നടക്കുന്നതിനിടയിലും ഇടക്കിടക്ക് അയാള്‍ തന്റെ സഞ്ചിയെ നോക്കി. അയാളതിനിടയിലൂടെ അകത്തേക്ക് നോക്കി തൃപ്തിയടഞ്ഞു.
ഏറെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ വഴിവക്കില്‍ കണ്ട വാകമരത്തിന്റെ ചുവട്ടിലിരുന്നു.സഞ്ചി തുറന്നു.
'ഉണ്ട്..അതിലുണ്ട്....'
അയാളുടെ മുഖത്തു സംതൃപ്തി കളിയാടി.തോളത്തു കിടന്ന തോര്‍ത്തെടുത്ത് വീശി ഉഷ്ണമകറ്റി കൊണ്ടിരിന്നു അയാള്‍.അകത്തിരുന്നു വിശപ്പയാളെ വിളിച്ചു.ഉത്തരം കിട്ടാത്ത വിളി.ക്ഷീണം വല്ലാതെ തളര്‍ത്തിയപ്പോള്‍ തണല്‍ വിരിച്ചു നില്ക്കുന്ന വാകമരത്തില്‍ ചാരിയിരുന്നയാള്‍ ഉറങ്ങിപ്പോയി........
ഉറക്കത്തിലയാള്‍ സ്വപ്നം കണ്ടു...പടവുകള്‍ കയറുകയാണ് താന്‍ ....കയറിയിട്ടും തീരാത്ത പടവുകള്‍....ക്ഷീണമേറിയിട്ടും അയാള്‍ കയറ്റം നിര്‍ത്തിയില്ല.....കയറിക്കൊണ്ടേയിരുന്നു... കുറെ ചെന്നപ്പോള്‍ പടവുകളില്ല,ഇനി കയറാന്‍ ......
മുറിഞ്ഞ സ്വപ്നവുമായയാള്‍ ഉറക്കില്‍ നിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
അകലെ ചക്രവാളത്തില്‍ ചുവപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ ചിലച്ചു കൊണ്ട് കൂടണയാന്‍ വേഗത്തില്‍ പറക്കുന്നു.പെട്ടെന്നയാള്‍ തന്റെ സഞ്ചിയെക്കുറിച്ചോര്‍ത്തു....
അടുത്തുതന്നെ സഞ്ചി കിടപ്പുണ്ട്...ഒരു നടുക്കത്തോടെ അയാള്‍ കണ്ടു...സഞ്ചിയിലേക്ക് വരി വരിയായി കയറുന്ന ഉറുമ്പുകള്‍....
കഥ കൊള്ളാം ... പക്ഷെ എന്തായിരുന്നു ആ സഞ്ചിയില്‍ .. അത് ഈയുള്ളവന് മനസ്സിലായില്ല
ReplyDeleteസഞ്ചിയില്‍ എന്തായിരുന്നു ????..വല്ല ഹലുവയും ആണോ ??...
ReplyDeleteകുഞ്ഞു കഥ നന്നായിട്ടുണ്ട് ..
ReplyDeleteആ സഞ്ചി നിറയെ അയാളുടെ സ്വപ്നങ്ങായിരുന്നു.
ReplyDeleteശരിയായിരുന്നു.....
Deleteജുവൈരിയ.... thnx...
ReplyDeleteaa sanchi niraye enikkulla naranga mittaayee ayrunooo alle shabu.....enthu cheyyana ellam urumbu thinnillee..............nalla oru storry ayirunooo ketto.. ......
ReplyDeleteഒരു കഥാകാരിക്ക് മറ്റൊരു കഥാകാരിയുടെ മനസ്സറിയും എന്ന് ഈ കഥ വായിച്ചു കഴിഞ്ഞ് ജുവൈരിയായുടെ കമന്റ് കണ്ടപ്പോള്‍ മനസ്സിലായി. “സ്വപ്നങ്ങള്‍...” നല്ല ഉത്തരം..!!
ReplyDeleteഅഭിനന്ദനങ്ങള്‍ ഷബ്നക്കും , ജുവരിയക്കും :)
hamsakkaa swapnangal engine anu urumbu thinnunnathu.... ( hehehhee joke ane)
ReplyDeletekoothara ibrukkaane njn kollum.....
ReplyDeletekollam shaban.....................
ReplyDeleteshbana...really great....
ReplyDeleteഈ ലോകത്തെ ജീവിതത്തില്‍ ചെയ്ത കുറച്ചു നന്മകള് മാത്രം നിറച്ച മനസ്സാകുന്ന സഞ്ചിയുമായി കഷ്ടപ്പാടുകളുടെയും പരീക്ഷണങ്ങളുടെയും പടവുകള്‍ കയറി ക്ഷീണിച്ചു അവശനായി
ReplyDeleteവാര്‍ധക്യം ആകുന്ന മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോള്‍ നന്മകളെ ഇല്ലാതാക്കാന്‍ ശ്രെമിക്കുന്ന പിശാചുക്കള്‍ ആകുന്ന ഉറുമ്പുകള്‍ മനസ്സാകുന്ന സഞ്ചിയിലേക്ക് അരിച്ചു കയറുന്നു .... ഇതാണ് വ്യാഖ്യാനം
nys.... :)
ReplyDeleteshabana nice story
ReplyDeleteshall i give a thread for a story
i am very bad in arranging words....
i think u can...\\
do u knw life of a sales rep
oru gud morningum valiya oru tie and a big bag/...
trying very hard to sell their product.... with fake smiles....
oro veettil ninnumulla avoidence
their dissappointments
i think their bag contains more"swapnangal".....
shabu....very nice
ReplyDeleteഅങ്ങനെ സ്വപ്നങ്ങള്‍ തിന്ന ഉറുമ്പുകളും സ്വപ്നം കാണാന്‍ തുടങ്ങി ....അവ തങ്ങളുടെ സ്വപ്നങ്ങള്‍ ചുമന്നു വരി വരിയായി ...........
ReplyDeleteഇനിയുള്ള സ്വപ്നങ്ങലെങ്കിലും ഉറുമ്പ് അരിക്കാതിരികട്ടെ..വളരെ നന്നായിടുണ്ട്
ReplyDelete