Saturday, 15 May 2010

നോവ്










എനിക്ക്‌ കൂട്ടായി വേദനകളേറെയായിരുന്നു
നിലാവ് പെയ്യുന്ന യാമങ്ങളില്‍
ഏകാന്തതയുടെ നിശ്വാസങ്ങളും
ഒറ്റക്കെന്ന് ഞാനറിയുമ്പോളൊക്കെയും
ആ വേദനകളെനിക്ക് കൂട്ടായെത്തി
മഴയായി പെയ്തൊഴിയുന്നത്‌
എന്റെ വിരഹമാണെന്ന് ഞാനറിഞ്ു
കാറ്റേറ്റു വീഴുന്ന ഇലകളിലും
ഞാനെന്‍ ഹൃദയത്തിന്‍ സ്പന്ദനം തൊട്ടറിഞ്ഞു
കാലൊച്ചകള്‍ക്ക്‌ കാതോര്‍ത്ത ഞാന്‍
കേട്ടത് മറവിയുടെ ആര്‍ത്തനാദം മാത്രം
എനിക്കുള്ളിലെ ഞാന്‍ പോലുമറിയാതെ
ഞാനെന്നെ മറക്കാന്‍ തുടങ്ങിയിരിക്കുന്നു
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ എന്റെ കണ്ണുനീരാണോ?
അറിയില്ല, സംശയം ബാക്കി നില്കുന്നു.!!!


Tuesday, 11 May 2010

കരുതല്‍.









നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍
കരുതിയിരിക്കുക,
നീ കലങ്ങിമറിഞ്ഞ,
അന്തമില്ലാത്ത സ്വാതന്ത്ര്യ ബോധത്തിന്ന്
ഇരയായി മാറിയേക്കാം
നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍
ഭ്രമാത്മകത കൂടുമ്പോള്‍,
ജീവിതത്തെ ആഘോഷമാക്കി മാറ്റുമ്പോള്‍
കരുതിയിരിക്കുക,
അങ്ങാടികള്‍ വാഴുന്നത്
ലക്കില്ലാത്ത സ്വാതന്ത്ര്യ ബോധമാണ്‌
നമ്മള്‍ കരുതിയാലും ,
നമ്മളേ കരുതാത്തവരാണിവര്‍.