി എന്താണ് അവരില്‍ പുകഞ്ഞു നീറുന്ന പ്രശ്നമെന്ന് ചോദിക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. അല്ലെങ്കില്‍ അങ്ങനെയൊരു കാര്യത്തെപ്പറ്റി അവര്‍ ചിന്തിക്കാറു പോലുമില്ല. ഒരു സൈക്കോളജി വിദഗ്ദന്റെ സഹായം ആവശ്യമായി വരുന്ന പല സന്ദര്‍ഭങ്ങളും കുഞ്ഞു മക്കളുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും സ്വന്തം പിന്തുണ പോലും നല്‍കാതെ പലരും മക്കളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുക.

കുട്ടികള്‍ക്കെന്തു മാനസിക പിരിമുറുക്കം എന്നായിരിക്കും പലരും ചിന്തിക്കുക. നിങ്ങളുടെ കണ്‍വെട്ടത്തു വച്ചും അല്ലാതെയും നമ്മുടെ കുട്ടികളില്‍ ചിലരെങ്കിലും പല തരം പീഡനങ്ങള്‍ക്ക് വിധേയരാകാറുണ്ട്‌ എന്ന യാഥാര്‍ത്യത്തെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഉണ്ടാവില്ല. ബാലപീഡനങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക് പത്രങ്ങളിലോ മാഗസിനുകളിലോ വരുന്ന വാര്‍ത്തകളും സംഭവങ്ങളും മാത്രമാണ്. സ്വന്തം ചുറ്റുപാടുകളില്‍ അങ്ങനെ ഒന്ന് സംഭവിക്കുമെന്ന് കരുതാന്‍ പോലും ആരും തയ്യാറല്ല.
*****************************************************************

‘10 വയസ്സായിരുന്നു അവള്‍ക്ക്, അമ്മായിയുടെ വീട്ടില്‍ വിരുന്നിനു പോയതാണ് അവള്‍. അമ്മായിയുടെ ഭര്‍ത്താവിന്റെ ബാപ്പ ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകള്‍ പറഞ്ഞു. അന്ന് അവള്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ആരോ ശരീരത്തില്‍ അമര്‍ത്തുന്നത് പോലെ തോന്നിയപ്പോള്‍ അവള്‍ കണ്ണ് തുറന്നു. ഉടുപ്പിനുള്ളിലൂടെ കുഞ്ഞു ശരീരത്തിലൂടെ കയ്യോടിക്കുകയായിരുന്നു അയാള്‍. പേടിച്ചു വിറച്ചു കണ്ണടച്ചു കിടക്കുമ്പോള്‍ അയാള്‍ കട്ടിലില്‍ അടുത്തു വന്നിരുന്നു. അവളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വക്കാന്‍ ശ്രമിച്ചു. ആ കുഞ്ഞു ഹൃദയം ഭയം കൊണ്ട് തളര്‍ന്നു. അവള്‍ ഒച്ച വെക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റു. ആരോടും പറയരുതെന്ന് പറഞ്ഞിട്ട് എഴുന്നേറ്റു പോയി. അന്നത്തെ പേടിയില്‍ അവള്‍ക്കു പനി പിടിച്ചു. പക്ഷെ ആരോടും പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. എല്ലാവരെയും പേടി, വെറുപ്പ്, അവള്‍ക്കൊപ്പം ആ വെറുപ്പും ഭയവും വളര്‍ന്നു..’


‘വികൃതി കാരണം ദര്‍സില്‍ കൊണ്ട് ചെന്നാക്കിയതാണ് ഉപ്പ അവനെ. വേണ്ടാ എന്ന് ഒരുപാട് കരഞ്ഞു പറഞ്ഞു നോക്കി, ഉപ്പ കേട്ടില്ല. ഓത്തും പഠിത്തവും ഹോസ്റ്റല്‍ ജീവിതവും. അവനു ഇഷ്ടമേ ആയിരുന്നില്ല, വീട് വിട്ടു നില്‍ക്കാന്‍. അങ്ങനെയിരിക്കെ ഒരു ദിവസം ഉറങ്ങാതെ കിടക്കുന്ന രാത്രിയില്‍ മുതിര്‍ന്ന ഒരു ഇക്ക അവന്റെ അടുത്തു വന്നു. അവനെ വിളിച്ചുകൊണ്ട് മറ്റൊരു മുറിയില്‍ അവിടെ ചെന്നപ്പോള്‍ പറയാന്‍ അറക്കുന്ന പലതും ഇക്ക അവനെക്കൊണ്ട്‌ ചെയ്യിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന ഭീഷണിയും. പിന്നെ അതൊരു പതിവായി. അവന്റെ ജീവിതം തകര്‍ന്നു തുടങ്ങി... ആരും കേള്‍ക്കാനില്ലാതെ, ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാതെ...’

‘അവന്റെ അമ്മാവന് അവനെ ഭയങ്കര ഇഷ്ടമാണ്. എപ്പോളും വരുമ്പോള്‍ മിട്ടായി കൊണ്ട് വരും, കെട്ടിപ്പിടിക്കും ഉമ്മ വെക്കും. അവനും അയാളെ ഭയങ്കര ഇഷ്ടം. പക്ഷെ ആരും ഇല്ലാത്ത സമയങ്ങളില്‍ അയാള്‍ അവനു ഇഷ്ടമല്ലാത്ത എന്തൊക്കെയോ ചെയ്യാന്‍ തുടങ്ങി. ചില സമയത്ത് ഓര്‍ക്കുമ്പോള്‍ അവനു ഓക്കാനം വന്നു. ആ എട്ടു വയസ്സില്‍ അവനു എന്ത് മനസ്സിലാവാന്‍. ആരോടും പറയാന്‍ വയ്യാതെ പേടിച്ചു അവന്‍ ജീവിച്ചു. അയാളെ കാണുമ്പോള്‍ മാറി നടക്കാന്‍ അവന്‍ ശ്രമിക്കുന്നത് വരെ അയാളുടെ വൃത്തികേടുകള്‍ അവന്‍ സഹിച്ചു.’

‘അനാഥയായിരുന്നു അവള്‍. 2 കൊല്ലമായി ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഏഴാം ക്ലാസിലാണ് അവള്‍.അമ്മായിയുടെ വീട്ടില്‍. അവള്‍ക്ക് ദുരിതം ഒന്നുമില്ല. അമ്മായി സ്നേഹം ഉള്ള സ്ത്രീയാണ്. അമ്മായിയുടെ മകന് അതിനേക്കാള്‍ സ്നേഹമാണ്. ആദ്യമൊന്നും അവളെ തീരെ ഇഷ്ടമില്ലായിരുന്നു അവന്. അവള്‍ക്കപ്പോള്‍ വല്യ സങ്കടവും ആയിരുന്നു. ആങ്ങള ഇല്ലാത്ത അവള്‍ക്ക് ഇപ്പൊ സന്തോഷമായി. അവന്‍ എന്നും അവള്‍ക്ക് മിട്ടായി കൊടുക്കും. അവന്റെ പഴയ കളിപ്പാട്ടങ്ങള്‍ തപ്പിയെടുത്ത് അവള്‍ക്ക് കൊടുത്തപ്പോള്‍ അവള്‍ എന്ത് മാത്രം സന്തോഷിച്ചെന്നോ. പിന്നെ ഒരു ദിവസം അവന്‍ അവളെ മുറിയില്‍ വിളിച്ചു കൊണ്ട് പോയി. പ്ലസ് 2 കഴിഞ്ഞ അവനു സമ്മാനമായി കംപ്യൂട്ടര്‍ ആണ് കിട്ടിയത്. സിനിമ കാണാം എന്ന് അവന്‍ പറഞ്ഞു. സിനിമയില്‍ കണ്ടതൊന്നും അവള്‍ക്ക് ഇഷ്ടമായില്ല. എന്തൊക്കെയോ വൃത്തികേടുകള്‍. പക്ഷെ അവനവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതില്‍ അതി വിദഗ്ദമായി വിജയിച്ചു. പേടിച്ചും വീര്‍പ്പു മുട്ടിയും ആരും ഒന്ന്‍ മനസ്സു പങ്കു വെക്കാനില്ലാതെ അവള്‍ ആ വീട്ടില്‍ ജീവിച്ചു എല്ലാം സഹിച്ച്...’
******************************************************************

ഇതൊക്കെ ഭാവനയില്‍ വിരിയുന്ന കഥകള്‍ മാത്രം ആണെന്ന് കരുതിയെങ്കില്‍ വായനക്കാരന് തെറ്റി. ഇത്തരം വിഷയങ്ങള്‍ വായിക്കുമ്പോള്‍ പോലും ലൈംഗീക ചിന്തകള്‍ ഉടലെടുക്കുന്നവര്‍ ഒരുപക്ഷെ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതൊക്കെ ഇവിടെ രേഖപ്പെടുത്തുന്നത്. എങ്കിലും മറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കിലോ. ഒരു പക്ഷേ വായിക്കുന്നവരില്‍ ഇത്തരം ഇര/പീഡക മാനസിക അവസ്ഥകളിലൂടെ കടന്നു പോയവര്‍ ഉണ്ടാകും. ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും ഒരിക്കലും ഉപദ്രവിക്കുന്നവര്‍ കരുതുന്നത്ര ചെറുതല്ല. ഇങ്ങനെയുള്ള പീഡനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ മരണം വരെയും അതില്‍ പശ്ചാത്താപം ഉള്ളവര്‍ ആയിരിക്കില്ല എന്നാണു വിഷയത്തില്‍ ഗവേഷണം നടത്തുന്ന പലരും പറയുന്നത്. എങ്കിലും ഈ കുറിപ്പ് ആരുടെയെങ്കിലും മനസ്സ് മാറാനോ, ആര്‍ക്കെങ്കിലും ശബ്ദം ഉയര്‍ത്തി നീതി തേടാനോ പ്രചോദനം ആകുമെന്ന പ്രതീക്ഷയില്‍ എഴുതുന്നു.

