Thursday, 18 April 2013

പൊതു താല്‍പര്യം


വരമ്പില്‍ നിന്നിറങ്ങിനടന്നാല്‍
കാലില്‍ ചെളി പുരളുമെന്നു
കണ്ടു നില്‍ക്കുന്നോര്‍ പറയും
അപ്പുറവുമിപ്പുറവുമുള്ള
ചെളി മാത്രമല്ലേ അവര്‍ കാണുള്ളൂ!
ചെരുപ്പിട്ട് നടക്കുന്നതു വെറുതെയാണോ
‘അഴുക്കൊ’രല്‍പം പോലും
പുരളാതിരിക്കാനല്ലേ,
അല്ലെങ്കിലും , പണ്ട് തൊട്ടേ
നിറവും ഗന്ധവും കൊള്ളില്ലെങ്കില്‍
വളക്കൂറുള്ള മണ്ണിനെ
വെറും ചെളിയെന്നു വിളിക്കും
നമ്മളൊക്കെക്കൂടി.....

4 comments:

  1. നമ്മള്‍ അങ്ങനെ തന്നെ....വളകൂറുള്ള മണ്ണിനെ ചളി എന്ന വിളിക്കും.എല്ലാ ഗുണവും മറ്റുള്ളവര്‍ ഊട്ടിയെടുത്തതിന്‍ ശേഷം വെറും ചളിയെ നോക്കി നാം നെടുവീര്‍പ്പിടും.

    ReplyDelete
    Replies
    1. മാറാത്ത നമ്മള്‍ അല്ലേ...? :)

      Delete
  2. നന്നായിട്ടുണ്ട്. കുറഞ്ഞവരികളില്‍ വലിയൊരാശയം..

    ReplyDelete