Tuesday, 9 July 2013

പെയ്ത്ത്


മഴ നോക്കിയിരിക്കാറുണ്ടോ നീ,
മാനത്തു നിന്നും ഇറ്റി വീഴുന്ന 
വജ്രത്തുള്ളികളെ കാണാറുണ്ടോ?
ആ തുള്ളിക്കുള്ളിലെവിടെയോ 
നീ എന്നെ തേടാറില്ലേ?
ഞാന്‍ പറയാന്‍ ബാക്കി വച്ച 
പ്രണയത്തിന്റെ ഭാഷ്യങ്ങളൊക്കെ
പരതി നോക്കാറില്ലേ കണ്ണുകള്‍.
ചെവിയോര്‍ക്കാറില്ലേ പലപ്പോഴും,
എന്റെ അശ്രു കണമെന്ന് കരുതി നീ
കൈ നീട്ടി തടുക്കാറില്ലേ തുള്ളികളെ?,
നിനക്ക് തടുക്കാനാവില്ല ,
ഒരു തുള്ളിയല്ല, ഒരു കോടി തുള്ളികള്‍
വെള്ളത്തുള്ളികള്‍, അതാണ്‌ മഴപ്പെയ്ത്ത്.
ഞാനും നോക്കിയിരിക്കാറുണ്ട് മഴയെ
ഞാനും നിന്നെ കാണാറുണ്ട് തുള്ളികളില്‍.
ഓരോന്നായി പെയ്യുന്ന ചാറ്റല്‍ മഴയിലും
തുള്ളി വേര്‍തിരിച്ചറിയാനാവാത്ത
പേമാരിയുടെ പെയ്യലിലും
ഞാന്‍ നിന്നെ കാണാറുണ്ട് സത്യം,
കാരണം, ഞാനിവിടെയും
നീ അവിടെയുമെങ്കിലും
നമ്മളൊരുമിച്ചാണ്,മഴയെ നനയുന്നത്....

1 comment:

  1. മഴയുടെ പ്രണയഭാഷ നന്നായിട്ടുണ്ട്.......

    പക്ഷേ മെഴുകുതിരികള്‍ കെടാതെ നോക്കണം.. പിന്നെ ജലദോഷം വരാതെയും....

    ReplyDelete