വീടിനു പുറത്തുള്ള ലോകത്താണ് ഇത്തരം ദുരന്തങ്ങള്‍ നടക്കുന്നതെന്നും അപരിചിതരോട് സംസാരിക്കരുതെന്നും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയും കൂട്ടിലടച്ച പോലെ അവരെ വളര്‍ത്തുകയും ചെയ്യുമ്പോള്‍ കുടുംബത്തിനകത്തും കരുതലോടെ ജീവിക്കണം എന്ന് മക്കളെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മാതാപിതാക്കളുടെ കൈകളില്‍ പോലും കുട്ടികള്‍ സുരക്ഷിതര്‍ അല്ലാത്ത ഈ കാലത്ത് പലതരം ദുരന്തങ്ങളെ നേരിടാന്‍ , തടുക്കാന്‍ പ്രാപ്തരാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നവരാണ് മലയാളികള്‍. അപ്പോളും കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പരസ്പരം സംസാരിക്കാന്‍ , അതെപ്പറ്റി കുട്ടികളോട് സംസാരിക്കാന്‍ ഒരു തരം വിമുഖതയാണ്‌ ആളുകള്‍ക്ക്. എന്നാല്‍ ഈ പിന്‍വലിയല്‍ ഒരുപക്ഷെ ഈ കുരുന്നുകളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന പ്രശ്നം ആയി മാറിയേക്കാം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകള്‍ അല്ലെന്നത് ഞെട്ടിക്കുന്ന യാതാര്‍ത്ഥ്യം തന്നെയാണ്.ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം, പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ലൈംഗീകപീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്‌ എന്നതാണ്.2007-ല്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ (Ministry of Women and Child Development) കീഴില്‍ പ്രമുഖ NGO ആയ PRAYAS നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയ കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങളെപ്പറ്റിയുള്ള സര്‍വെയില്‍ പങ്കെടുത്തതില്‍ 53.22% പേരും ഒന്നിലധികം തരം ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടായിരുന്നു. ഇവരില്‍ 52.94% ആണ്‍കുട്ടികളും 47.06% പെണ്‍കുട്ടികളും ആയിരുന്നു. പെണ്‍കുട്ടികളേക്കാള്‍ അധികമാണ് ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ കണക്ക് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ അത് ആണ്‍കുട്ടികള്‍ 55.04% , പെണ്‍കുട്ടികള്‍ 44.96% എന്ന നിരക്കിലാണ്.കുട്ടികളില്‍ 80% പേരും ഇത് പുറത്തു പറയാറില്ല എന്നും സര്‍വേയില്‍ വ്യക്തമാണ്. കുട്ടികളില്‍ മിക്കവാറും പേര്‍ ഇതിനു ഇരയാകുന്നത് 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ പ്രായത്തിലാണ്. ഇവരില്‍ സമൂഹത്തിലെ വിവിധ ക്ലാസുകളില്‍ ഉള്ള കുട്ടികള്‍ ഉണ്ട്. പഠിക്കാന്‍ പോകുന്ന, നല്ല ജീവിത ചുറ്റുപാടുകള്‍ ഉള്ള കുട്ടികളും , ദാരിദ്രം അനുഭവിക്കുന്ന തെരുവോര ബാല്യങ്ങളും ബാല വേലക്ക് നിര്‍ബന്ധിതരാകുന്ന കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്കും പുറമേ ചെറുതും വലുതുമായ ലൈംഗീക പീഡനങ്ങള്‍ക്ക് വിധേയരാകുന്നു.മേല്പറഞ്ഞ സര്‍വേ പ്രകാരം കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നവരില്‍ 50% പേരും കുട്ടിയുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ ആണ്.WHO കണക്കുകള്‍ അനുസരിച്ച് 18 വയസ്സില്‍ താഴെ ഉള്ള 150 ദശലക്ഷം പെണ്‍കുട്ടികളും 73 ദശലക്ഷം ആണ്‍കുട്ടികളും നിര്‍ബന്ധിത ലൈംഗീക വേഴ്ചക്കോ, ലൈംഗീക അതിക്രമങ്ങള്‍ക്കോ ഇരകളായവരാണ്. ഇവരില്‍ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവരില്‍ അധിക പേരും കുട്ടിയുടെ സംരക്ഷകര്‍ തന്നെയാണെന്നും പഠനങ്ങള്‍ പറയുന്നു.

ഇതൊരു അതിഗുരുതര പ്രശ്നമായി ഉയര്‍ന്നു വന്നിട്ടും കുട്ടികളിലും മാതാപിതാക്കളിലും ശരിയായ അവബോധം ഉണ്ടാക്കുന്ന തലത്തിലേക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അധികമാരും മുതിരുന്നില്ല. ലജ്ജയോ വിഷയത്തിന്റെ സ്വഭാവമോ കാരണമാകാം കുട്ടികള്‍ക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാന്‍ പോലും മുതിര്‍ന്നവര്‍ മുന്നോട്ടു വരുന്നില്ല.പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പീഡിപ്പിക്കപ്പെടുന്നു എങ്കിലും ഇതിന്റെ പരിണിതഫലങ്ങള്‍ പലപ്പോഴും ഇരു കൂട്ടരിലും വ്യത്യസ്തമായിരിക്കും. പെണ്‍കുട്ടികള്‍ വളരുന്തോറും ഭയം കൂടുകയും ഈ ഓര്‍മ്മകള്‍ അവരെ വിഷാദ രോഗി ആക്കുകയോ പുരുഷന്മാരോട് മുഴുവന്‍ വെറുപ്പ് ഉണ്ടാക്കുന്ന തരത്തില്‍ അവരുടെ മാനസിക അവസ്ഥയെ ആക്കിതീര്‍ക്കുകയും ചെയ്യുന്നു . കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ശബ്ദിക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു പോകുകയും ചെയ്തേക്കാം. ആണ്‍കുട്ടികളിലും ഇത് വിഷാദ രോഗത്തിനു കാരണമാകാം. എന്നാല്‍ വളര്‍ന്നു വരുന്ന ആണ്‍കുട്ടികളില്‍ അവര്‍ക്ക് മുന്‍പുണ്ടായ അനുഭവങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള കാരണമാകാനും സാധ്യത ഉണ്ട്. തനിക്ക് മേല്‍ സംഭവിച്ചത് ഒരു തെറ്റല്ല , അതൊരു സാധാരണ സംഭവം മാത്രമാണ് എന്ന് ചിന്തിക്കുകയും അതെ പോലെ ലൈംഗീകതിക്രമങ്ങള്‍ക്ക് മറ്റുള്ളവരെ വിധേയരാക്കുകയും ചെയ്യുന്ന മനോഭാവം ഉണ്ടായേക്കാം. ജീവിതത്തില്‍ പ്രതിസന്ധീ ഘട്ടങ്ങളെ നേരിടാന്‍ കഴിയാതെ തളര്‍ന്നു പോകാനും ചെറിയ പ്രായത്തിലെ ഉണ്ടാകുന്ന ശാരീരികവും മാനസികവും ലൈംഗീകാവുമായ പീഡനാനുഭവങ്ങള്‍ കാരണമായെന്ന് വരാം.

ഏതൊക്കെ തരത്തിലാണ് കുട്ടികള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നത് എന്നതു പീഡകരുടെ ഉള്ളിലെ ക്രൂരത അനുസരിച്ചിരിക്കും. എങ്കിലും പ്രധാനമായും സംഭവിക്കുന്ന ചിലത് എഴുതുന്നു. കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞു കൊടുക്കുകയും അവര്‍ക്ക് ശരിയായ അവബോധം നല്‍കുകയും കുട്ടികള്‍ക്ക് ചുറ്റുമുള്ളവരെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും ചെയ്യുക.രഹസ്യഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുക. കുട്ടിയെ അമിതമായി ലാളിക്കുകയും അതെ സമയം ആരുമറിയാതെ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ബലമായി തൊടാന്‍ ശ്രമിക്കുകയും ചെയ്യുക.

വിവസ്ത്രരാകാന്‍ പറയല്‍, വിവസ്ത്രരാക്കാന്‍ ശ്രമിക്കല്‍: കുട്ടിയെ ഒറ്റക്ക് കിട്ടുന്ന അവസരങ്ങളില്‍ വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയും അവരുടെ രഹസ്യ ഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്യല്‍.

സ്വയം വിവസ്ത്രരായി പ്രദര്‍ശിപ്പിക്കല്‍: മറ്റാരുമില്ലാത്ത അവസരങ്ങളില്‍ സ്വന്തം വസ്ത്രം ഊരി കുട്ടിയുടെ മുന്‍പില്‍ സ്വന്തം ലൈംഗീകാവയവം പ്രദര്‍ശിപ്പിക്കല്‍.

ബലം പ്രയോഗിച്ചു ചുംബിക്കല്‍: കുട്ടികളോടുള്ള വാത്സല്യം പ്രകടിപ്പിക്കുക അവരുടെ കവിളുകളില്‍ ചുംബിച്ചുകൊണ്ടാണ്. എന്നാല്‍ ബലപ്രയോഗത്താല്‍ ചുണ്ടില്‍ കുഞ്ഞിനെ ഉമ്മ വെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാരെയും സൂക്ഷിക്കുക.

അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍ബന്ധിച്ചു കാണിക്കല്‍: പലതരം porn വീഡിയോകളും ചിത്രങ്ങളും കുട്ടിയെ കാണിക്കല്‍.

ലൈംഗീക വേഴ്ച: ഏറ്റവും ക്രൂരമായ പീഡനവും ഇത് തന്നെയാണ്. മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ മാത്രം നടക്കേണ്ട ലൈംഗീക വേഴ്ചക്ക് കുട്ടികളെ ഉപയോഗിക്കല്‍.

