Thursday, 2 December 2010

രോഗം





"എന്തായിരുന്നു ഇത്ര പെട്ടെന്നിങ്ങനെ വരാന്‍ ?"
അവിടെ കൂടിയിരുന്നവര്‍ പരസ്പരം ചോദിച്ചു.
"അസുഖമൊന്നുമുണ്ടായിരുന്നതായി അറിവില്ല.എന്നിട്ടും.."
സുഹൃതുക്കളിലോരാള്‍ നെടുവീര്‍പ്പിട്ടു.
"ഈയിടെയായി വല്ലാത്ത ടെന്‍ഷന്‍ ആയിരുന്നു ആള്‍ക്ക്".
ആരോ പറഞ്ഞു.
"ഏയ്..എനിക്കങ്ങിനെ തോന്നിയില്ല..".
മറ്റൊരാള്‍.
"ആത്മഹത്യയോ മറ്റോ ആണോ?".
വേറൊരാളുടെ സംശയം.ആ സംശയം മറ്റുള്ളവരിലേക്കും പടര്‍ന്നു.
"ഞാനും കണ്ടതാ..കഴുത്തില്‍ കയറിന്റെ പാടുണ്ട്".
സംശയം രൂക്ഷമായി.ആത്മാര്‍ത്ഥ സുഹൃത്തിന്റെ മുഖത്തെക്കായി എല്ലാവരുടെയും ശ്രദ്ധ.അയാളും കൈമലര്‍ത്തി.
"ഒരു പക്ഷെ നമ്മളറിയാതെ എന്തെങ്കിലുമുണ്ടായിരുന്നിരിക്കണം...".
അയാള്‍ കൂട്ടിച്ചേര്‍ത്തു.അടുത്തു തന്നെ ജ്യേഷ്ടന്‍ ഇരിപ്പുണ്ട്.അയാള്‍ തലയുയര്‍ത്തി നോക്കി.എന്നിട്ട് പറഞ്ഞു.
"എനിക്ക് അറിയില്ല.ഒരു പക്ഷെ അനിയനറിവുണ്ടായിരിക്കണം".
അതും പറഞ്ഞയാള്‍ അനിയനെ വിളിച്ചു.അയാളും ഒന്നും അറിയില്ലെന്ന മട്ടില്‍ തല കുലുക്കി.
"ഞങ്ങള്‍ വിവരമറിഞ്ഞ് ഇപ്പോള്‍ വന്നതേ ഉള്ളൂ".
അയാള്‍ പറഞ്ഞു."അമ്മക്കറിയാമായിരിക്കും..".
അമ്മ പൊട്ടിക്കരഞ്ഞു...
"എനിക്കറിയാന്മേലാ...എന്ത് പറ്റിപ്പോയോ ആവോ...എങ്ങനെ കഴിഞ്ഞതാ...".
അവസാനം താഴെ മൂലയില്‍ തല താഴ്ത്തിയിരിക്കുന്ന ഭാര്യയുടെ മേല്‍ എല്ലാവരുടെയും കണ്ണ് പതിഞ്ഞു.വന്നവരും കൂടിയവരും സംശയത്തോടെ അവളെ നോക്കി.വിറയ്ക്കുന്ന ശബ്ദത്തോടെ അവള്‍ പറയാന്‍ തുടങ്ങി.

"കല്യാണം കഴിഞ്ഞ നാളു മുതല്‍ തുടങ്ങിയതാ....ആദ്യമൊക്കെ ചെറുതായെ ഉണ്ടായിരുന്നുള്ളൂ....... കാരണമൊന്നുമുണ്ടായിരുന്നില്ല...പതിയെപ്പതിയെ മാറിക്കോളും എന്ന് കരുതി.. പക്ഷെ.... ഇന്നലെ..ഇന്നലെയാണ്... വല്ലാതെ കൂടിയത്....പിന്നെ...ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരിയില്‍ നിന്ന് എന്റെ സാരിയെടുത്ത്................".

അത്രയുമായപ്പോളേക്കും അവര്‍ അണപൊട്ടിക്കരയാന്‍ തുടങ്ങി.ആരോ ഒരാള്‍ ചോദിച്ചു.
"എന്തായിരുന്നു രോഗം?".
കരച്ചിലിനിടെ എങ്ങലടക്കിക്കൊണ്ട് അവര്‍ പറഞ്ഞു.
"സംശയം....സംശയ രോഗമായിരുന്നു..കാരണമില്ലാതെ സംശയം.....ഒടുവില്‍.......".
അപ്പോള്‍ എല്ലാവരും കണ്ടു...
പരേതന്റെ പുരികക്കൊടികള്‍ അപ്പോഴും ചുളിഞ്ഞിരിക്കുന്നു.......

26 comments:

  1. മരുന്നില്ലാത്ത രോഗമാ അല്ലേ സംശയ രോഗം...? നന്നായി എഴുതി... അവസാനം വരെ ആകാംക്ഷ നില നിര്‍ത്തി..

