Thursday, 21 April 2011

പരീക്ഷണം

 നേരം ഒരുപാടായിരിക്കുന്നു.വിശപ്പിന്റെ വിളി തുടങ്ങിയിട്ടുണ്ട്.എത്ര നേരമായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഇവളെയെന്താണ് തിയേറ്ററില്‍ നിന്നിറക്കാത്തത്? റസിയ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു, അക്ഷമയായി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി.ഇത്രയൊക്കെ ആയിട്ടും വീട്ടില്‍ നിന്നും ആരും വന്നു അന്വേഷിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവളുടെയുള്ളില്‍ ഒരു സങ്കടക്കടല്‍ ആര്‍ത്തിരമ്പി.
 ഇതിനും മാത്രം എന്താണുണ്ടായത് ? അവളുടെയുള്ളില്‍ ആ ചോദ്യം അലയടിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് മൊബൈല്‍ ബെല്ലടിച്ചു.അവള്‍ നമ്പര്‍ നോക്കി.ഇക്കയാണ്‌.പാവം!ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് വിളിക്കുന്നതെന്നവള്‍ ഓര്‍ത്ത്‌ നോക്കി.അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു."റസിയ, മോളെ, എന്തായി? അവള്‍ക്കെങ്ങനെയുണ്ട്? പുറത്തിറക്കിയോ?സുഖമായിരിക്കുന്നോ? കുട്ടിയെക്കണ്ടോ?" കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അവളാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കേട്ട് കൊണ്ടിരിക്കുകയാണ്.
 അവള്‍ പറഞ്ഞു. " ഇക്കാക്ക എന്തിനാ ടെന്‍ഷനടിക്കുന്നത്? ഞാനില്ലേ ഇവിടെ? അവളെയും കുഞ്ഞിനേയും ഇപ്പോള്‍ പുറത്തിറക്കും.ഇക്കാക ഒന്നുകൊണ്ടും പേടിക്കണ്ട. ഞാന്‍ നോക്കിക്കൊള്ളാം ഇവിടത്തെ കാര്യങ്ങളെല്ലാം. അവരെ റൂമിലേക്ക്‌ കൊണ്ട് വന്നിട്ട് ഞാന്‍ വിളിക്കാം. അപ്പോള്‍ സമാധാനമാവുമല്ലോ എന്റെ ഇക്കാക്കക്ക്?" ഒറ്റ ശ്വാസത്തില്‍ അവള്‍ ചോദിച്ചു നിര്‍ത്തി.അപ്പുറത്ത് നിന്നും ഗദ്ഗദം നിറഞ്ഞ റിയാസിന്റെ ശബ്ദം. "റസിയ, മോളെ, എന്റെ ഫാത്തിമ പാവമാണ്. അവള്‍ക്കാരുമില്ല. നീ കൂടെയുണ്ടാകണം. അവളോരുപാട് സഹിച്ചു കഴിഞ്ഞു. ഇനിയും അവള്‍ വേദനിക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല.". റസിയ ചിരിച്ചു. "ഇക്കാക്കാടെ ഒരു കാര്യം! കൊച്ചു കുട്ടികളെപ്പോലെ..! ഞാന്‍ ഫോണ്‍ വെക്കുന്നു. പിന്നെ വിളിക്കാം." അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു ഒരു നെടുവീര്‍പ്പിട്ടു. 
 ശരിയാണ് ഇക്കാക്ക പറഞ്ഞത്. ഫാത്തിമ, അവളൊരു പാവമാണ്. സ്നേഹിക്കാന്‍ മാത്രമറിയുന്നവള്‍. അവളോട്‌ ഇത്ര കഠിന മനസ്കരാവാന്‍ എങ്ങനെ തന്റെ കുടുംബക്കാര്‍ക്ക്‌ കഴിയുന്നു എന്ന് അവള്‍ ആശ്ചര്യപ്പെട്ടു. കോളേജില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവള്‍. കാണാന്‍ സുന്ദരി. അന്ന് പക്ഷെ അവളുടെ പേര് ഫാത്തിമയെന്നായിരുന്നില്ല.അവള്‍ രാശ്മിയായിരുന്നു.!. കാമ്പസിന്റെ ഹൃദയത്തില്‍ ചേക്കേറിയ രശ്മി. കോളേജിന്റെ സ്വപ്നമായിരുന്നു അവള്‍. വാക്കുകളിലും സൌന്ദര്യം നിറച്ചു വെച്ചവള്‍. അന്യജാതിയില്‍ പെട്ടൊരു പെണ്ണിനോട് കൂട്ട് കൂടുന്നുവന്നു പറഞ്ഞു വീട്ടില്‍ ഉമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു.താനതൊന്നും ചെവിക്കൊണ്ടില്ല. നിര്‍ലോഭം അവള്‍ ചൊരിഞ്ഞു തന്ന സൌഹൃദത്തിന്റെ, സ്നേഹത്തിന്റെ പൂന്തേന്‍ തിരിച്ചു കൊടുക്കാന്‍ എല്ലായ്പ്പോഴും വെമ്പി നിന്നു.
വായനയില്‍ താല്പര്യമുണ്ടായിരുന്ന രശ്മിക്ക്‌ പുസ്തകങ്ങള്‍ ദൌര്‍ബല്യമായ്രുന്നു..തനിക്കു മനസ്സിലാകാത്ത ഒരുപാടാശയങ്ങള്‍ എന്നും രശ്മിയുടെയുള്ളിലുണ്ടായിരുന്നതായ് അവള്‍ ഓര്‍ത്തു.മതങ്ങളെപ്പറ്റിയും ആദര്‍ശങ്ങളെപ്പറ്റിയും ജീവിത സംഹിതകളെപ്പറ്റിയും അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഹോസ്റല്‍ മുറിയുടെ ഉള്ള സൌകര്യത്തില്‍ താന്‍ മുസല്ല വിരിച്ചു നമസ്കരിക്കുമ്പോഴൊക്കെയും ആശ്ച്ചര്യത്തോടെയും ബഹുമാനത്തോടെയും കൂടി അവള്‍ നോക്കിയിരിക്കുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുമുണ്ട്.
കാന്റീനില്‍ കഷ്ടപ്പെട്ട് ഭക്ഷണം അന്ന നാളത്തിലേക്ക്  കുത്തിയിറക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായൊരു കാര്യം അവള്‍ പറഞ്ഞത്. 
"റസിയ, എനിക്ക് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തരുമോ?...........നിങ്ങളുടെ മതത്തെപ്പറ്റി?". 
 ഉള്ളിലപ്പോള്‍ തോനിയത് ആശ്ച്ചര്യമായിരുന്നില്ല. ഭയമായിരുന്നു. ഒപ്പം സന്തോഷവും. ഭക്ഷണം കഴിഞ്ഞു മുറിയിലെത്തിയപ്പോഴേക്കും രശ്മി ഓടിച്ചെന്നു കട്ടിലിലിരുന്നു. എന്താണവളോട് പറയണ്ടാതെന്നു ഒരെത്തും പിടിയും കിട്ടിയില്ല. എങ്കിലും അന്ന് രാത്രി അവള്‍ തന്നെ ഉറങ്ങാന്‍ വിട്ടില്ല .ചോദ്യങ്ങളായി സംശയങ്ങളായി അവളുടെ ഉള്ളിലെ അന്വേഷണം പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു. 
തന്റെ കയ്യിലുണ്ടായിരുന്ന ചില പുസ്തകങ്ങള്‍ അവള്‍ക്കു കൊടുത്ത് വായിക്കാന്‍ പറഞ്ഞപ്പോഴൊന്നും അവളില്‍ ഒരു ഫാത്തിമയെ താന്‍ കണ്ടിരുന്നില്ല. ലൈറ്റ് ഓഫ്‌ ചെയ്യാന്‍ പറയാതെ തന്നെ താന്‍ കിടന്നുറങ്ങി,രശ്മിയെ വായിക്കാന്‍ വിട്ടുകൊണ്ട്...

