Wednesday, 1 December 2010

ഉറുമ്പുകള്‍

ബസ്സിറങ്ങി അയാള്‍ റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു.എരിയുന്ന വെയില്‍.കയ്യിലെ സഞ്ചി അയാള്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു.ദാഹവും വിശപ്പും അയാളെ വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു.പണ്ടെങ്ങോ വെളുത്തിരുന്ന മുണ്ടും ഷര്‍ട്ടും മുഷിഞ്ഞു നിറം മങ്ങിയിരിക്കുന്നു.
നടക്കുന്നതിനിടയിലും ഇടക്കിടക്ക് അയാള്‍ തന്റെ സഞ്ചിയെ നോക്കി. അയാളതിനിടയിലൂടെ അകത്തേക്ക് നോക്കി തൃപ്തിയടഞ്ഞു.
ഏറെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ വഴിവക്കില്‍ കണ്ട വാകമരത്തിന്റെ ചുവട്ടിലിരുന്നു.സഞ്ചി തുറന്നു.
'ഉണ്ട്..അതിലുണ്ട്....'
അയാളുടെ മുഖത്തു സംതൃപ്തി കളിയാടി.തോളത്തു കിടന്ന തോര്‍ത്തെടുത്ത് വീശി ഉഷ്ണമകറ്റി കൊണ്ടിരിന്നു അയാള്‍.അകത്തിരുന്നു വിശപ്പയാളെ വിളിച്ചു.ഉത്തരം കിട്ടാത്ത വിളി.ക്ഷീണം വല്ലാതെ തളര്‍ത്തിയപ്പോള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന വാകമരത്തില്‍ ചാരിയിരുന്നയാള്‍ ഉറങ്ങിപ്പോയി........
ഉറക്കത്തിലയാള്‍ സ്വപ്നം കണ്ടു...പടവുകള്‍ കയറുകയാണ് താന്‍ ....കയറിയിട്ടും തീരാത്ത പടവുകള്‍....ക്ഷീണമേറിയിട്ടും അയാള്‍ കയറ്റം നിര്‍ത്തിയില്ല.....കയറിക്കൊണ്ടേയിരുന്നു... കുറെ ചെന്നപ്പോള്‍ പടവുകളില്ല,ഇനി കയറാന്‍ ......
മുറിഞ്ഞ സ്വപ്നവുമായയാള്‍ ഉറക്കില്‍ നിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
അകലെ ചക്രവാളത്തില്‍ ചുവപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ ചിലച്ചു കൊണ്ട് കൂടണയാന്‍ വേഗത്തില്‍ പറക്കുന്നു.പെട്ടെന്നയാള്‍ തന്റെ സഞ്ചിയെക്കുറിച്ചോര്‍ത്തു....
അടുത്തുതന്നെ സഞ്ചി കിടപ്പുണ്ട്...ഒരു നടുക്കത്തോടെ അയാള്‍ കണ്ടു...സഞ്ചിയിലേക്ക് വരി വരിയായി കയറുന്ന ഉറുമ്പുകള്‍....

18 comments:

  1. കഥ കൊള്ളാം ... പക്ഷെ എന്തായിരുന്നു ആ സഞ്ചിയില്‍ .. അത് ഈയുള്ളവന് മനസ്സിലായില്ല

    ReplyDelete
  2. സഞ്ചിയില്‍ എന്തായിരുന്നു ????..വല്ല ഹലുവയും ആണോ ??...

    ReplyDelete
  3. കുഞ്ഞു കഥ നന്നായിട്ടുണ്ട് ..

    ReplyDelete
  4. ആ സഞ്ചി നിറയെ അയാളുടെ സ്വപ്നങ്ങായിരുന്നു.

    ReplyDelete
    Replies
    1. ശരിയായിരുന്നു.....

      Delete
  5. ജുവൈരിയ.... thnx...

    ReplyDelete
  6. aa sanchi niraye enikkulla naranga mittaayee ayrunooo alle shabu.....enthu cheyyana ellam urumbu thinnillee..............nalla oru storry ayirunooo ketto.. ......

    ReplyDelete
  7. ഒരു കഥാകാരിക്ക് മറ്റൊരു കഥാകാരിയുടെ മനസ്സറിയും എന്ന് ഈ കഥ വായിച്ചു കഴിഞ്ഞ് ജുവൈരിയായുടെ കമന്‍റ് കണ്ടപ്പോള്‍ മനസ്സിലായി. “സ്വപ്നങ്ങള്‍...” നല്ല ഉത്തരം..!!

    അഭിനന്ദനങ്ങള്‍ ഷബ്നക്കും , ജുവരിയക്കും :)

    ReplyDelete
  8. hamsakkaa swapnangal engine anu urumbu thinnunnathu.... ( hehehhee joke ane)

    ReplyDelete
  9. koothara ibrukkaane njn kollum.....

    ReplyDelete
  10. kollam shaban.....................

    ReplyDelete
  11. ഈ ലോകത്തെ ജീവിതത്തില്‍ ചെയ്ത കുറച്ചു നന്മകള്‍ മാത്രം നിറച്ച മനസ്സാകുന്ന സഞ്ചിയുമായി കഷ്ടപ്പാടുകളുടെയും പരീക്ഷണങ്ങളുടെയും പടവുകള്‍ കയറി ക്ഷീണിച്ചു അവശനായി
    വാര്‍ധക്യം ആകുന്ന മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ നന്മകളെ ഇല്ലാതാക്കാന്‍ ശ്രെമിക്കുന്ന പിശാചുക്കള്‍ ആകുന്ന ഉറുമ്പുകള്‍ മനസ്സാകുന്ന സഞ്ചിയിലേക്ക് അരിച്ചു കയറുന്നു .... ഇതാണ് വ്യാഖ്യാനം

    ReplyDelete
  12. shabana nice story
    shall i give a thread for a story
    i am very bad in arranging words....

    i think u can...\\

    do u knw life of a sales rep

    oru gud morningum valiya oru tie and a big bag/...

    trying very hard to sell their product.... with fake smiles....

    oro veettil ninnumulla avoidence
    their dissappointments
    i think their bag contains more"swapnangal".....

    ReplyDelete
  13. shabu....very nice

    ReplyDelete
  14. അങ്ങനെ സ്വപ്നങ്ങള്‍ തിന്ന ഉറുമ്പുകളും സ്വപ്നം കാണാന്‍ തുടങ്ങി ....അവ തങ്ങളുടെ സ്വപ്‌നങ്ങള്‍ ചുമന്നു വരി വരിയായി ...........

    ReplyDelete
  15. ഇനിയുള്ള സ്വപ്നങ്ങലെങ്കിലും ഉറുമ്പ് അരിക്കാതിരികട്ടെ..വളരെ നന്നായിടുണ്ട്

    ReplyDelete