Sunday, 9 March 2014

തുടക്കം


പൊക്കം കൂടിയ മതിലിനും
കനത്തു നില്‍ക്കുന്ന
മേല്ക്കൂരക്കും അപ്പുറം
വിശാലമായി ആകാശമുണ്ട്.
തുരന്നു തുരന്നു പുറത്തു കടക്കണം.
ഒടുക്കമല്ലാ അത്, തുടക്കമാണ്
തെളിഞ്ഞ വിഹായസ്സിലേക്കുള്ള
യാത്രയുടെ ആരംഭം.

1 comment:

  1. സ്വാതന്ത്ര്യവിഹായസ്സിലേയ്ക്ക്

    ReplyDelete