
എന്റെ ഹൃദയവീചികള്‍
ആ സുന്ദരരാഗത്തില്‍ നൃത്തമാടി.
ആ രാഗാലാപനത്തിന്റെ
മാന്ത്രിക വലയത്തില്‍ കുരുങ്ങിപ്പോയി.
മറ്റൊന്നുമില്ലാത്ത,
മൌന നൊമ്പരത്തില്‍
അതെന്നെ തളച്ചിട്ടുകളഞ്ഞു.
അല്ലെങ്കില്‍,
ഞാന്‍ എന്നെത്തന്നെ മറന്നുപോയി
എനിക്കുയിരുണ്ടായിരുന്നു,
പക്ഷേ,
എന്റെ ഉയിരുപോലും
ആ ശബ്ദ സൌകുമാര്യത്തില്‍
അലിഞ്ഞാലിഞ്ഞെന്റേതല്ലതായി മാറി.
എനിക്ക്,
എന്നെത്തന്നെ നഷ്ടപ്പെട്ടു പോയി
പൊടുന്നനെ,
പൊടുന്നനെ ആ മധുര ഗാനം നീലച്ചു പോയി.
നഷ്ടത്തിന്റെ തീരാകയത്തിലേക്ക്,
വിരഹത്തിന്റെ ഇരുട്ടിലേക്ക്,
ആ നിശബ്ദത എന്നെ തള്ളിയിട്ടു.
അതേ ഞാന്‍ തനിച്ചാണ്,
തന്ത്രികള്‍ പൊട്ടിയ തമ്പുരു പോലെ....
ആ സുന്ദരരാഗത്തില്‍ നൃത്തമാടി.
ആ രാഗാലാപനത്തിന്റെ
മാന്ത്രിക വലയത്തില്‍ കുരുങ്ങിപ്പോയി.
മറ്റൊന്നുമില്ലാത്ത,
മൌന നൊമ്പരത്തില്‍
അതെന്നെ തളച്ചിട്ടുകളഞ്ഞു.
അല്ലെങ്കില്‍,
ഞാന്‍ എന്നെത്തന്നെ മറന്നുപോയി
എനിക്കുയിരുണ്ടായിരുന്നു,
പക്ഷേ,
എന്റെ ഉയിരുപോലും
ആ ശബ്ദ സൌകുമാര്യത്തില്‍
അലിഞ്ഞാലിഞ്ഞെന്റേതല്ലതായി മാറി.
എനിക്ക്,
എന്നെത്തന്നെ നഷ്ടപ്പെട്ടു പോയി
പൊടുന്നനെ,
പൊടുന്നനെ ആ മധുര ഗാനം നീലച്ചു പോയി.
നഷ്ടത്തിന്റെ തീരാകയത്തിലേക്ക്,
വിരഹത്തിന്റെ ഇരുട്ടിലേക്ക്,
ആ നിശബ്ദത എന്നെ തള്ളിയിട്ടു.
അതേ ഞാന്‍ തനിച്ചാണ്,
തന്ത്രികള്‍ പൊട്ടിയ തമ്പുരു പോലെ....
നഷ്ടത്തിന്റെ തീരാകയത്തിലേക്ക്,
ReplyDeleteവിരഹത്തിന്റെ ഇരുട്ടിലേക്ക്,
ആ നിശബ്ദത എന്നെ തള്ളിയിട്ടു.
അതേ ഞാന്‍ തനിച്ചാണ്,
തന്ത്രികള്‍ പൊട്ടിയ തമ്പുരു പോലെ...
ശബ്നയുടെ ഓരോ വരികളും എന്റെ ജീവിതത്തിലൂടെ യാണ് കടന്നു പോവുന്നത്. "എന്റെ അനുഭവങ്ങള്‍" ഇനിയും ഒരുപാട് എഴുതണം.
ഒന്നും മിണ്ടാതെ കഥ പറയാം
ReplyDeleteഒന്നും കേള്‍ക്കാതെ ഉള്ളറിയാം
ഒന്നും കാണാതെ കരളിറിയാം
.....പറയാന്‍ വക്കുകളില്ല ശബ്ന