Sunday, 26 December 2010

യാത്രാമൊഴി









ഇടനാഴിയിലെ നിശബ്ദതക്കിപ്പോഴും
നിന്റെ പ്രണയത്തിന്റെ ഗന്ധമുണ്ട്
തിളയ്ക്കുന്ന വെയിലില്‍,
ഉണ്ണാതെയിരിക്കുന്ന ഉച്ചകളില്‍,
നീ തുറന്നു തന്ന ചോറ്റു പാത്രത്തില്‍
ഞാന്‍ അറിഞ്ഞത് സ്നേഹത്തിന്റെ
സൌഹൃദത്തിന്റെ രുചിയായിരുന്നു.
അന്തരംഗങ്ങളില്‍ തെളിഞ്ഞു നിന്ന
പ്രത്യാശയുടെ ദീപം
ആദ്യമായി തെളിച്ചു തന്നതും 
നീയായിരുന്നു, നിന്റെ തണലായിരുന്നു
മടുപ്പുണര്‍ത്തുന്ന ജല്പനങ്ങള്‍ക്കിടയിലും,
ഉറക്കച്ചടവിന്റെ ആലസ്യത്തിലും
ക്ലാസ്സ്‌ ചുവരുകളില്‍ ഞാന്‍ കോറിയിട്ടതും
നിന്നെക്കുറിച്ചായിരുന്നു
നിന്റെ പടവുകള്‍ കയറുമ്പോള്‍
ഞാന്‍ തേടിയത്,
സൌഹൃദത്തിന്റെ പുഞ്ചിരിപ്പൂക്കളായിരുന്നു
പൂക്കള്‍ വിടര്‍ത്തി എന്നെ ഉല്ലസിപ്പിച്ചപ്പോഴും
എന്റെ സ്വപ്നങ്ങളില്‍ നീ മാത്രമായിരുന്നു
എന്റെ ആത്മാവിലെ കവിതക്ക്
നിന്റെ ചുവയുണ്ടായിരുന്നു
ഞാന്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ക്ക്
നീ തന്ന ചോരത്തിളപ്പുണ്ടായിരുന്നു
ഇനിയൊരു വിടവാങ്ങല്‍ അനിവാര്യമാകവേ,
പടവുകളിറങ്ങട്ടെ ഞാന്‍ ,
ജീവിത പടവുകളെ താണ്ടിയുയരാന്‍ ..

14 comments:

  1. nostalgic....i missed those days. :(

    ReplyDelete
  2. ഇതൊരു സിനിമയില്‍ മമ്മുട്ടി ശ്രീനിവാസനെ ഉദേശിച്ചു പറഞ്ഞ ഡയലോഗ് അല്ലെ ????????

    ReplyDelete
  3. ഹേയ് എനിക്കിത് മമ്മൂട്ടിയൂടെ ഡയലോഗായി തോന്നിയില്ല.. ഒരു കവിത പോലെ തന്നയാണ് തോന്നിയത് .... പലര്‍ക്കും പലവിധമല്ലെ... അല്ല്ലെ.......

    നന്നായിരിക്കുന്നു.

    ReplyDelete
  4. നന്നായിട്ടുണ്ട്..
    ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.

    ReplyDelete
  5. സൌഹൃദങ്ങള്‍ ഹൃദയത്തില്‍ ചാലിക്കുന്ന നിറങ്ങള്‍ക്ക് എന്നാണു മങ്ങലെല്‍ക്കുക . ഒരിക്കലുമില്ല...

    ReplyDelete
  6. നന്നായിട്ടുണ്ട് .... ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു

    ReplyDelete
  7. സൌഹൃദങ്ങളെ നെഞ്ചോട് ചേർത്തു വെച്ച് എഴുതിയിരിക്കുന്നു ഇനിയൊരു വിടവാങ്ങല്‍ അനിവാര്യമാകവേ,
    പടവുകളിറങ്ങട്ടെ ഞാന്‍ ,
    ജീവിത പടവുകളെ താണ്ടിയുയരാന്‍
    ജീവിത പടവുകൾ താണ്ടിയുയരുമ്പോൾ നാൻ അറിയാതെ നമ്മുടെ കണ്ണുകൾ അവരെ അന്വേഷിക്കും ആ പഴയ കാലത്തിലേക്കു നാം തിരിഞ്ഞു നോക്കും.. ആ നഷ്ട്ട ബാല്യം തിരിച്ചു കിട്ടിയെങ്കിൽ എന്നു നാം ആഗ്രഹിക്കും .. വളരെ നല്ല വരികൾ ഇഷ്ട്ടായി.. അഭിനന്ദനങ്ങൾ..

    ReplyDelete
  8. iniyum orupadorupadu ezhuthanam,daivam athinu avasaram tharatte ennu njan prarthikkunnu.Wish you all the best and god bless you...

    ReplyDelete
  9. വളരെ നല്ലതുപോലെ എഴുതാന്‍ കഴിവുള്ള കുട്ടിയാണ് ഷബ്ന. പക്ഷെ ഞാന്‍ വായിച്ച ശബ്നയുടെ പോസ്ടുകളിലെല്ലാം ഒരു നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നുണ്ട്. കൊള്ളം, വേറിട്ട തരത്തില്‍ എഴുതാന്‍ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ ............

    ReplyDelete
  10. എഴുത്ത് ഉഷാറായിട്ടുണ്ട്... ഇനിയും രചനകള് പ്രതീക്ഷിക്കുന്നു.

    ReplyDelete