ഇവ കൂടാതെ മറ്റനവധി മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങള്‍ പീടിപ്പിക്കപ്പെടാം. യാത്രാ വേളകളിലും ആഘോഷ വേളകളിലും വിവാഹമോ മറ്റേതെങ്കിലും ചടങ്ങുകളിലോ വച്ചും നിങ്ങളുടെ മക്കള്‍ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരായെന്നു വരാം. കുട്ടികളെ ബലം പ്രയോഗിച്ചു മടിയില്‍ അമര്‍ത്തി ഇരുത്താന്‍ ശ്രമിക്കുന്നതും , അനാവശ്യമായി കുട്ടിയുടെ ശരീരത്തില്‍ തൊട്ടു തലോടുകയും ചെയ്യുന്നതും കുട്ടിയില്‍ അസ്വസ്ഥത പരത്തുന്നതും പീഡനം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറുതും വലുതുമായ സാഹചര്യങ്ങളെപ്പറ്റി കുട്ടിക്ക് പറഞ്ഞു കൊടുക്കുക.മാതാവിന് മാത്രമല്ല പിതാവിനും ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ കരുതേണ്ട ചുമതല ഉണ്ട്. അമ്മ മാത്രമാണ് ഇതുപോലുള്ള വിഷയങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യേണ്ടത് എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ തെറ്റി. പിതാവിന്റെ സ്നേഹവും കരുതലും കുട്ടികളില്‍ ഉണ്ടാക്കുന ആത്മ വിശ്വാസം ചെറുതൊന്നുമല്ല. മറിച്ച് കുട്ടി മാനസികമായി ഇതോ ഇതുപോലുള്ള മറ്റെന്തെങ്കിലും വിഷയം കാരണം വിശാദാവസ്ഥയില്‍ ഇരിക്കെ അവരെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന തരത്തില്‍ അവരോടു ദേഷ്യപ്പെടാനും ഒച്ച വെക്കാനും ഒരിക്കലും നിങ്ങള്‍ ശ്രമിക്കരുത്. അത് കുട്ടിയുടെ മനസിനെ അതി ഗുരുതരമായി ബാധിച്ചെന്നു വരും. മുതിര്‍ന്ന സഹോദരന്മാരും സഹോദരിമാരും തങ്ങളുടെ കുഞ്ഞു അനുജനും അനുജത്തിക്കും ഇതൊക്കെ സംയമനത്തില്‍ പറഞ്ഞു കൊടുക്കാന്‍ സാധിക്കണം. അവരുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ സ്നേഹപൂര്‍വ്വം ചോദിച്ചു മനസ്സിലാക്കാന്‍ അമ്മയും അച്ഛനും ജ്യേഷ്ഠ സഹോദരങ്ങളും മറ്റു മുതിര്‍ന്ന ബന്ധുക്കളും മാത്രമല്ല അവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരും സന്നദ്ധരാകണം. ശരിയായ അവബോധം നല്‍കുകയും വേണം.

ഇനിയെങ്കിലും നമുക്ക് ശബ്ദിക്കാം. ഒരു കുഞ്ഞും മുറിവേല്‍പിക്കപ്പെടാത്ത ഒരു കാലം വരുമെന്ന് ഉറപ്പിക്കാന്‍ കഴിയുകയില്ലെങ്കിലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ നാം പ്രവൃത്തിക്കുക. പീഡകര്‍ നിയമത്തിന്റെ കയ്യില്‍ നിന്നും ഇത് വിധേന രക്ഷപ്പെട്ടാലും വിധിയുടെ കൈകളാല്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. മരണത്തിനു മുന്‍പേ..


Friday, 17 July 2015

അടുത്തെത്തി നീയെന്നെ
വാരിപ്പുണരണമെന്നില്ല,
അരികിലുണ്ടെന്നൊരു
തോന്നല്‍ മാത്രം മതിയാവും
സങ്കടപ്പേമാരിയടങ്ങി പിന്നവിടെ
ഹര്‍ഷത്തിന്‍ ചെറുമഴ ചാറാന്‍

Monday, 15 June 2015

നീതി

കൊന്നവനെന്നോ
കുറ്റവിമുക്തനായിരിക്കുന്നു.
കൊല്ലപ്പെട്ടിട്ടുമാത്മാവിപ്പോഴും
ഗതിയില്ലാതെ അലയുന്നു.

Thursday, 21 May 2015

കളിപ്പാട്ടം



പക്വതയില്ലാത്ത കയ്യിലെ
കൌതുകമുണര്‍ത്തുന്ന
കളിക്കോപ്പ് മാത്രമായിരുന്നു
അന്ന് നിനക്ക് ഞാന്‍..
പുതിയതൊന്നു കിട്ടിയപ്പോഴേക്കും
മണ്ണിലേക്ക് വലിച്ചെറിയപ്പെട്ട
പുതുമ നഷ്ടപ്പെട്ട കളിപ്പാട്ടം.
ചെളി പുരണ്ടു അടര്‍ന്നു തുടങ്ങി
ഒരിക്കല്‍ നീയെന്നെ കണ്ടെത്തും,
ഓര്‍മ്മകള്‍ കിളച്ചു മറിക്കെ.
പൊട്ടിത്തുടങ്ങിയ വക്കിനാല്‍
നിന്റെ കാലു മുറിയുമ്പോള്‍
വേദനിക്കാതിരുന്നിട്ടും
കണ്ണ് നിറഞ്ഞൊഴുകുന്നതും
നീ മാത്രമറിയും.

Wednesday, 20 May 2015

എളുപ്പം.



മറക്കുക എന്നതെളുപ്പമാണ്,
മരണമൊരു പിടച്ചിലാല്‍
നെഞ്ചില്‍ നിന്നാത്മാവിനെ
പിരിച്ചു കളയുന്നത്ര എളുപ്പം,
അതെ, അത്രയേറെ എളുപ്പം.

Monday, 4 May 2015

ആഴം



ആളും ആരവവുമുള്ളിടത്തേക്ക്
ഓര്‍മ്മകളെ പേടിച്ചു ഞാന്‍
ഓടിയൊളിച്ചതാണ്.
ചിരിപ്പൂക്കള്‍ക്ക് നടുവില്‍
ഒരു മരുഭൂമിയെ മുഴുവനായ്
ഉള്ളിലൊളിപ്പിച്ചു നിന്നതുമാണ്‌.
എന്നിട്ടും എങ്ങനെയെന്നറിയില്ലാ,
മൂടി വച്ച ചുടുമണല്‍പ്പരപ്പിലെക്ക്
ഓര്‍മ്മകളുടെ നദിയൊഴുക്കി
നീയിതാ പ്രണയത്തിന്റെ കെട്ടുവള്ളം
തുഴഞ്ഞു പതുക്കെയണയുന്നു,
തുറക്കാന്‍ മടിക്കുന്ന കണ്ണുകളില്‍
നിന്റെ മാത്രം കാഴ്ചയുമായി ഞാന്‍,
നിനക്കഭിമുഖമായിരുന്നിതാ
അങ്ങേയറ്റത്ത്‌ കാത്തിരിക്കുന്ന
താഴ്ചയിലേക്ക് ചലിക്കുന്നു....

Sunday, 3 May 2015

താടി വച്ചവര്‍ കള്ളക്കേസില്‍ പെട്ടാല്‍ മുന്‍പേജില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ അവരുടെ വീടുകാരുടെ വരെ കളര്‍ഫോട്ടോ സഹിതം വാര്‍ത്ത വരികയും 'കൊറേ കൊറേ കൊറേ' കാലം കഴിഞ്ഞു അവര്‍ നിരപരാധികള്‍ എന്ന് കണ്ടു മോചിപ്പിക്കപ്പെട്ടാല്‍ അതൊരു വാര്‍ത്തയല്ലാതെ ആവുകയും ചെയ്യുന്ന സുന്ദര മതേതര കാലഘട്ടത്തിലാണ് നമ്മളൊക്കെ ധൈര്യായിട്ട് ജീവിക്കണത്...... സമ്മയ്ക്കണം നമ്മളെത്തന്നെ..

Wednesday, 29 April 2015

പാലം



എത്ര എളുപ്പത്തില്‍ നീ
മറവിയുടെ പാലം താണ്ടിക്കടന്നു,
ഞാനിതാ ഇപ്പോഴുമീ അറ്റത്ത്
ഒരു ചുവടു പോലും വക്കാനാവാതെ
വേച്ചു വേച്ചു നില്‍ക്കുന്നു.
നേര്‍ത്ത പാലങ്ങളൊരുപാട്
താണ്ടിയാണിത്രടം വന്നതെങ്കിലും
താഴെ ഓര്‍മ്മകളുടെ നാഗങ്ങള്‍
കാലില്‍ ചുറ്റാന്‍ കാത്തു നില്‍ക്കെ
എങ്ങിനെ ഞാനപ്പുറം കടക്കും,
എത്ര നേരമിവിടെ ഭയന്ന് നില്‍ക്കും?

കോമാളി




സ്വയമൊരു കോമാളിയായി
നോക്കി നില്ക്കുന്നവരെ ചിരിപ്പിച്ച്
അവര്‍ക്കൊപ്പം ചിരിക്കാനായ്‌
കിണഞ്ഞു ശ്രമിച്ച്,ചിരിച്ച് ചിരിച്ച്
ഇനി എത്ര നാള്‍ എന്നറിയില്ല,
മുഖംമൂടിയൊന്നഴിച്ച് കണ്ണ് തുടക്കാന്‍
ഒരു ഇരുള്‍ മൂല പോലും കിട്ടാതെ
ആള്‍ക്കൂട്ടത്തിനിടയിലെങ്ങാനും വച്ച്
ഹൃദയം പൊട്ടി നിലക്കുമോയെന്നും...

------------------------------------
The show must go on :)

Monday, 27 April 2015

തോൽവി



ഒറ്റക്കായെന്നു തോന്നുമ്പോൾ
നിന്റെ ഓർമ്മകളെ കൂട്ട് വിളിച്ചിരുന്നു.
ഇപ്പോളെത്ര ഓടിയൊളിച്ചിട്ടും
ഒറ്റക്കാകാൻ ശ്രമിച്ചിട്ടും ,ഓർമ്മകൾ
എന്നെ പൊതിയാനോടി വരുന്നു,
നിന്റെ മാത്രമോർമ്മകൾ...

മതില്‍



ചേര്‍ച്ചയില്ലായ്മയാണ്
നമുക്കിടയിലെ മതിലെന്നു നീ.
ചേര്‍ന്നിരുന്ന്‍ നാം പരസ്പരം
കുളിര് പകര്‍ന്നപ്പോള്‍
എവിടെയായിരുന്നാ മതിലെന്നു
ഏകാന്തതയില്‍ എന്റെ ആത്മഗതം.

