Monday, 10 March 2014
ഗതി
ഈ ഒഴുക്ക്,
ഇതെങ്ങോട്ടാണ് എന്നെയിങ്ങനെ
വലിച്ചുകൊണ്ട് പോകുന്നത്
പിടിച്ചു നില്‍ക്കാന്‍
ഞാന്‍ എത്തിപ്പിടിക്കുന്ന
വള്ളികളില്‍ നിന്നും
എന്നെ അടര്‍ത്തിയെടുക്കുന്ന
ശക്തിയേതാണ്
എവിടേക്കാണീ ഒഴുക്ക്
ചിതറിച്ചു കളയാനുള്ലൊരു
അഗാതതയിലേക്കോ,
നീന്തിത്തുടിക്കാനൊരു
തെളിഞ്ഞ ശാന്തതയിലേക്കോ?
എവിടെക്കാണീ
നിലയില്ലാത്ത ഒഴുക്ക്?!
ഇതെങ്ങോട്ടാണ് എന്നെയിങ്ങനെ
വലിച്ചുകൊണ്ട് പോകുന്നത്
പിടിച്ചു നില്‍ക്കാന്‍
ഞാന്‍ എത്തിപ്പിടിക്കുന്ന
വള്ളികളില്‍ നിന്നും
എന്നെ അടര്‍ത്തിയെടുക്കുന്ന
ശക്തിയേതാണ്
എവിടേക്കാണീ ഒഴുക്ക്
ചിതറിച്ചു കളയാനുള്ലൊരു
അഗാതതയിലേക്കോ,
നീന്തിത്തുടിക്കാനൊരു
തെളിഞ്ഞ ശാന്തതയിലേക്കോ?
എവിടെക്കാണീ
നിലയില്ലാത്ത ഒഴുക്ക്?!
ഒരുമിച്ച്..
ഓരോ അണുവിലും
നിറയുന്ന വേദന
ദേഹത്തെ തളർത്തുന്നത്
കണ്ടു സഹിക്കാഞ്ഞാവും
രോമങ്ങളോരോന്നും
എഴുന്നേറ്റു നിന്നു
നമുക്കായ് പ്രാർത്ഥിക്കുന്നത്.....
നിറയുന്ന വേദന
ദേഹത്തെ തളർത്തുന്നത്
കണ്ടു സഹിക്കാഞ്ഞാവും
രോമങ്ങളോരോന്നും
എഴുന്നേറ്റു നിന്നു
നമുക്കായ് പ്രാർത്ഥിക്കുന്നത്.....
രഹസ്യം
ആര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍
പറ്റാത്തത്ര ഉയരത്തില്‍
എടുത്തു വച്ചിരിക്കുന്നു
ഞാനാ രഹസ്യത്തെ.
ഇവിടെ നിന്നും എന്റെ ആത്മാവ്
പറന്നുയരുമ്പോള്‍
ആ സത്യത്തെയും
കയ്യിലെടുത്തുകൊണ്ടാകും
ഞാന്‍ പോവുക.
നിന്നിലെക്കുയരുമ്പോള്‍
നിനക്ക് മാത്രം അറിയ്യുന്ന
ആ രഹസ്യം കൊണ്ട്
നീ എന്നെ പുതപ്പിക്കണം.
ഒരു നനുത്ത തെന്നല്‍ കൊണ്ടെന്റെ
നെറുകയില്‍ ചുംബിക്കണം
എന്റെ സത്യത്തെ
നീ മാത്രം അറിയണം.
പറ്റാത്തത്ര ഉയരത്തില്‍
എടുത്തു വച്ചിരിക്കുന്നു
ഞാനാ രഹസ്യത്തെ.
ഇവിടെ നിന്നും എന്റെ ആത്മാവ്
പറന്നുയരുമ്പോള്‍
ആ സത്യത്തെയും
കയ്യിലെടുത്തുകൊണ്ടാകും
ഞാന്‍ പോവുക.
നിന്നിലെക്കുയരുമ്പോള്‍
നിനക്ക് മാത്രം അറിയ്യുന്ന
ആ രഹസ്യം കൊണ്ട്
നീ എന്നെ പുതപ്പിക്കണം.
ഒരു നനുത്ത തെന്നല്‍ കൊണ്ടെന്റെ
നെറുകയില്‍ ചുംബിക്കണം
എന്റെ സത്യത്തെ
നീ മാത്രം അറിയണം.
Sunday, 9 March 2014
തുടക്കം
പൊക്കം കൂടിയ മതിലിനും
കനത്തു നില്‍ക്കുന്ന
മേല്ക്കൂരക്കും അപ്പുറം
വിശാലമായി ആകാശമുണ്ട്.
തുരന്നു തുരന്നു പുറത്തു കടക്കണം.
ഒടുക്കമല്ലാ അത്, തുടക്കമാണ്
തെളിഞ്ഞ വിഹായസ്സിലേക്കുള്ള
യാത്രയുടെ ആരംഭം.
Subscribe to:
Posts (Atom)