ഒരുപാട് യുക്തിവാദി സുഹൃത്തുക്കള്‍ എനിക്ക് ഇന്റര്‍നെറ്റ് മുഖേന ഉണ്ട്. അവര്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഞാന്‍ എന്റെ ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ കണ്ടത്തില്‍ വച്ചു ഏറ്റവും വലിയ ഇസ്ലാം വിരോധിയാണ് സാബിറ ബിന്‍ത് .പല മുസ്ലിം സഹോദരങ്ങളും അവരുടെ അസഭ്യങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ കാരണവും മറ്റുമായി സഹികേടിലായി ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതുമാണ് അവരെ.. അവര്‍ ഇസ്ലാമിനെതിരെ (മാത്രം) വൃത്തികേടുകള്‍ പറയാനും പ്രകോപിതരാക്കാനും വേണ്ടിയാണ് മുസ്ലിമെന്നു തോന്നുന്നവര്‍ക്കൊക്കെ റിക്വസ്റ്റ് അയക്കുന്നത്. അവരുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അവര്‍ ഒരു പ്രത്യേക മതത്തെ മാത്രമേ കുറ്റം പറയുന്നുള്ളൂ. ആ കുറ്റം പറയലാകട്ടെ കേള്‍ക്കാനറക്കുന്നതും വളരെ അസഹനീയവുമാണ്. സ്വന്തം മതത്തെ ഒരല്‍പമെങ്കിലും സ്നേഹത്തോടെ കാണുന്ന ആള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് അവരുടെ തെറി വിളികള്‍. അവരുടെ വാള്‍ പോസ്റ്റുകളെല്ലാം പരിശോദിച്ചപ്പോള്‍ ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു. പലതും അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുക്കാന്‍ സംയമനത്തോടെ ശ്രമിക്കുന്ന മുസ്ലിം സഹോദരന്മാരുടെയും സഹോദരിമാരുടെയും കമന്റുകള്‍. എന്നാല്‍ സാബിറയാകട്ടെ ആ മറുപടികളെ വളച്ചൊടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.ചിലരാകട്ടെ സഹിഷ്ണുത കൈവിട്ടു രോഷത്തോടെ പ്രതികരിക്കുകുന്നതായും ആ കമന്റുകള്‍ വീണ്ടും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധമായി മാറുന്നതും കണ്ടു. സത്യത്തില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്കും തിളച്ചു ചോര. പിന്നെ മനസ്സിലാക്കി. ഇത് സാബിറയുടെ ഇസ്ലാമിനെപ്പറ്റിയുള്ള സംശയങ്ങളോ തെറ്റിദ്ധാരണകളോ അല്ല. മറിച്ചു ഒരു പ്രത്യേക മതത്തെ ചെളി വാരിത്തെക്കാനുള്ള നാണം കേട്ട കുതന്ത്രമാണ്. അവരുടെ കമന്റുകളില്‍ അവര്‍ ഇസ്ലാമിനെ അസഭ്യം പറയുകയും മറ്റു മതങ്ങളെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ഇതൊരു വലിയ കളിയുടെ ഭാഗമാണ്. ഇതിനെതിരെ എങ്ങനെ പ്രതികരിക്കും എന്നാ ആലോചനക്കൊടുവില്‍ ഞാനും അവരുടെ പോസ്റ്റുകള്‍ക്ക് കമന്റ് ഇടാന്‍ തുടങ്ങി.അസഭ്യമോ ചീത്ത വിളികളോ ഒന്നും ഞാന്‍ ഉപയോഗിച്ചില്ല. അവരുടെ സംശയങ്ങള്‍ തിരുത്താനോ നിന്നില്ല. ഒന്ന് രണ്ടു സ്മൈലികള്‍ ( :P , :/, :D, ),പിന്നെ അവരുടെ ശ്രമത്തെ നിഷ്കരുണം അവഗണിക്കും തരത്തിലുള്ള ഒരു 'ഹിഹിഹി ' ഒപ്പം അവരുടെ പോസ്റ്റുകളെ ശ്രദ്ധിക്കാത്ത തരത്തില്‍ ഉള്ള കമന്റുകള്‍. അത് മാത്രം കാരണമായിക്കൊണ്ട് അത്ഭുതകരമെന്ന് പറയട്ടെ സാബിറ ഞാന്‍ കമന്റ് ഇടാന്‍ തുടങ്ങി രണ്ടാം ദിവസം എന്നെ ഒഴിവാക്കി. മുസ്ലിം സഹോദരങ്ങളെ പ്രകോപിപ്പിക്കുക, അവരെകൊണ്ട് ദേഷ്യത്തില്‍ കമന്റ് ചെയ്യിപ്പിച്ചു കൊണ്ട് ഇസ്ലാമിനെ വീണ്ടും തരാം താഴ്ത്തുക , ഇതൊകെ ആണ് ഇത്തരം ആളുകള്ടെ ലക്‌ഷ്യം. അതൊരു 'സാബിറ ബിന്‍ത്' അല്ല.ഒരു യുക്തി വാദിയുമല്ല. തീവ്ര മത വാദം കൊണ്ട് നടക്കുന്ന ചിലരുടെ ആണും പെണ്ണും കെട്ട രൂപമാണ്. അത്കൊണ്ട് അത്തരം പോസ്റ്കളെ തീരെ വില കൊടുക്കാത്ത രീതിയില്‍ കമന്റ് ഇടുകയോ ഒഴിവകുകയോ ചെയ്തെകുക , താനേ താഴ്ന്നു കൊല്ലും വിഷം ചീറ്റുന്ന അവരുടെ പത്തികള്‍ ! നമ്മുടെ സഹികെട്ട കമന്റുകളാണ് അവരുടെ ആവശ്യം.അതിലാണ് അവരുടെ ലഹരിയും....!!!
ഇത് ഇതു മത വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാലും ഒരു മോശം സ്വഭാവമാണ്. നമ്മുടെ മതത്തെ സ്നേഹിക്കുന്നത് പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും വേണ്ടതല്ലേ? ആ ഒരു പാഠം പുസ്തകങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്നതല്ല. മത പാഠ ശാലകളിലും കൂടി പഠിപ്പിക്കുന്നതാണ്. ആ ഒരു അറിവിനെ ഉന്മൂലനം ചെയ്തുകൊണ്ട് ഇത്തരം ചെറ്റത്തരത്തിനു ഇറങ്ങി തിരിക്കുന്ന സഹോദരന്മാരോട് എനിക്ക് പറയാനുള്ളതും ഇത് തന്നെയാ. ഇത് എന്റെ കണ്ടെത്തലും കാഴ്ച്ചപ്പാടുമാണ്. നിങ്ങളോട പങ്കു വെക്കുന്നു എന്ന് മാത്രം.....
മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന കാഴ്ചപ്പാടിലേക്ക് മനുഷ്യന്‍ എത്തിപ്പെടെണ്ടാതായി എനിക്ക് തോന്നാറുണ്ട്.. മതം എന്നത് കീശ വീര്‍പ്പികാനുള്ള ഒരു ഉപാധിയോ അല്ലെങ്കില്‍ ഒരു തരം ഭ്രാന്തമായ വികാരമോ ആയി പരിണമിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി.. മനുഷ്യന്‍ നന്നാവണം എങ്കില്‍ എന്തെങ്ങിലും ഒരു തത്വസംഹിതയില്‍ വിസ്വസ്വിക്കേണ്ട ആവശ്യം ഉണ്ട് താനും.. അപ്പോള്‍ പിന്നെ എന്തു വിശ്വസിച്ചാല്‍ ആണ് മനുഷ്യന്‍ നന്നാവുക.. ഇങ്ങിനെ ഒരു അവസ്ഥയില്‍ ആദ്യമേ തിരഞ്ഞെടുക്കുക.. മത വിരോധമായിരിക്കും.. സ്വ മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ മത വിശ്വാസികള്‍ അല്ല എന്നതിന് തെളിവ് നിരത്തുക, തങ്ങള്‍ വിശ്വസിക്കുന്നതിനെ നിരാകരിച്ചു കൊണ്ടായിരിക്കും.. ആദ്യം അത് നിഷേധത്തില്‍ തുടങ്ങി.. പിന്നെ അത് ചളിവാരി എറിയുന്നതിലേക്ക് എത്തും. തെറി വിളിക്കുന്ന ആളിന്റെ മനശാസ്ത്രം, മറ്റുള്ളവര്‍ അയാളുടെ പ്രകോപനത്തിന് ഇരയാവുക എന്നാണ്.. ഇതില്‍ സൂചിപ്പിച്ച വ്യക്തി ..ഉദ്ദേശിക്കുന്നത് പോലെ ആണ് .. ഫ്രിണ്ട്സ് ലിസ്റ്റില്‍ ഉള്ളവരുടെ പ്രതികരണവും.. അത് കൊണ്ട് തന്നെ മേല്‍ വ്യക്തി ആഗ്രഹിക്കുന്നത് മത വിശ്വാസികള്‍ സാധിപ്പിച്ചു കൊടുക്കുന്നു.. സാബിര എന്ന വ്യക്തി ഒരു മനോരോഗി ആയിട്ടാണ് എനിക്ക് തോന്നുന്നത്.. അവരെ ചികില്സിക്കെണ്ടാത് അവര്‍ ഉപയോഗിക്കുന്ന അതെ പദങ്ങള്‍ എട്ടടുത്തു പ്രയോഗിച്ചു കൊണ്ടല്ല .. പകരം.. പറയുന്നത് ചിരിച്ചു തള്ളുക എന്ന രീതിയിലാണ്.. വിശ്വാസം എന്നത് അടിചെല്‍പ്പില്‍പ്പിക്കുന്ന ഒന്നാവരുത്..... മതങ്ങളെ തെറി പറഞ്ഞാല്‍ താന്‍ 'എന്തൊക്കെ ആവുന്നു എന്ന ധാരണ മാറുമ്പോള്‍ അവര്‍ സ്വയം മാറിക്കൊള്ളും.. ..
ReplyDeleteഇതൊക്കെ മത ഭ്രാന്തു തലയ്ക്കു പിടിച്ച ശിഖണ്ടികളുടെ കോപ്രായങ്ങള്‍ മാത്രമാണ് .. അതിനെ അത്ര തന്നെയേ വിലക്കെടുക്കാവൂ... താങ്കള്‍ ചെയ്തതിനോളം നല്ലൊരു മരുന്നില്ല ഈ അസുഖത്തിന് ..
ReplyDeleteഅവഗണനയോളം വലിയൊരു ശിക്ഷയില്ലല്ലോ അഹങ്കാരത്തിന്..........!!
അവിവേകികളോട് സലാം പറഞ്ഞ് പോരാനാണ് ഖുര്‍ആന്‍ നമ്മോട് പറഞ്ഞിട്ടുള്ളത്.അവരെത്ര തന്നെ തെറ്റിധരിപ്പിച്ചാലും.പക്ഷേ,നമ്മളൊരിക്കലും സഹിക്കെട്ട് അതേ ശൈലി സ്വീകരിക്കരുത്.
ReplyDeleteഅങ്ങനെയെങ്കില്‍ അവരും നമ്മളും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടാകില്ല...
ആ ബിന്‍തിന്റെ ലിങ്ക് ഇവിടെ കൊടുത്താല്‍ നല്ലത്..
ReplyDeletehttp://www.facebook.com/sabira.binth?sk=wall
ReplyDeleteഅവഗണ. അത് തന്നെയാണ് ഇനിനു ഏറ്റവും നല്ല പ്രതികരണം
ReplyDelete