കരവിരുത്



പ്രണയത്തിന്റെ ചായം മുക്കിയ
കനത്ത പന്തുകള്‍കൊണ്ടു നീ
എത്ര വേണമെങ്കിലും അമ്മാനമാടുക.
അത് കണ്ടു കയ്യടിക്കാന്‍
കാണികളെയും കൂടെക്കൂട്ടുക.
ഒരു പതര്‍ച്ച പോലുമില്ലാതെ
അവയങ്ങനെ മാറിമറിയുന്നത്
കൌതുകത്തോടവര്‍ വീക്ഷിക്കട്ടെ.
ഒരിക്കല്‍ നിന്റെ താളം തെറ്റും,
പിന്നെയവ ഉരുണ്ടു താഴെ വീഴും.
താഴെയുള്ള കണ്ണുനീര്‍ നനവില്‍
വീണിട്ടവയുടെ നിറം ഒലിച്ചുപോകും,
അതിനുള്ളില്‍ നീ നിറച്ചു വച്ച
കറുത്ത സത്യത്തെ മുഴുവന്‍
എല്ലാവരും കാണുന്ന നാളാവും അത്,
നിന്റെ അമ്മാനമാടുന്ന കൈകള്‍
തളര്‍ന്ന്, നീ തലകുനിച്ചു പോകുന്ന നാള്‍.

Sunday, 26 April 2015

പിടിക്കാനായി കൈ നീട്ടുമ്പോഴേക്കും
കച്ചിത്തുരുമ്പുകള്‍ ഓരോന്നും
പിറകോട്ടു വലിഞ്ഞു പിന്മാറുന്നു.
ഞാനീ ചതുപ്പില്‍ ആരുമറിയാതെ
മുങ്ങിത്തീരാന്‍ പോകുന്നു.

Thursday, 23 April 2015

തീ

നിന്റെ ഓര്‍മ്മകള്‍ ഒരുമിച്ചു കൂട്ടി
വെറുപ്പിന്റെ തുമ്പിനാല്‍ തീ കൊളുത്തി,
അടുത്തെങ്ങും നില്‍ക്കാന്‍ പോലും
കഴിയാത്തത്ര ചൂടാണതിനെങ്കിലും
കത്തിത്തീരും വരെ കരുത്തോടെ
നോക്കി നില്‍ക്കാമെന്നു കരുതി.
അതിന്റെ തീയിനാലെന്റെ മുഖം
പ്രകാശാത്തിലാകുമെന്നും കരുതി.
എത്ര ആളിക്കത്തിച്ചിട്ടും
ഒരിത്തിരി പോലും കരിയാതെ
പച്ചയായി കിടക്കുന്നവയാ തീയില്‍,
പിന്നെയെന്റെ മനസ്സിലും.
കരിക്കാന്‍ ശ്രമിക്കുന്ന തീ പോലും
തോറ്റ തീപ്പൊരികളായ്
ചിതറിത്തെറിക്കുമ്പോള്‍, പൊള്ളുന്നു,
ഞാനീ ചൂടിനാല്‍ തളരുന്നു.

Wednesday, 22 April 2015

പ്രതിഷേധം.



ലോകത്തോട്‌ മുഴുവനുമായി
പുകയുന്ന പ്രതിഷേധം ,
പൊന്നു പോല്‍ കാക്കുന്ന
നീണ്ട മുടി കഴുത്തോളം വെട്ടി
സ്വന്തത്തോട്‌ തന്നെ
തീര്‍ത്ത്‌ കളയുന്ന പെണ്‍കുട്ടീ,
പ്രിയപ്പെട്ട ഓരോന്നിനെയും
മുറിച്ചും വലിച്ചെറിഞ്ഞും
ചിരിക്കാന്‍ ശ്രമിക്കുന്ന നിന്റെ
വിഭ്രാന്തിയെപ്പൊതിഞ്ഞും
കണ്ണുനീര്‍ മാത്രമാണുള്ളത്.
കടുപ്പത്തിന്റെ പുറംചട്ടയൊന്ന്‍
ഹൃദയത്തിനു മേലെ സ്ഥാപിച്ച്
മുഖമെത്ര വലിച്ചു മുറുക്കി
ചിരിമുഖം നീ നടിച്ചുകാണിച്ചാലും.
നിനക്കിനി ശബ്ദമുണ്ടാക്കാതെ
കരയുകയെ നിവൃത്തിയുള്ളൂ...

Sunday, 19 April 2015

നിശബ്ദകൊലയാളി



മൌനം കൊണ്ട് ഹൃദയം തകര്‍ത്ത്.
അകലം കൊണ്ട് ചവിട്ടിപ്പിടിച്ച്.
വെറുപ്പ് കൊണ്ട് ഹൃദയത്തില്‍ കുത്തി,
അവസാന മിടിപ്പിനെയും പുറത്തിട്ട്,
ശബ്ദമില്ലാതെ കൊന്നു നീയെന്നെ.

ഉരുക്കം



മുന്നറിയിപ്പില്ലാതെ പെയ്തൊരു
മഴയായിരുന്നു നീയെനിക്ക്.
കനലില്‍ ചവിട്ടി ഞാന്‍ നടക്കുമ്പോള്‍
കൂടെ നടന്നു നീ കുളിരു പാകിത്തന്നു .
വെയില്‍ വഴിയോരത്തു നീ
എന്നെ കാത്തു നിന്ന തണല്‍മരമായി.
പ്രതീക്ഷ വറ്റിയ എന്റെ മുറ്റത്ത്
പൊടുന്നനെ വന്ന വസന്തമായി നീ.
ഒക്കെയും ഒരു കിനാവ്‌ മാത്രമെന്ന്‍
തിരിച്ചറിയുമ്പോള്‍ ഞാനിപ്പോഴും
ഈ വേനലില്‍ ഉരുകിത്തന്നെ നില്‍ക്കുന്നു.

അസ്തമയം



അങ്ങ് ദൂരെ നിന്നെ നോക്കാതെ
തിളങ്ങി നില്‍ക്കുന്നൊരു താരത്തോട്
കൊതിയായിരുന്നല്ലോ നിനക്ക്.
നിനക്കായി ദൂതു പോകാമെന്ന്
ഏറ്റതുമാണല്ലോ അന്ന് ഞാന്‍.
എന്തിനു ദൂത്, എനിക്കിനിയെന്നും
നീ മാത്രം മതിയെന്ന് ചൊല്ലി
ചേര്‍ത്തു പിടിച്ചു നീയെന്നെ.
മടിച്ചോ കൊതിച്ചോ ഞാനും
ചേര്‍ന്ന് നിന്ന് പോയി നിന്നിലേക്ക്‌.
ഒട്ടി നിന്ന് നാമൊരുപാട്
കഥകള്‍ പറഞ്ഞു പരസ്പരം.
ചക്രവാളത്തില്‍ മറയുന്ന സൂര്യനൊപ്പം
ഒടുങ്ങിപ്പോകുന്നതായിരുന്നു
നിന്റെ പ്രണയമെന്നറിഞ്ഞെങ്കില്‍,
ഇരുട്ടിത്തുടങ്ങുമ്പോഴേക്കും വീണ്ടും
നീയാ താരകത്തിന്റെ നാട് തേടി
തിരിഞ്ഞു നോക്കാതെ പോകുമെന്നും
അറിഞ്ഞെങ്കില്‍, പ്രണയമേ,
ഈ സന്ധ്യയില്‍ നാം
ഒരുമിക്കുകയേ ഇല്ലായിരുന്നു.
ഈ കടല്‍തീരത്ത് ഞാന്‍ ഇനി
ഒറ്റക്കാണെന്നു നീ അറിയില്ല.
ഒരു വിഡ്ഢിയാണ് ഞാനെന്നു
തീരത്തെ മണല്‍ത്തരികള്‍
പരസ്പരം പറഞ്ഞെന്നു വരും.
ഇനി ഞാനിറങ്ങട്ടെ,
നീയും നിന്റെ താരങ്ങളുമിനി
പ്രണയമാഘോഷിക്കുക.
ഞാനീ ഇരുട്ടില്‍ തിരമാലകള്‍ക്കൊപ്പം
ഒരു യാത്രക്കിറങ്ങട്ടെ ദൂരേക്ക്,
നിന്റെ പ്രണയമില്ലാത്ത ലോകത്തേക്ക്.

Friday, 17 April 2015

അനുഗ്രഹം



ജീവിത വണ്ടിയിലെ യാത്രയില്‍
ജനാലക്കരികിലിരിക്കാന്‍
ഭാഗ്യം കിട്ടിയവരാണ് ചിലര്‍,
അധികമാര്‍ക്കും കിട്ടാത്ത
കാഴ്ചകള്‍ കിട്ടിയവര്‍.
മറ്റാരെയും പുല്കാത്ത
തെന്നലിനെ അറിഞ്ഞവര്‍.
നിറങ്ങളിലും മഷിയിലുമവ
കോറി വച്ചു കടന്നു പോയവര്‍.
ജീവിതവണ്ടിക്കുള്ളില്‍
ഓരത്തിരുന്നു യാത്ര ചെയ്തവര്‍.

