
തണുത്ത തുള്ളികള്‍ ഓര്‍മകളെ
ഈറന്‍ പിടിപ്പിക്കുന്നു
ഇറയത്ത് നിന്നും ഞാന്‍
സ്മൃതിയുടെ വിദൂരതയിലേക്ക് കണ്ണയച്ചു
തിളങ്ങുന്ന വജ്രപാളികള്‍ക്കിടയില്‍
ഞാനെന്റെ ബാല്യത്തെ കാണുന്നു
നാട്യമില്ലാത്ത നിഷ്കളങ്കതയുടെ
കിളിക്കൊഞ്ഞല്‍ കേള്‍ക്കുന്നു,
മഴ വീണ് ചിതറും പോലെ
ആഹ്ലാദചിരികള്‍ കാതില്‍ മുഴങ്ങുന്നു
അറിയില്ല,
വാത്സല്യതേന്‍കുടമായിരുന്ന
അമ്മയുടേതോ,
സംരക്ഷണത്തിന് സ്നേഹത്തിന്റെ
കവചം പണിത അച്ഛന്റേതോ
അതോ,
ഉപാദിയീല്ലാതെ സ്നേഹിച്ചു-
വഴിയിലസ്തമിച്ച കുന്ജനുജന്റേതോ
അറിയില്ല, പക്ഷേ,
വിങ്ങിക്കറുത്ത മാനത്തുനിന്നും
ആര്‍ത്തലച്ച് വരുന്ന മഴ...
സത്യമായും ഞാനറിയുന്നു,
അതീ നഷ്ട ഗായകന്റെ
കണ്ണുനീരാണു...
ഈറന്‍ പിടിപ്പിക്കുന്നു
ഇറയത്ത് നിന്നും ഞാന്‍
സ്മൃതിയുടെ വിദൂരതയിലേക്ക് കണ്ണയച്ചു
തിളങ്ങുന്ന വജ്രപാളികള്‍ക്കിടയില്‍
ഞാനെന്റെ ബാല്യത്തെ കാണുന്നു
നാട്യമില്ലാത്ത നിഷ്കളങ്കതയുടെ
കിളിക്കൊഞ്ഞല്‍ കേള്‍ക്കുന്നു,
മഴ വീണ് ചിതറും പോലെ
ആഹ്ലാദചിരികള്‍ കാതില്‍ മുഴങ്ങുന്നു
അറിയില്ല,
വാത്സല്യതേന്‍കുടമായിരുന്ന
അമ്മയുടേതോ,
സംരക്ഷണത്തിന് സ്നേഹത്തിന്റെ
കവചം പണിത അച്ഛന്റേതോ
അതോ,
ഉപാദിയീല്ലാതെ സ്നേഹിച്ചു-
വഴിയിലസ്തമിച്ച കുന്ജനുജന്റേതോ
അറിയില്ല, പക്ഷേ,
വിങ്ങിക്കറുത്ത മാനത്തുനിന്നും
ആര്‍ത്തലച്ച് വരുന്ന മഴ...
സത്യമായും ഞാനറിയുന്നു,
അതീ നഷ്ട ഗായകന്റെ
കണ്ണുനീരാണു...
ennum nanmakal nerunnu
ReplyDelete