Sunday, 4 September 2011

ഓണമെന്നാലെനിക്ക്.....

ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക്‌ ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക്‌ പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്‌... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'

4 comments:

  1. 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം...
    ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം..

    എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍
    എന്‍ മോഹങ്ങള്‍ തടവിലെന്നറിയുമ്പോള്‍
    ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം..

    പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം
    പൂ പറിയ്ക്കാന്‍ കൂടി ഞാനും
    ഞാന്‍ പറിച്ച തുമ്പപ്പൂക്കളില്‍ കണ്ടു
    ഞാനെന്‍ മനസ്സിനോളം നൈര്‍മ്മല്യo
    എന്‍ പുഞ്ചിരിയിതാളുകള്‍ക്ക്
    തുമ്പ പ്പൂവിനെക്കാള്‍ വേണമ !

    വെറുതെ ഒന്ന് എഡിറ്റ്‌ നോക്കിയതാ...
    കൊള്ളാം !!!!!!!!!!!!!!!!!!!!!!!!!!!

    ReplyDelete
  2. hmmmm

    moderation, then this is the last comment !

    ReplyDelete
  3. സന്തോഷത്തിന്റെ ഓണം...പക്ഷെ ഈ പങ്കുവെക്കല്‍ നിരാശ എകുന്നതായി പോയി..
    ജീവിതത്തിന്റെ മാറ്റങ്ങളില്‍ ചെറുപ്പത്തിന്റെ നല്ല ഓര്‍മ്മകള്‍ മാത്രമാണ് നമ്മളില്‍ എപ്പോഴും
    സന്തോഷത്തിന്റെ കുളിര്‍ മഴയായി പെയ്യുക..
    എല്ലാ ആശംസകളും ഏകുന്നു...സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete