കാണരുതാത്തതിനെ
കൌതുകത്തിന്റെ പേരില്‍
കണ്ടു തുടങ്ങും വെറുതെ.
കണ്ടു കണ്ടു പോകുമ്പോള്‍
കാണുന്നവയിലൊക്കെയുമാ
കാഴ്ച മാത്രം തേടുമവന്‍.
കണ്ടതിലൊക്കെയുള്ളവ
കടും സത്യങ്ങളെന്നു ധരിക്കും.
കാരുണ്യമൊഴിഞ്ഞു പോകും
കണ്ണുകളില്‍ നിന്നും,പിന്നവിടെ
കാമമുറഞ്ഞു തുള്ളും.
കാവലാകേണ്ടിടത്തു പോലും
കഴുകന്‍നോട്ടം മാത്രമെറിയും.
കൈപിടിച്ചു കൊണ്ട് വന്നവളെയുമാ
കണ്ണാലെ നോക്കുമ്പോളവള്‍ക്കും
കറുത്ത ഹൃദയമെന്ന് സംശയിക്കും.
കരിപിടിച്ചു പോകും ഭാവി,
കഥയില്ലാത്തവനായ് മാറും.
കരയാന്‍ പോലുമാകാതെ
കറുപ്പില്‍ സ്വയം അടങ്ങിത്തീരും..
..............................
യഥാര്തത്തില് ‘യാഥാര്‍ത്ഥ്യം’ എന്ന ഈ കവിത അശ്ലീലതകള്‍ കാണുന്നവര്‍, അതിന്നു അടിപ്പെട്ടു പോയാലുണ്ടാകുന്ന ഭവിശ്യത്തുക്കളെ കുറിച്ച ഒരു കവിതയാണ്. ചിത്രങ്ങളും, വീഡിയോകളും, സാഹിത്യങ്ങളുമൊക്കെയായി നമുക്ക് ചുറ്റും നിറഞ്ഞു നില്ക്കുന്ന ഒരു ലോകമുണ്ട്. ശ്ലീലമല്ലാത്തതിന്റെ ലോകം.
കൌമാരത്തിന്റെ പിടപ്പില്‍ കൌതുകത്തിന്റെ പേരിലാകും ഒരാള്‍ അതിനെ കണ്ടു തുടങ്ങുക. പക്ഷെ കാലം കടന്നു പോകുമ്പോള്‍ അയാളതിന്റെ അടിമയായി മാറും. ഭര്‍ത്താവിനെ ഒരു വാതിലിലൂടെ യാത്രയയച്ചു മറുവാതില്‍ ജാരന് വേണ്ടി തുറന്നിടുന്ന, ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്തതിനെ ജാരനില്‍ തേടുന്ന സ്ത്രീയെ പ്രേക്ഷകന് നന്നായി ആസ്വദിക്കും. അല്ലങ്കില്‍ ഇത്തരം വീഡിയോ/ചിത്ര/സാഹിത്യങ്ങളില്‍ ആളുകള്‍ ഏറ്റവും അധികം ആസ്വദിക്കുന്നത് അവിഹിത ബന്ധങ്ങളിലെ കാര്യങ്ങളായിരിക്കും. കാഴ്ചക്കാര്‍ അതിനെ യാഥാര്‍ത്ഥ്യമായി കരുതി വെക്കും. അന്യന്റെ ഭാര്യയെ മറ്റൊരുത്തന്റെ കൂടെ കാണുകയോ കേള്‍ക്കുമ്പോളോ ഉണ്ടാകുന്ന സുഖം അവര്‍ നന്നായി ആസ്വദിക്കും. രക്ത ബന്ധങ്ങളില്‍ പോലും ശരിയല്ലാത്ത ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കും. അമ്മയിലും പെങ്ങളിലും കുടുംബത്തിലെ ഓരോ പെണ്ണിലും അവന് അതിനെ തേടും.
ചിലപ്പോള്‍ മനസ്സില്‍ മാത്രം ഭയം കൊണ്ട് മൂടി വെക്കുന്ന ഈ വികാരങ്ങള്‍ തരം കിട്ടിയാല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അത് സുഹൃത്തിനോടായാലും സഹോദരിയോടായാലും പ്രണയിനിയോടായാലും അത് തിരിച്ചറിയാന്‍ ആകാത്ത വിധം കണ്ണുകളില്‍ കാമത്തിന്റെ മറ വീണിരിക്കും. മറ്റു വികാരങ്ങളൊക്കെ മനസ്സില്‍ നിന്നും ഒലിച്ചു പോയി ത്തുടങ്ങും.
വിവാഹിതരാകുന്ന സുഹൃത്തുകളുടെ ഭാര്യമാരും അങ്ങനെയൊക്കെയാണെന്ന് കരുതി വെക്കും. അവരെപ്പറ്റി കഥകളുണ്ടാക്കും.
കാനുന്നവയെ ഒക്കെ മനസ്സില്‍ പുനര്‍ജനിപ്പിച്ചു സ്വയം സുഖം തേടുമ്പോള്‍ പതിയെ പതിയെ മാനസിക പ്രശ്നങ്ങള്‍ , പിരിമുറുക്കങ്ങള്‍ ഉണ്ടായിത്തുടങ്ങും. പക്ഷെ അവനതു അറിയാതെ പോകും.