അങ്ങനെ പല രാത്രികള്‍. ഒരു ദിവസം അവള്‍ പറഞ്ഞു, അവള്‍ അവളുടെ സ്വത്വത്തെ അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന്. അതിന്റെ പൊരുള്‍ പക്ഷെ പിടി കിട്ടിയത് ഇസ്ലാം സ്വീകരിക്കനമെന്നെ ആവശ്യം അവള്‍ തന്റെ മുന്‍പില്‍ ഉന്നയിച്ചപ്പോഴായിരുന്നു.ഉള്ളില്‍ ഭയത്തിന്റെ നെരിപ്പോടുമായി ഇക്കക്കായോടൊപ്പം അവള്‍ക്കു വേണ്ടി ഓടി നടക്കുമ്പോഴും ഉഗ്രപ്രതാപികലായ ഒരു ഹൈന്ദവ കുടുംബത്തിന്റെ പൊന്നോമനയായിരുന്ന രശ്മിയുടെ മുഖത്തു പ്രകടമായിരുന്നത് ആത്മവിശ്വാസമായിരുന്നു. നേട്ടത്തിന്റെ ഉണര്‍വ്വായിരുന്നു. പണ്ടേ സുന്ദരമായിരുന്ന അവളുടെ മുഖം പൂര്‍വ്വാധികം പ്രശോഭിതമായത്പോലെ തോന്നി. തോന്നലായിരുന്നില്ല. മാറ്റങ്ങളായിരുന്നു അവള്‍ക്കു.
 ഒച്ചപ്പാടും വാഗ്വാദങ്ങളും കേസ് കെട്ടുകളും നടന്നു കൊണ്ടിരുന്നു. ഇക്കാക്ക രശ്മിയെ പ്രണയിച്ചു മതം മാറ്റിയതാണെന്ന് കിംവദന്തികള്‍ പരന്നു. അവളുടെ വീട്ടുകാര്‍ തല്ലാന്‍ ആളെ വരെയിരക്കി. അവരുടെ ഉപദ്രവങ്ങലേക്കാള്‍ വലുതായിരുന്നു വീട്ടില്‍ നിന്നുള്ള പ്രതിഷേധം. രശ്മിയെ,അല്ല ഫാത്തിമയെ ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള ഇക്കാക്കയുടെ തീരുമാനം വീട്ടില്‍ ഒച്ചപ്പാടുണ്ടാക്കി. എതിര്‍പ്പുകള്‍ വക വെക്കാതെ ഫാത്തിമയെ നിക്കാഹു കഴിച്ചു വീട്ടിലേക്കു കൊണ്ട് വന്നപ്പോള്‍ ആട്ടിയിറക്കുകയായിരുന്നു ബാപ്പ. ഉമ്മയും മറുത്തൊന്നും പറഞ്ഞില്ല. ഇക്കാക്കയുടെ കയ്യും പിടിച്ചു പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കിയ ഫാത്തിമയുടെ മുഖത്തു നിറഞ്ഞു  നിന്നത് സൌമ്യതയായിരുന്നു. സമാശ്വാസമായിരുന്നു. പുഞ്ചിരിയോടെ അവരെ യാത്രയാക്കി. പരീക്ഷണങ്ങളാണെല്ലാം എന്ന് അവള്‍ മന്ത്രിക്കുന്നത് പോലെ തോന്നി..