ഉറപ്പ്


മൌനത്തില്‍ മധുരം പൂക്കുന്ന
ഏതോ സുന്ദര നിമിഷത്തില്‍
നീയെന്റെ മോതിരവിരലില്‍
പതിയെ നല്‍കിയൊരു
നനുത്ത ചുംബനം മാത്രം മതി
മടുപ്പൊരല്‍പം പോലും തോന്നാതെ
ഇനിയുമേറെ തുടുത്ത സന്ധ്യകളില്‍
കണ്‍പാര്‍ത്തു നിന്നെ മാത്രം
കാത്തു കാത്തിരിക്കാന്‍

Wednesday, 15 April 2015

അപ്പൂപ്പന്‍താടി



ദൂരയെവിടെ നിന്നോ പറന്നു വന്ന്‍
മുടിത്തുമ്പില്‍ തടഞ്ഞു നിന്ന
അപ്പൂപ്പന്‍ താടിയാണു നീ.
ഇനിയുമേതോ അകലങ്ങളിലേക്ക്
പറന്നകലും മുന്‍പേ
കഥകള്‍ പറയാന്‍
കൂട്ട് തേടിയണഞ്ഞോരപ്പൂപ്പന്‍താടി

Monday, 13 April 2015

ആ ശലഭത്തോട് മാത്രം



എത്രയോ വണ്ടുകൾ വട്ടമിട്ടു പറന്നിട്ടും
എത്ര വസന്തങ്ങൾ വന്നു പോയിട്ടും
നിന്നെ കാത്തു മാത്രമാണ്
ഇനിയും വിരിയാതെ നില്ക്കുന്നത്.
വിരിയാതെ വാടിപ്പോകുന്നൊരു
വിഡ്ഢിപ്പൂവെന്നു വണ്ടുകൾ വിളിച്ചാലും,
സ്നേഹത്താൽ വേരുമിലകളും
വിടരാനായ് പറഞ്ഞിട്ടും
നിനക്ക് മാത്രമായ് വിടർന്ന് പരത്താൻ
പ്രണയ സുഗന്ധം നിറച്ചു കാത്തിരിക്കുന്നു,
നീ വരും വഴി നോക്കിയിരിക്കുന്നു.......

Friday, 10 April 2015

പെണ്ണല്ലേ...പൊന്നല്ലേ....

9030009435

നല്ല രസോള്ള നമ്പര്‍ ആണെന്ന് കണ്ടു കോള്‍ എടുത്തത്.
മാടം ഞങ്ങ വൈഷ്ണവ് ജ്വല്ലറി എന്തോ കുന്തം ആയിട്ട് വിളിക്കുകയാണ്‌. മാടത്തിന്റെ നമ്പര്‍നു ഒരു പതിനായിരം രൂപയുടെ ആഭരണം സമ്മാനം അടിച്ചിട്ടുണ്ട്.. :O പതിനഞ്ചു പേരെ ആണത്രേ കേരളത്തില്‍ തിരഞ്ഞെടുത്തത്. ഒരു മൂന്നു ഗ്രാമിന്റെ കമ്മലും ഹൈദരാബാദ് പേള്‍ മാലയും.. :D . മാഡത്തിന്റെ അഡ്രസ്സു തന്നാല്‍ പോസ്റ്റ്‌ മാന്‍ അവിടെ എത്തിക്കും. അഞ്ഞൂറ് രൂപ പോസ്റ്റ്‌മാന് കൊടുത്താല്‍ മതി.... :D ഇത്രേം പറഞ്ഞു നിര്‍ത്തി പെണ്ണുമ്പിള്ള..

അല്ലാഹ് സ്വര്‍ണ്ണം വെറുതെ തരാന്ന് പറഞ്ഞപ്പോ എല്ലാ തരുണികളെയും പോലെ എന്റെ മനസ്സിലും ലഡ്ഡു പൊട്ടി. ;)
അങ്ങനെ...

ഞാന്‍ പറഞ്ഞു എനിക്ക് വേണ്ട. not interested... :P

പെട്ടെന്നായിരുന്നു എല്ലാം..

"വേണ്ടെങ്കില്‍ എന്നാത്തിനാടീ നീ ഇത്ര നേരം കേട്ടോണ്ടിരുന്നത്..@#$%^&*&^%$ :D ഫോണ്‍ കട്ട്..

ഞാന്‍ :O എന്തുവാ സംഭവിച്ചെ എന്ന് ആലോചിച്ച് വണ്ടര്‍ അടിച്ചു നിന്ന്... :D

അപ്പം ഞാന്‍ പറഞ്ഞു വന്നത്.... നിങ്ങള്‍ക്കും ചെലപ്പോ പയിനായിരം രൂപയുടെ സ്വര്‍ണ്ണം കിട്ടിയേക്കാം... ;) അപ്പൊ എന്നെ ഓര്‍ക്കണം.. കണ്ണ് മഞ്ഞളിച്ചു പോകും മുന്പ്.. ചുമ്മാ ഒരു രസത്തിന്.. സ്വര്‍ണ്ണം ന്നു വച്ചാ എന്താ.. ഹോ.. ഹായ് ഹോയ് ഹൂയ്..

Saturday, 4 April 2015

അമ്പ്


നീ എയ്തു വിട്ട അമ്പിന് പോലും
നിന്റെ സ്പര്‍ശത്തിന്റെ ഗന്ധമുണ്ട്.
കൂര്‍ത്ത മുനയില്‍ നീ
വെറുപ്പിന്റെ വിഷം പുരട്ടിയെങ്കിലും
ഹൃദയത്തിലേക്കിനിയുമത്
പടര്‍ന്നു കയറിയിട്ടില്ല.
ഈ മുറിവിന്റെ വേദന പോലും
അന്ന് നീ പകര്‍ന്നു തന്ന
പ്രണയ നീരിനാല്‍ സുഖപ്പെടുമ്പോള്‍
എങ്ങനെയാണ് പിരിയുക?
ഞാനെങ്ങിനെയാണ് അകലുക?

Friday, 3 April 2015

വഴികാട്ടി

നിനവിന്റെ പൂക്കള്‍,വിരിയുന്നുണ്ടുള്ളില്‍,
വരണ്ടുണങ്ങിത്തുടങ്ങിയ നെഞ്ചില്‍.
ശലഭമായ് നീയിതുവരെ വന്നില്ലെങ്കിലും
ഇതളുകളില്‍ മാറി മാറി ഇരുന്നില്ലായെങ്കിലും
വാടാന്‍ തീരെയൊരുക്കമല്ല പൂക്കള്‍.
ഒരു കോടി രേണുക്കള്‍
പറന്നുയരുന്നുണ്ട് നിന്നെത്തേടി തിരിക്കാന്‍.
ഏതിരുട്ടില്‍പ്പെട്ടു നീയെന്നറിയില്ല.
എരിവേനലില്‍ ചിറകു തളര്‍ന്നോയെന്നും.
ഞാനയക്കുന്ന ഓര്‍മ്മകള്‍
നിന്നെ തേടി കണ്ടെത്തുമെന്നും
എന്നിലേക്കുള്ള വഴിയാകുമെന്നും
ഇടയ്ക്കിടെ ഞാന്‍ എന്നോട് തന്നെ
പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്.
നീ വരുന്നതും കാത്തു വാടാതെ
പൂക്കളിപ്പോഴും വിടര്‍ന്നു തന്നെ നില്‍പ്പുണ്ട്.

Journey

--------------------

We paddle towards that light,
Which has the ultimate glow,
To light up the souls in us.
You and I, have the same dream,
Same destination to reach,
Though we travel in two canoes.
We met, as a flower bloom,
In a scorching day of summer.
We fell in love, even though,
We were so scared of it,
As a lost ship finds a lighthouse
In between the journey to the destiny.
We paddle, in two different canoes,
With one beautiful dream.
How long! We both don’t know.
Tie our kayaks together,
Just to travel with pleasure.

(ഇംഗ്ലീഷ് :'( അറിഞ്ഞൂടെങ്കിലും എന്റെ ശ്രമങ്ങള്‍....)

Thursday, 2 April 2015

മിടിപ്പ്

എത്ര ഉറക്കെയാണ് എന്റെ ഹൃദയമിടിപ്പ്‌
നിന്റെ പേര് വിളിക്കുന്നത്.
എന്നിട്ടും, കേള്‍ക്കുന്നില്ലെന്നോ,
അതോ കേള്‍ക്കില്ലൊരിക്കലുമെന്നോ!

Tuesday, 31 March 2015

For you ♥

For you ♥
SSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS
-------------------------------------------------------------------------------
you may be tired of reading my complaints in your mail box.
you may be annoyed by every whines that I send to you.....
I am also worn out ,after all these nights of tears and painful sleeplessness.
Now let me ask you to hold my hand,to guide me to the real way,
to give me the strength to walk with that delightful feeling,
to help me to have that invisible power to face all the pains in my way,
the way that ends in you................
--------------------------------------------------------------------------------
SSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSSS
For us ♥

Sunday, 29 March 2015

aapki nazaron ne song
soundcloud.com
https://soundcloud.com/shabna-sumayya/aapki-nazaron-ne

വീണ്ടുമൊരു ശ്രമം... സഹിക്കുക... ;) :)

ഒറ്റക്ക്

നനഞ്ഞു മടുത്തപ്പോള്‍ നീ
മുടിത്തുമ്പില്‍ നിന്നും കുടഞ്ഞു കളഞ്ഞ
മഴത്തുള്ളികളിലുണ്ടായിരുന്നു ഞാന്‍.
നിന്റെ ചിരിച്ചന്തം കാണാന്‍
കാണാമറയത്തിരുന്നു ഞാന്‍
നനുത്ത തൂവലുകളെ അയച്ചിരുന്നു.
സ്വന്തം ചിറകുകള്‍ പോലും
അറുത്തെറിഞ്ഞ് നീയിതെങ്ങോട്ടാണ്,
ഒറ്റക്ക് പൊയ്ക്കളഞ്ഞത്?
ഏതൊറ്റത്തുരുത്തിലേക്കാണ്
പ്രണയം വെടിഞ്ഞു തുഴഞ്ഞത്?.
പറയാതെ പോയതാണല്ലോ നീ.
എന്തിനിനിയും നോവിന്റെ വരികള്‍
എനിക്കെഴുതി അയച്ചു കൊണ്ടേ ഇരിക്കുന്നു?
മുറിഞ്ഞു പോയൊരാത്മാവിന്റെ
ഇരു പകുതികള്‍ പോലെ നാമെന്തിന്
കൂടിച്ചെരാനായ് മാത്രം വെമ്പുന്നു?