പിന്നെ വിവാഹം കഴിക്കും. സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം മുന്നില്‍ കണ്ടു ജീവിതം ആരംഭിക്കും. പങ്കാളിയെ സ്നേഹം കൊണ്ട് മൂടും. അവളുമായുള്ള നിമിഷങ്ങളില്‍ ‘ആ’ അറിവുകളെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അവളും അവനില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങും. പക്ഷെ കാലം കടന്നു പോകുമ്പോള്‍, സ്വകാര്യതകളിലെ അവളുടെ പെരുമാറ്റങ്ങള്‍, ചിരികള്‍, അശ്ലീലസിനിമാകളിലെ നായികമാരുടെതിനു സാമ്യമുണ്ടെന്ന് അവന് ധരിക്കും. അവള് പുറത്തിറങ്ങുമ്പോള്‍, ആളുകളോട് സംസാരിക്കുമ്പോള്‍, അവരോട് നിഷ്കളങ്കമായി പുഞ്ചിരിക്കുമ്പോള്‍ പോലും അതില്‍ തെറ്റായി പലതുമുണ്ടെന്ന് അവന് വിശ്വസിക്കാന്‍ തുടങ്ങും. അന്യന്റെ ഭാര്യയുടെ കിടപ്പുമുറി രംഗങ്ങള്‍ ആവോളം ആസ്വദിച്ചവന് ഒരിക്കലും സ്വന്തം വിവാഹ ബന്ധത്തില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ സാധിക്കില്ല. അവന് ഭാര്യയെ വെറുക്കാന്‍ തുടങ്ങും. പെട്ടെന്നൊരു ദിവസം അവനവളെ വേണ്ടെന്നു വെക്കും. ബന്ധമുപേക്ഷിക്കും.
വീണ്ടും പരീക്ഷങ്ങങ്ങള്‍. പക്ഷെ വിജയിക്കുകയില്ല. ഒരിക്കലും ജീവിതത്തില്‍ അവനു ചെറു വിജയം പോലും കൈമുതലാക്കാന് കഴിയുകയില്ല. ഭാവി ഇരുട്ടിലായിപ്പോകും. മാനസിക പിരി മുരുക്കങ്ങള്‍ വനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കും. അപ്പോളും ഒരു ആസ്വാസമെന്നു കരുതി അവന് ആ അനാവശ്യങ്ങളെ പുണര്‍ന്നു കഴിയും.ഒഴിവാക്കാനാകാത്ത വിധം, ഒരു നീരാളി കണക്കെ അതവനെ പൊതിഞ്ഞു വെക്കും. രക്ഷപ്പെടാനാവില്ല.
ഇതൊക്കെ എന്റെ ഭാവനകലാനെന്നു വായിക്കുന്നയാള്‍ക്ക് തോന്നിയേക്കാം. ആയിരിക്കാം. പക്ഷെ ചില ഭാവനകള്‍ സത്യമായ് പുലരുന്നവയാനെന്നു ഞാന്‍ മനസ്സിലാക്കുന്നു.
പിന്നെ സ്ത്രീകളുടെ സംശയ രോഗം. ഞാനത് സിനിമകളില്‍ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോളും ഭര്‍ത്താവ് പരസ്ത്രീകളെ തേടുന്നവരായി കണ്ടിട്ടുണ്ട്. സംശയം ഒരു മാരകമായ മാനസിക രോഗമാണ്. ജീവിതം തകര്‍ക്കുന്ന ഒന്ന്. സ്ത്രീകള്‍ സംശയിച്ചാലും അവര്‍ ഒരിക്കലും വഴക്കിടുന്നതിലോ, പിണങ്ങി നടക്കുന്നതിലോ അധികമായി ഒന്നും ചെയ്യില്ല. പക്ഷെ പുരുഷന് സംശയിച്ചാല്‍ ഒന്ന്, രണ്ടു, മൂന്നു, കഴിഞ്ഞു..എല്ലാം ശിഥിലം. ഇത്രയൊക്കെ തുറന്നെഴുതാനുള്ള ധൈര്യം എനിക്ക് ഇപ്പോളും ഇല്ല എങ്കിലും, എന്റെ എഴുത്തിനെ സദാചാരക്കാര് വളഞ്ഞിട്ട് വെട്ടുമെന്ന് അറിയുമെങ്കിലും ഇത്രേം പറയണം എന്നുണ്ടായിരുന്നു.
സുമയ്യ..,ഒരു നല്ല മെസ്സേജ്.., കവിതക്ക് വിശദികരണം ആവിശ്യമില്ല.. ഒറ്റ വായനക്ക് തന്നെ മനസിലയീ..നന്നായിരിക്കുന്നു..
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteയാധാർത്ത്യങ്ങളോട് പൊരുത്തപ്പെടാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തട്ടെ....
ReplyDeleteയാധാർത്ത്യങ്ങളോട് പൊരുത്തപ്പെടാൻ ഞാൻ മനസ്സിനെ പാകപ്പെടുത്തട്ടെ....
ReplyDelete