അവര്‍ ഒരുമിച്ചൊരു ജീവിതം തുടങ്ങി. ഒളിച്ചും പാത്തും ഇക്കാക്കാക്ക് ഫോണ്‍ വിളിച്ചു വിവരങ്ങളറിഞ്ഞു കൊണ്ടിരുന്നു. ആരുമറിയാതെ കണ്ടുമിരുന്നു. ജോലി ആവശ്യാര്‍ത്ഥം ഇക്കാക്കാക്ക് ഗള്‍ഫില്‍ പോകേണ്ടി വന്നപ്പോള്‍ വാടക വീട്ടില്‍ അവളെ എങ്ങനെ ഒറ്റക്കാക്കുമെന്ന ചിന്ത തങ്ങളെ ഒരു പോലെ അലട്ടി.അവസാനം അകന്ന ബന്ധത്തിലുള്ള ഒരു വൃദ്ധയെ കിട്ടിയത്. സ്നേഹമുള്ളവരായിരുന്നു അവര്‍. മക്കള ന്നുമില്ലാത്തത് കൊണ്ട് അവര്‍ സന്തോഷപൂര്‍വ്വം അവളുടെ കൂടെ വന്നു താമസിച്ചു. ബാപ്പക്കും ഉമ്മക്കും അവരോടുള്ള വെറുപ്പ് മാറ്റിയെടുക്കാന്‍ പലപ്പോഴും ശ്രമിച്ചു. പക്ഷെ അവര്‍ക്ക് വെറുപ്പ് കൂടിയതെ ഉള്ളൂ. തനിക്കു വരുന്ന കല്യാണാലോചനകള്‍ പോലും മുടങ്ങുന്നത് ഇക്കാക്കയുടെ 'പ്രണയവും' വിവാഹവും കാരണമാണെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം പ്രപഞ്ച നാഥനു വിട്ടു കൊടുത്ത് പ്രാര്‍ഥിക്കുവാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.....
ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത് ആരോ തട്ടി വിളിച്ചപ്പോഴാണ്... "സമയമെത്രയായി മോളെ..?" ഒരു വൃദ്ധയാണ്. "5.30 " അവള്‍ പറഞ്ഞു. അവള്‍ തിയേറ്ററിന്റെ വാതില്‍ക്കലേക്ക് നോക്കി.ഇനിയും പുറത്തു കൊണ്ട് വന്നിട്ടില്ല. അവള്‍ ചായ വാങ്ങാനായി ഫ്ലാസ്കുമായി താഴെക്കിരങ്ങിപ്പോയി.തിരിച്ചു വന്നപ്പോള്‍ അമ്മയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റിയെന്നു നഴ്സ് പറഞ്ഞു. അവള്‍ ഓടി. കുഞ്ഞിനെ കാണാനുള്ള ആര്‍ത്തിയായിരുന്നു അവളുടെ ഉള്ളു നിറയെ. അവള്‍ വാതില്‍ തള്ളിത്തുറന്നു. കട്ടിലില്‍ ചാരിയിരിക്കുകയാണ് ഫാത്തിമ. കയ്യില്‍ കുഞ്ഞുണ്ട്.റസിയയെ കണ്ടതും ഫാത്തിമ പുഞ്ചിരിച്ചു. അവള്‍ ഓടിച്ചെന്നു കൈ നീട്ടി. കുഞ്ഞിനെ കയ്യിലേക്ക് ഏറ്റു വാങ്ങുമ്പോള്‍ റസിയയുടെ കയ്യുകള്‍ ഇടറുന്നുണ്ടായിരുന്നു.             