    ReplyDelete
  2. nice story....u can be a writer...

    ReplyDelete
  3. nice story..arum pratheekshikilla ingane oru ending

    ReplyDelete
  4. ആഹാ.... കഥ നന്നായിരിക്കുന്നു..... നല്ല ആശയം ... അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി നന്നായി പറഞ്ഞു ... സംശയം അത് മരുന്നില്ലാത്ത അസുഖം തന്നെ... ഇതൊക്കെ തന്നെ ആയിരിക്കും അതിനു അവസാന വിധി ... ഒന്നുകില്‍ മരണം അല്ലങ്കില്‍ കൊലപാതകം .. !

    ReplyDelete
  5. ഇതാണോ രോഗത്തിന്റെ തുടക്കം

    ReplyDelete
  6. കഥ പറഞ്ഞ രീതിയൊക്കെ കൊള്ളാം.
    പക്ഷെ എനിക്ക് അവസാനം അത്ര വ്യക്തത തോന്നിയില്ല. എന്‍റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ.

    ReplyDelete
  7. ശരിയാണ് അവസാനം എന്തോ ഒരു പോരായ്മ ഫീല്‍ ആയി...
    എന്നാലും മൊത്തത്തില്‍ ഒരു സസ്പെന്‍സ് ണ്ടാരുന്നു...

    ReplyDelete
  8. എത്ര ശ്രമിച്ചിട്ടും വേറെ ഒരു എന്‍ഡ് കിട്ടുന്നില്ല... :(

    ReplyDelete
  9. കഥ നന്നായിരിക്കുന്നു.....

    ReplyDelete
  10. കൊള്ളാം.

    “ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരിയില്‍ നിന്ന് എന്റെ സാരിയെടുത്ത്....”

    ഈ വരി പ്രാധാന്യം തോന്നിക്കുന്നരീതിയിൽ കൊടുത്തിരുന്നെങ്കിൽ ആർക്കും സംശയം വരില്ലായിരുന്നു.

    എഴുതുമ്പോൾ പാരഗ്രാഫ തിരിച്ചോ, വരികൾ വ്യാക്തമായ അകലത്തിൽ ക്രമീകരിച്ചോ പോസ്റ്റ് ചെയ്യുക.

    അഭിനന്ദനങ്ങൾ!

    ReplyDelete
  11. last line is really good...........

    sharp ur words more............

    nice SHABANA....keep it up

    ReplyDelete
  12. ആഹാ ഇത് കലക്കി. മിനിക്കഥകളില്‍ നല്ലൊരു ഭാവി ഉണ്ട്.

    ReplyDelete
  13. ശബ്ന....ഇതു എനികിശ്ടപേടൂ

    ReplyDelete
  14. അതൊരു രാഗമായിരിക്കാം അല്ല രോഗമായിരിക്കാം !
    അപ്പൊ അതിനു ഒരു ചികിത്സയും ഉണ്ടാകും !
    പക്ഷെ ഹത്യ ഒരു ചികിത്സയല്ല ..ഒളിച്ചോട്ടമാണ് !
    കഷ്ട്ടം ..നീയല്ല അവന്‍ ..അവന്മാത്രം !!

    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  15. ശൈലി നന്ന് . അവസാനം വ്യക്തത കൈവന്നില്ല . എങ്കിലും വായിക്കാന്‍ രസമുണ്ട് .

    ReplyDelete
    Replies
    1. കുറെ ശ്രമിച്ചു ... കഥ തീരെ വഴങ്ങുന്നില്ലാ എന്നു എനിക്ക് തോന്നുന്നു...

      Delete
  16. സംശയത്തിന്റെ ചുളിഞ്ഞ പുരികകൊടികള്‍ ......... നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍..............

    ReplyDelete
  17. കൊള്ളാലോ കഥ!

    ReplyDelete
  18. കൊള്ളാം നന്നായി എഴുതി, മരണത്തിനു ശേഷവും തീരാത്ത ദുരൂഹത ആ ചുളിഞ്ഞ പുരികത്തില്‍ കണ്ടു!

    ReplyDelete
  19. മരിച്ചാലും തീരാത്ത സംശയം ......നന്നായി ...ഭാവുകങ്ങള്‍

    ReplyDelete
  20. നല്ല ശൈലി... വാക്കുകളും പ്രയോഗങ്ങളും മനോഹരമായിരിക്കുന്നു. വായനക്കാരന്‍ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ് ഉണ്ടായിരുന്നെങ്കില്‍ കുറേക്കൂടി മനോഹരമായേനേ... അഭിനന്ദനങ്ങള്‍... ആശംസകള്‍....

    ReplyDelete
  21. ചുളിഞ്ഞ പുരികം - നല്ല symbol; ആഖ്യാനം കൊള്ളാം..

    ReplyDelete