Saturday, 28 March 2015

സ്വയം കണ്ടെത്താനുള്ള യാത്ര ഒരു വ്യക്തിയെ സംബന്ധിച്ചു ഓരോ നിമിഷവും സമാധാനത്തിന്റെതാവും. സ്വയം വെട്ടിത്തെളിക്കുന്ന പാത എത്ര ദുര്‍ഘടം എങ്കിലും അതിന്റെ സുഖവും സ്വസ്ഥതയും ആ വ്യക്തി മാത്രം ഹൃദയം കൊണ്ടനുഭവിക്കും.
പക്ഷെ അയാളെ നോക്കി നില്‍ക്കുന്നവര്‍ക്ക് ഉള്ളില്‍ അസ്വസ്ഥത ഉണ്ടാവും.കളിയാക്കാനും വഴി മുടക്കാനും കല്ലെറിഞ്ഞു വീഴ്ത്താനും ആളുകള്‍ ഉണ്ടാവും. അയാളുടെ പ്രിയപ്പെട്ടവരും വേദനയാല്‍ ആ യാത്രയെ മുടക്കാന്‍ നോക്കും. തിരിച്ചു വിളിക്കും. എല്ലാവരും പോകുന്ന വഴിയെ പോകാന്‍ നിര്‍ബന്ധിക്കും. കല്ലെറിയുന്നവരെ ഭയന്നിട്ടാവാം.
ഒരു നിമിഷത്തിന്റെ സ്വസ്ഥത പോലും ലഭിക്കാതെ ഇതരനെ തകര്‍ക്കാന്‍ നടക്കുന്നവര്‍ക്ക് ഒരിക്കലുമറിയാത്ത സുഖം. അതുണ്ട് ഈ പാതയില്‍. അധികമാരും പോകാത്ത വഴിയിലെ, ഒരു കൂര്‍ത്ത മുള്ള് തറച്ചുണ്ടാവുന്ന വേദനയില്‍ പോലും..
അവര്‍ അറിയുന്നുണ്ടാവുമോ?

ഓരോ വേനലിലും നമുക്ക് തോന്നും,
ഇത്ര തീവ്രമൊരു വേനല്‍
ഇതുവരെയുമെന്റെ ജീവിതത്തില്‍
ഉണ്ടായിട്ടില്ലല്ലോ എന്ന്.
ഉരുകിത്തീരുമോ എന്നോര്‍ത്ത്
അറിയാതെ വ്യസനിക്കും.
എത്രയെത്ര വേനലുകള്‍ കഴിഞ്ഞിരിക്കുന്നു.
എത്രയേറെ തീച്ചൂടിനെ നാം
അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരു മഴക്കാലമുടനെ ഇറങ്ങാനുണ്ടെന്ന
പ്രതീക്ഷയുടെ കുളിര്‍മ്മയാല്‍ മാത്രം.

പ്രണയത്തിനും മീതെ പറക്കുന്ന പരുന്തുകള്‍

വിണ്ണും മണ്ണും തമ്മില്‍
അതി ഗാഡമൊരു ബന്ധമുണ്ടായിരുന്നു.
പരസ്പരമെല്ലാം പറഞ്ഞിരുന്നു..
ചിക്കി ചികഞ്ഞു ഞാനിവിടെ നിന്നും
പ്രണയാകാശം പൊഴിക്കുന്ന
ഇത്തിരി മുത്തുകള്‍ തേടിയെടുത്തു.
സ്വപ്നങ്ങളെ ചിറകുകള്‍ക്കുള്ളില്‍
കരുതലോടെ അടക്കിപ്പിടിച്ചൂട്ടി.
എന്നിട്ടും ആ പരുന്തുകള്‍
എങ്ങിനെയാണെന്റെ സ്വപ്നങ്ങളെ
റാഞ്ചിയെടുത്തതെന്നറിയില്ല.
പ്രണയത്തിനു മീതെ പറന്നിട്ടും
എന്തുകൊണ്ടാകാശമാ പരുന്തിനെ
കണ്ടില്ലെന്നു നടിച്ചെന്നും,
തടയാന്‍ ശ്രമിക്കാതിരുന്നെന്നും,
ഒരു മര്‍മ്മരം കൊണ്ട് പോലുമെന്തേ
മണ്ണിനു സൂചന കൊടുക്കാതിരുന്നെന്നും!
ഇത്രമേല്‍ നിശബ്ദമായ്
വിങ്ങി നില്‍ക്കാനായിരുന്നെങ്കില്‍
എന്തിനു പൊഴിച്ചിട്ടാകാശമേ ഇത്രയേറെ
പ്രണയമുറ്റുന്ന നിറ മുത്തുകള്‍?
എന്തിനെന്റെ സ്വപ്നക്കിടാങ്ങള്‍ക്കത്
വയറു നിറയെ തിന്നാന്‍ കൊടുത്തു?
എന്തിനു കള്ളം പറഞ്ഞു മണ്ണിനോട്
നീയെന്നെ അത്രമേല്‍ സ്നേഹിക്കുന്നെന്ന്‍.
എന്തേ കണ്ണടക്കുന്നു , ഞാന്‍
തലയുയര്‍ത്തി ഒന്ന് നോക്കുമ്പോഴേക്കും?

Tuesday, 24 March 2015

അപേക്ഷ


ചിറകുകള്‍ കൂട്ടിക്കെട്ടരുത്,
ചിറകു വീശി പറക്കുമ്പോള്‍
അമ്പെയ്ത് വീഴ്ത്തുകയുമരുത്.
കാലുകളില്‍ പിടിച്ചു വലിക്കരുത്.
കൊല്ലുന്ന വെയിലിനാലെന്നെ
കരിച്ചു വീഴ്ത്തത്തിക്കളയുകയുമരുത്
പറക്കുന്നതെങ്ങിയെനെന്നു
തീരെയുമറിയില്ലാ എങ്കിലും,
പാറി തുടങ്ങാനെങ്കിലും
അനുവദിക്കണേ പ്രിയപ്പെട്ട ഭൂമി,
എനിക്കറിയാത്ത ആകാശമേ.

ശരിതെറ്റുകള്‍

തെറ്റ്.
-------------------------------
നിന്റെ ചെരിപ്പിന്‍ കീഴിലാണ്
എന്റെ സ്വപ്നലോകമെന്ന്‍,
കരുതി ജീവിച്ചു പോയെന്നത് തെറ്റ്.
നിനക്ക് വേണ്ടി ചിരിച്ചും ചിണുങ്ങിയും
ചെറുതായിക്കൊണ്ടിരുന്നതും തെറ്റ്.
ഒടുവില്‍ നീ ചവിട്ടിയരച്ചു പോയപ്പോള്‍
നിവര്‍ന്നു നില്‍ക്കാന്‍ പോലുമാവാതെ
ഇല്ലാതായിപ്പോയതും തെറ്റ്.
സമയത്തോട്‌ നില്‍ക്കാന്‍ കെഞ്ചി
നീ വരുന്നതും കാത്ത് കിടന്നതും
തെറ്റ് , എന്റെ മാത്രം തെറ്റ്.
ഞാന്‍ മാത്രം തിരുത്തേണ്ട തെറ്റ്.
*****************************************

ശരി
------------------------------------
തിരുത്തുകളാല്‍ ഇനി
ഞാനെന്റെ ലോകം പടുക്കുമ്പോള്‍
നിന്റെ ചെരിപ്പിനടിയില്‍
ഉണ്ടാവാനിടയില്ല ഒരു തരി മണ്ണ് പോലും.
വീഴാന്‍ ഒരുങ്ങുക, സ്വയം ലജ്ജയാല്‍
ഇല്ലാതായിത്തീരുവാന്‍ തുടങ്ങുക.
ശരിയെ കണ്ടു ഭയന്നോടാന്‍
തയ്യാറായിക്കൊള്ളുക..

Tuesday, 17 March 2015

വിഭ്രാന്തി


എന്റെ പ്രണയ ഭാഷണങ്ങളുടെ
അങ്ങേ തലക്കല്‍ കേട്ടിരിക്കാന്‍
നിന്റെ ഹൃദയമില്ലാ എങ്കിലും
ഞാനിതു തുടര്‍ന്ന് കൊണ്ടേയിരിക്കുന്നത്
വിഭ്രാന്തിയുടെ മൂര്‍ത്തതയെന്നു
തിരിച്ചറിയുന്നു ഞാനിടക്കിടെ.

പൂക്കൾ

തിടുക്കത്തിൽ പൂവിട്ട്
എളുപ്പത്തിൽ വാടിയ പൂക്കളെ,
ഉണങ്ങിയിട്ടും എടുത്തു കളയാതെ
സ്വപ്നത്താളുകൾക്കിടയിൽ
ഒളിച്ചു വയ്ക്കുന്ന വിഡ്ഢി,
ദിനവും ഞാനൊഴുക്കുന്ന
കണ്ണീരിനാലൊരു നാൾ
ഉയിർത്തെണീക്കുമാ പൂക്കളെന്നു
കരുതിയിരിക്കുന്ന ഞാൻ.

Saturday, 14 March 2015

കവിത


നൊമ്പരങ്ങളുടെ മഷിയില്‍
ഉയിര് കലര്‍ത്തി
അതില്‍ മുക്കിയാണ്
ഈ കവിതകളോരോന്നും
ഞാന്‍ എഴുതി വക്കുന്നത്.
പിന്നെയെങ്ങിനെയാണ്
വായിക്കുന്ന നിന്റെ കണ്ണുകള്‍
നിറഞ്ഞൊഴുകാതിരിക്കുക?

തേട്ടം

ഇനിയെന്ത് , ഇനിയേതെന്ന
മനസ്സ് തൊടുത്തു വിടുന്ന
ചോദ്യങ്ങളേറ്റു മുറിയുന്നു ഹൃദയം.
ശരി വഴികളെന്നു കരുതിയവയെല്ലാം
വരള്‍ച്ചയില്‍ കൊണ്ടെത്തിച്ച്,
വെയില്‍പ്പൊള്ളലേല്‍പിക്കുന്നു.
തൊണ്ട വരളുന്ന നിമിഷങ്ങളില്‍
കണ്ണീരില്‍ പൊതിഞ്ഞു
വെറുപ്പിന്റെ വാക്കുകളുയരുന്നു.
നെടുകെ ചേദിക്കപ്പെട്ടതുപോലെ
അകന്നു പോയ പകുതിയെ
തേടിത്തേടി അലയുന്നു.
അജ്ഞാതമേതോ വേദനയുള്ളില്‍
അളവില്ലാതെ പടരുന്നു.