30 comments:

  1. orupaad ormakal unarthi thante kadha..aa perum..congrats shabnam
    :Mansoor Alavi

    ReplyDelete
  2. കഥയിലും കവിതയിലുമൊക്കെ മതം കലര്ത്താനുള്ള ശ്രമം അപകടകരമായ ഒന്നാണ് ...രണ്ടു പേര്‍ തമ്മില്‍ സ്നേഹിക്കുമ്പോള്‍ ജാതിയും മതവും പരിഗണിക്കേണ്ടത് അത്യാവശ്യമല്ല എന്നാണു എന്റെ അഭിപ്രായം.ഇവിടെ ഒരാള്‍ സ്വയമേവ മതം മാറാന്‍ തയ്യാറായി വന്നു എന്നാണു കഥയില്‍ പറയുന്നത് .മതം മാറുക മാത്രമല്ല അതിനു സഹായകമായ കാര്യങ്ങള്‍ ചെയ്ത കൂട്ടുകാരിയുടെ സഹോദരനെ കല്യാണം കഴിക്കുകയും ചെയ്തു .ഈ സംഭവം യാദൃശ്ചീകമാണ് എന്ന് സ്ഥാപിക്കാന്‍ ഈ കഥ ശ്രമിക്കുന്നുണ്ട് .പക്ഷെ അത് ദുര്‍ബലവും ആണ്. മതം അല്ല മനുഷ്യ ബന്ധമാണ് വലുത് എന്ന് സ്ഥാപിക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത് ..:)

    ReplyDelete
  3. sabnaa, valare nallathu.
    pakshe rameshan paranjathu enikku manassilaayilla.
    matham jaathi lingam bhaasha desham ellam ozhivaakki enganeyanu katha ezhuthuka?
    kettiyathu hinduvum matham maariyathu muslimum aayirunnenkil rameshinu vishamamundaakumaayirunnilla.
    appo athaanu kaaryam-eeethu.......

    ReplyDelete
  4. സമീര്‍ ഞാന്‍ ഒരു മതത്തിലും ഒരു ആരാധനാകെന്ദ്രത്തിലും അഭയം ഉണ്ടെന്നു വിശ്വസിക്കുന്ന ആള്‍ അല്ല .എല്ലാ മതങ്ങളുടെയും അന്ത :സത്ത കഴിയാവുന്ന തുപോലെ അറിയാന്‍ ശ്രമിച്ചിട്ടും ഉണ്ട് ,,ഈ കഥ താങ്കള്‍ മെനഞ്ഞത് പോലെ ഒരു ഹിന്ദു എഴുതി അവരിലേക്ക്‌ ഒരു മുസ്ലിം പെണ്‍കുട്ടി മതം മാറി വന്നതായി എഴുതിയാലും എന്റെ അഭിപ്രായം ഇത് തന്നെയായിരിക്കും ..മനുഷ്യന് ജനിക്കാനും വിവാഹം കഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും മരിച്ചാല്‍ മറവു ചെയ്യാനും മതം എന്തിനാണ് ? ആദ്യം മനുഷ്യന്‍ അല്ലെ ഉണ്ടായത് ?? ഇത് നടന്ന സംഭവം (എഴുത്തുകാരിയുടെ അനുഭവം )
    ആയിരുന്നെങ്കില്‍ അതിലെ ജാതിയും മതവും മാറ്റാന്‍ കഴിയില്ല ,പക്ഷെ സാഹിത്യത്തില്‍ എഴുതുന്നയാളുടെ താല്പര്യങ്ങള്‍ വന്നാല്‍ അത് അപകടം ചെയ്യും എന്നാണു സമീപ കാല സംഭവങ്ങള്‍ ഓര്‍ത്ത്‌ ഞാന്‍ പറഞ്ഞത് ..ആ അഭിപ്രായത്തിനോട് യോജിക്കാം വിയോജിക്കാം ..പക്ഷെ എന്നെ ഒരു മതത്തിന്റെയും വക്താവായോ എതിരാളിയായോ കാണേണ്ട ,,കാരണം ഞാന്‍ അതല്ല ..:)