Friday, 13 March 2015

മരം

കരിഞ്ഞുണങ്ങി ഇലകള്‍
ഓരോന്നായി വീണു തീരുമ്പോഴും
തളിരിലകള്‍ ഇനിയും
കിളിര്‍ത്തുയരുമെന്നു കരുതി
കാത്തിരിക്കുന്നു ചെറുമരം.
ഇടക്കൊന്നു ചാറി,
പിന്നെയകന്നു പോയ മഴയായി,
ഇനിയുമിത് വഴി നീ വരുമെന്ന്
കരുതിയിരിക്കുന്ന ഉണക്ക മരം.
കൊതിച്ചിരുന്ന വസന്തമേ,
നീ വന്നണയുന്നതും,വര്‍ണ്ണങ്ങളാല്‍
ചില്ലകളെയൊരുക്കുന്നതും
കിനാവ്‌ കാണുന്നു പൂമരം.
ചുടുകൊടുങ്കാറ്റാഞ്ഞു വീശിയിട്ടും
പ്രണയക്കരുത്താല്‍ മാത്രം
വീഴാതെ നില്‍ക്കുന്ന ഈ മരം.
ഋതുഭേദങ്ങള്‍ വന്നു പോയിട്ടും
മാറ്റങ്ങളേതുമില്ലാതെ
നിന്നെ മാത്രം കാത്തിരിക്കുന്ന
സ്നേഹമരം, ചിലപ്പോള്‍ വിഡ്ഢിമരം!

Thursday, 12 March 2015

ഭീരു


ഇഷ്ടം പറയാന്‍ മടിക്കുന്നൊരു
ഭീരുവെ പ്രണയിച്ചാല്‍ മതി,
ഇഞ്ചിഞ്ചായി മരിക്കാന്‍.
പ്രണയത്തെ മുഴുവനായ്
വെറുക്കാന്‍ കഴിഞ്ഞെങ്കിലെന്ന,
മോഹം മനസ്സില്‍ മുളക്കാന്‍.

Wednesday, 11 March 2015

കളളം

നീ വലിയൊരു കള്ളമെന്ന സത്യം
തുറന്നു തുടങ്ങിയ കിളിവാതിലിലൂടെ
അരിച്ചിറങ്ങുന്നുണ്ടൽപാൽപമായി..

Sunday, 8 March 2015

ഉറവ്

നോവിന്റെ വരള്‍ച്ച മാറ്റാന്‍
സാന്ത്വനത്തിന്റെ അരുവി
ഇഷ്ടദിക്കില്‍ നിന്നും
ഉത്ഭവിക്കുന്നതും പ്രതീക്ഷിച്ച്
നാളുകള്‍ തള്ളുന്നു നാം,
സ്വന്തം ഹൃദയത്തില്‍ തന്നെ
തെള്നീര്‍ ഉറവ
മറഞ്ഞു കിടന്നിട്ടും അറിയാതെ.

Friday, 6 March 2015

പൊരുതല്‍

വേറിട്ട്‌ ചിന്തിച്ചതിനാല്‍ മാത്രം
വെറുക്കപ്പെട്ടു പോയവരുണ്ട്.
ചിരി ലഭിക്കാതായവരുണ്ട്,
ചെളിയേറിനിരയായവരുണ്ട്‌.
വേദനയിലവസാനിച്ചവരുണ്ട്,
ശപിച്ചു മരിച്ചോരുമുണ്ട്.
തകര്‍ച്ചയെ തൂത്തെറിഞ്ഞവരുണ്ട്‌
തിരിച്ചു പോയവരുമുണ്ട്‌.
പിന്തിരിഞ്ഞു നോക്കാതെ,
കണ്ണീരില്‍ നനഞ്ഞു കിടക്കാതെ
നടക്കാന്‍ പഠിച്ചാല്‍ പിന്നെ,
നേടാനുള്ളത് നഷ്ടപ്പെടുകയില്ല,
വീണു പോയാലും പിന്നെ
അതൊരു വീഴ്ചയാവുകയുമില്ല!

Thursday, 5 March 2015

തുള്ളി

ആഴം കണ്ടു പേടിച്ചാവും നീ
തീരത്ത്‌ നിന്ന് കളഞ്ഞത്.
തീരവും കടന്നു വന്നു
നിന്നെ വിഴുങ്ങിക്കളയുമോ
എന്ന് ഭയന്നാവാം ഓടിയകന്നതും.
എങ്കിലുമാ-
പ്രണയ മഹാസമുദ്രത്തെ മുഴുവനും
ഒരു മധുരത്തുള്ളിയിലൊതുക്കി
ചിപ്പിയിലടച്ച് ഒളിപ്പിച്ചു വച്ചിട്ടുണ്ട്,
ഹൃദയ കോണുകളിലൊന്നില്‍.
ഭയം വിട്ടകന്ന മനസ്സുമായി
എന്നെ തേടി നീ വരുമ്പോള്‍
നിനക്കായ് മാത്രമര്‍പ്പിക്കുവാന്‍

Wednesday, 4 March 2015

പ്രണയമല്ല ,ക്ലേശത്തില്‍
നീ ചുമക്കുന്ന ആ ഭാരം.
നീ കൊന്നു കളഞ്ഞ
പ്രണയ സ്വപ്നങ്ങളുടെ
ശവശരീരമാണ്,
ജീര്‍ണ്ണിക്കാതെ
നിന്റെ നെഞ്ചില്‍
കനം കൂടിയതാണ്.

Tuesday, 3 March 2015

കൊട്ടാരം

കൈകളില്‍ കോരിയെടുത്തു നടക്കെ
സ്വപ്നത്തരികളിലൊരിത്തിരി
വിരലുകള്‍ക്കിടയിലൂടെ
തൂകിപ്പോയെങ്കിലെന്ത്?
അവശേഷിക്കുന്നവയെ ചേര്‍ത്ത്,
വീണ്ടും കോരിയെടുത്ത്
കൂട്ടിക്കുഴച്ചു പണിയാമല്ലോ
സ്വപ്ന യാതാര്‍ത്ഥ്യത്തിന്റെ
സ്വര്‍ണ്ണകൊട്ടാരം.

Sunday, 1 March 2015

'സ്നേഹമുള്ളവര്‍'

സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടായിപ്പോയാല്‍ പെണ്‍കുട്ടികളെ അഹങ്കാരിയെന്നും തോന്ന്യാസി എന്നും വിളിക്കും 'സ്നേഹമുള്ളവര്‍', 'ഗുണകാംക്ഷകര്‍' :P . കഴിയുന്നത്ര ഒറ്റപ്പെടുത്തും. അവളുടെ ഓരോ സന്തോഷവും അവരുടെ മനസ്സിനെ അസ്വസ്ഥമാക്കും, മാതാപിതാക്കളുടെ ചെവിയില്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി പറയും.മാതാപിതാക്കള്‍ അവളുടെ കൂടെ നിന്നാല്‍ അവരെയും ഒറ്റപ്പെടുത്തും...
മറുത്തൊന്നും പറയാതെ 'അവര്‍' പറയുന്നതെല്ലാം മനസ്സില്ലാമനസ്സോടെ അനുസരിച്ചാല്‍ വാനോളം പുകഴ്ത്തപ്പെടും. സ്നേഹം പ്രകടിപ്പിക്കും, ആനുകൂല്യങ്ങള്‍ തരപ്പെടും. ജീവിതം സ്വസ്ഥമാകും.

പെണ്‍കുട്ടികള്‍ക്ക് മാത്രല്ല, ആണ്‍കുട്ടികള്‍ക്കും അനുഭവപ്പെട്ടെക്കാവുന്ന ഒരു ഇത്...

Saturday, 28 February 2015

തങ്കത്താലിയും തങ്കക്കൊലുസും പളപള മിന്നുന്ന കുപ്പായവും ചുവന്നു നില്‍ക്കുന്ന മൈലാഞ്ചിയും രാജകുമാരനെപ്പോലെ പുതുമണവാളന്‍ അണയുന്നതുമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നു പെണ്‍മനസ്സുകളെ പറഞ്ഞു പഠിപ്പിച്ചു തലമുറകളായി ആ ഒരു സ്വപ്നം മാത്രം സമൂഹത്തിന്റെ തലച്ചോറിലേക്ക് കുത്തിവച്ചു വിലയില്ലാതാക്കികളഞ്ഞുവല്ലോ, പെണ്ണിന്റെ മറ്റു ചിന്തകള്‍ക്കെല്ലാം...

താളം

നിന്റെ ഹൃദയത്തുടിപ്പുകളുടെ
താളവും താളക്രമങ്ങളും
നന്നായിത്തന്നെ അറിയാമെനിക്ക്.
കള്ളങ്ങള്‍ മറ പിടിച്ചെന്റെ
കണ്ണുകളില്‍ നോക്കാതെ
എന്നില്‍ നിന്നെത്ര ഒളിച്ചോടിയാലും.

Wednesday, 25 February 2015

നീ അറിയാന്‍

നിനക്ക് വേണ്ടിയല്ല,
എനിക്ക് വേണ്ടി മാത്രമാണ്,
നിന്നെ പ്രതീക്ഷിച്ചിരിക്കുന്നത്,
ഞാന്‍ പോലും ചോദ്യം ചെയ്യാത്ത
എന്റെ സ്വാര്‍ഥത കൊണ്ടുമാണ്.
നീയും അടക്കി വക്കുക,
മനസ്സിലുയരുന്ന ചോദ്യങ്ങളെ.
ഉത്തരമായി നീ വരുന്നതും കാത്ത്,
നിന്റെ ഓര്‍മ്മകളില്‍, ഞാന്‍
നിശബ്ദമായി ജീവിക്കട്ടെ.

Monday, 23 February 2015

സ്വാര്‍ത്ഥം


ചുറ്റു നിന്നും തേടി വരുന്ന
വിശപ്പ്‌ കത്തുന്ന ഗന്ധവും,
ചീന്തിയെറിയപ്പെടുന്നതിന്റെ
കൊളുത്തി വലിക്കുന്ന തേങ്ങലുകളും ,
മരുന്ന് തേടുന്ന മുറിവില്‍ നിന്നും
ഒഴുകിക്കൊണ്ടിടിക്കുന്ന രോദനവും.
ഞാനെനിക്കായ്‌ തീര്‍ത്ത
സ്വസ്ഥതക്കോട്ടയുടെ ചുവരുകളില്‍
ആഞ്ഞടിച്ച്, ശ്രദ്ധ തിരിച്ച്,
തിളച്ചു തുടങ്ങുന്ന ചോരയിലേക്ക്
കനല്‍ പാകി ആളിക്കത്തിക്കുമെന്ന
ഭയം കൊണ്ട് തന്നെയാണ് ,
തണുത്ത വെള്ളം കോരിയൊഴിച്ചത്.
കോട്ടയുടെ വാതിലുകള്‍
ഉറപ്പു കൂട്ടി കൊട്ടിയടച്ചതും....

Sunday, 22 February 2015

വാക്കുകളും വര്‍ണ്ണങ്ങളും
നിലക്കുകയില്ലെന്ന് പ്രതീക്ഷിക്കാം.
എങ്കിലുമീ നാല് മൂലകളില്‍ തട്ടി
തിരിച്ച് വരുന്ന നെടുവീര്‍പ്പുകളെ,
മടുത്തു തുടങ്ങിയിരിക്കുന്നു എനിക്ക്...

Saturday, 21 February 2015

ആമിനാ ബീവി തന്‍...

പണ്ട് മദ്രസയില്‍ പഠിക്കുമ്പോള്‍ കേട്ട് പഠിച്ചു മജ്ലിസ് ഫെസ്റ്റിന് പാടിയ പാട്ടാണ്... ഓര്‍മ്മയുള്ള പോലെ പാടിയതാണ്...

https://soundcloud.com/shabna-sumayya/5oai9uivd5ws
വൈകി വന്നതെങ്കിലും
ഇപ്പോഴും പോകാനോരുങ്ങാതെ
പുണര്‍ന്നു നില്‍ക്കുന്ന കൌമാരം.
തുടങ്ങണോ അതോ ഒടുങ്ങണോ എന്ന്
സംശയിച്ചു നില്‍ക്കുന്ന യൌവനം.
അനുഭവങ്ങള്‍ മനസ്സിന് നല്‍കിയ
അകാലത്തിലുള്ള വാര്‍ധക്യം.
നേരം തെറ്റിയ വേളകളില്‍
തികട്ടി പുറത്തു വരുന്ന ബാല്യം.
എല്ലാം കൂടെ ചേര്‍ന്ന്
നീറിയും ചീറിയും ചിരിച്ചും കിതച്ചും
നിര്‍വചനമില്ലാത്ത ജീവിതം...

Friday, 20 February 2015

മാറ്റം

നീയറിയാതെ നിന്നെ നോക്കുന്ന
തിളക്കം തീരെയും കുറഞ്ഞ
താരകമായിരുന്നു ഞാനന്നുവരെ.
അറിയാതെ വിണ്ണില്‍ നിന്നടര്‍ന്നു
നിന്റെ വഴിയിലേക്ക് വീഴും വരെ.
അപശകുനമെന്ന് കരുതി
വഴി മാറി നീ പോകും വരെ.
വെറുമൊരു കല്ലാണ് ഞാനിപ്പോള്‍,
എന്നെ കടന്നു നീ പോയതുമുതല്‍.
നിന്റെ ഓര്‍മ്മകളില്‍ ഉരഞ്ഞെന്റെ
മിനുക്കമെല്ലാം പോയത് മുതല്‍.

Thursday, 19 February 2015

നീ

നീ തരുന്ന മുറിവിനു മാത്രമേ
ഇത്രയേറെ ആഴമുള്ളൂ,
കുത്തിയിറങ്ങുന്ന വേദനയുള്ളൂ.
നീ പകരുന്ന സ്നേഹത്തിനു മാത്രം
മറ്റെവിടുന്നും കിട്ടാത്തത്ര
മധുരമുള്ളതു പോലെത്തന്നെ.
നിനക്ക് വേണ്ടി മാത്രമേ ഞാന്‍
പരിധിയില്ലാതെയിങ്ങനെ
വേദന സഹിക്കാറുമുള്ളൂ.

Tuesday, 17 February 2015

തുളുമ്പി വീഴുന്ന ചുടുനീരിനറിയാം
എന്തിനതു കവിളിനോട് ചേര്‍ന്ന്
ഒഴുകിക്കൊണ്ടേ ഇരിക്കുന്നുവെന്ന്‍..

Sunday, 8 February 2015

പ്രതീക്ഷ

നനച്ചു കൊടുക്കാഞ്ഞിട്ടും
പ്രകാശം തടഞ്ഞിട്ടും
മുരടിക്കാന്‍ തയ്യാറല്ലാത്ത
ചെടി പോലെയെനിക്കീ പ്രതീക്ഷ.
വളക്കൂറില്ലാത്ത മണ്ണിലും,
വളര്‍ന്നു മുന്നേറുന്ന ചെടി.

Thursday, 22 January 2015

കുരുക്ക്

എത്ര ശ്രമിച്ചിട്ടും അയഞ്ഞു കിട്ടാത്ത
കുരുക്കുകളാണ് നിന്റെ ഓര്‍മ്മകള്‍.
അഴിക്കാന്‍ ശ്രമിക്കുന്തോറും
മുറുകിക്കൊണ്ടേ ഇരിക്കുന്നവ.
നീ വരിഞ്ഞു കെട്ടിയതൊക്കെയും
മടങ്ങി വന്നഴിച്ചെടുക്കില്ലെന്നറിയാം.
എന്നിട്ടും നിശ്ചലം നില്‍ക്കുന്നത്
അവയില്‍ കുടുങ്ങി ഞാന്‍
പിടഞ്ഞു മരിക്കുമെന്ന് ഭയന്നിട്ടാണ്.

Wednesday, 21 January 2015

വഴി

ഏതു വാക്കുകള്‍ അടുക്കി വച്ചാണ്
ഞാനിനി നിന്നിലേക്കുള്ള
പടവുകള്‍ പണിയേണ്ടത്?
ഉള്ളിലുള്ള നോവത്രയും
ശബ്ദമില്ലെങ്കിലും കേള്‍ക്കുന്ന
ശക്തിയാണ് നീയെങ്കിലും,
മിഴിയിണകളില്‍ നിന്നൊഴുകുന്ന
നിറമില്ലാത്ത ചോരയില്‍
ഈറനണിഞ്ഞു ഞാന്‍ ചോദിക്കട്ടെ,
ഏതു വഴി പോകണം?
മുന്‍പില്‍, കൂരിരുട്ടു മാത്രം
കനത്തു നില്‍ക്കെ?

അന്ധത

ഒരു കവിത മുഴുവനെഴുതിയിട്ടും
അതിനു നിന്റെ പേര് കൊടുത്തിട്ടും
തീരെയുമെന്നെ വായിക്കാതിരിക്കാന്‍
ആരാണിത്ര കടുപ്പത്തില്‍
നിന്റെ കണ്ണുകള്‍ അടച്ചു കെട്ടിയത്!




Sunday, 18 January 2015

പ്രണയരക്തം

നീ തന്ന മുറിവില്‍ നിന്നും
ഇറ്റി വീഴുന്ന പ്രണയമുണ്ടല്ലോ,
സമയമെടുത്തിട്ടാണെങ്കിലും
അത് വറ്റിത്തന്നെ തീരണം,
ഇനിയുമൊരിക്കല്‍ കൂടെ
ഉറവയെടുക്കാത്തവണ്ണം,
ഇതിലുമേറെയിനി
മുറിവുകളുണ്ടാകാത്ത വിധം!

ജാഗ്രത



നെഞ്ചു തുളച്ചു കടന്നു പോയ
ചില്ല് ചീളുകളില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്,
ഇനിയുമുണങ്ങാതെന്റെ പ്രണയരക്തം.
അറിയാതെ പോലുമതില്‍ ചവിട്ടേണ്ട,
നിനക്കേറ്റ മുറിവിലേക്കിനിയുമെന്റെ
പ്രണയാണുക്കള്‍ കടക്കേണ്ട.

Wednesday, 7 January 2015

വിശ്വാസം

കണ്ണുകള്‍ ഇറുക്കിയടക്കുമ്പോള്‍
എന്റെ മുന്നിലെന്ന പോലെ
നിന്നെ അറിയുന്നുണ്ട് ഞാന്‍.
പതിഞ്ഞ സ്വരത്തില്‍
നിന്റെ പേര് വിളിക്കുന്നുണ്ട്.
നീ വിളി കേള്‍ക്കുന്നുവെന്നു
സ്വയം ആവര്‍ത്തിച്ചു പറയുന്നുമുണ്ട്.
അടച്ച കണ്ണുകള്‍ തുറന്നാല്‍
നീ എന്നില്‍ നിന്നും മുഴുവനായ്
മായുമോ എന്ന് ഭയന്നിട്ടാണ്
പകല് വന്നു വിളിച്ചിട്ടും
ഞാനീ ഉറക്കത്തില്‍ തന്നെ
ഒളിച്ചിരിക്കുന്നത്.

Monday, 5 January 2015

പൂപ്പല്‍

ചിലപ്പോള്‍ തീര്‍ത്തും ഏകാന്തത.
മനസ്സിന്റെ തളിര്‍ ഭിത്തികളില്‍ അത്,
പൂപ്പല്‍ പോലെ പടരുന്നു.
ഇടക്ക്, ഇളവെയില്‍ പോലെ
നിന്റെ ഓര്‍മ്മകള്‍ കൂട്ട് വരും.
കണ്ണീര്‍ നനവിറങ്ങി
പൂപ്പല്‍ പൊതിഞ്ഞ ഭിത്തിയെ
ഉണക്കാന്‍ ശ്രമിക്കും വെയില്‍.
എന്നിട്ടും, നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ക്ക് പോലും
എനിക്കവകാശമില്ലെന്ന തിരിച്ചറിവില്‍
വീണ്ടും ആ പൂപ്പലില്‍ ചവിട്ടി
വഴുതി വീഴും, പിന്നെയുമൊറ്റക്ക്!

Sunday, 4 January 2015

കല

മറക്കുക എന്നതൊരു കലയാണ്‌,
നീയാണെങ്കിലോ, പതിയെ ആ കലയില്‍
നൈപുണ്യവും നേടിക്കഴിഞ്ഞു.