    ReplyDelete
  5. ഷബ്നാ കഥ നന്നായിരിക്കുന്നു.
    വളരെ റിയലിസ്റ്റിക് ആയൊരു കഥ.
    പിന്നെ വിവാദമുണ്ടാകാൻ മാത്രമെന്തെങ്കിലും ഈ കഥയിൽ ഉണ്ടെന്നു തോന്നുന്നില്ല.എന്നാൽ ശ്രീ രമേശിന്റെ അഭിപ്രായത്തെ സോദ്ദേശപൂർവമേ കാണേണ്ടതൊള്ളൂ.
    ശ്രീ രമേശ് സ്നേഹപൂർവം ഉൾ കൊള്ളേണ്ടൊരു യാഥാര്‍ത്ഥ്യം ഉണ്ട്, ഒരാളുടെ ജീവിത വീക്ഷണമോ അനുഭവങ്ങളോ ഒക്കെ അയാളുടെ സ്ര് ഷ്ടിയിൽ സ്വാഭാവികമായും വന്നു പോയേക്കാം എന്നതാണ് അത്.അതിനെ ഉൾകൊള്ളാനാവുക എന്നതും വലിയൊരു കാര്യമാണു.
    എന്നാൽ മത സ്പർദ്ദ ഉണർത്തും വിധം വല്ലതും ഈ സ്ര് ഷ്ടിയിലുണ്ടായിരുന്നെങ്കിൽ താങ്കളെ ശരിവെക്കാമായിരുന്നു.ഇതിലെ പ്രതികൾ കഥാ നായകന്റെ കുടുംബമാണ് താനും.
    ഏതായാലും ഷബ്നക്കു ഒരിക്കൽ കൂടി അഭിനനന്ദങ്ങൾ...

    ReplyDelete
  6. രമേശ്‌,
    താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നു.
    പക്ഷെ ഇതില്‍ എവിടെയാണ് അപകടം. രണ്ടു വിത്യസ്ത ആശയക്കാര്‍. അവര്‍ പരസ്പരം അറിഞ്ഞു ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ ജാതിയും, മതവും അല്ല പരിഗണിച്ചത്. തനിക്കു സീകര്യമായ ആശയത്തെ സീകരിച്ചതിനു ശേഷം തനിക്കനുയോജ്യമായ ജീവിതത്തെ, പങ്കാളിയ സീകരിക്കുകയാണ് ചെയ്തത്. രമേഷിന്റെ കപട മതേതരത്വത്തിന്റെ ഒന്നാം തരാം തെളിവാണ് ഈ അസഹിഷ്ണുത. ഞാന്‍ എടുക്കുന്ന തീരുമാനം എന്റെ വിവേകത്തിന്റെയും, അറിവിന്റെയും, തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ്, അത് രമേഷിന്റെത് പോലെയാകണം എന്ന് പറയുന്നത് ഒരു തരത്തില്‍ തികഞ്ഞ മതേതരത്വത്തിന്റെ മറവിലുള്ള ഫാസിസമാണ്‌ !

    തികച്ചും സത്യ സന്ധമായ അവതരണം. എ ഫാക്റ്റ് ബിയോണ്ട് ഫിക്ഷന്‍ !
    ശബ്നം കീപ്‌ ഇറ്റ്‌ അപ്

    naj

    ReplyDelete
  7. കവിതയും കഥയും ലേഖനങ്ങളും എല്ലാം മാധ്യമങ്ങളാണ്. നാം പറയാനുദ്ദേശിക്കുന്ന കാര്യത്തെ വാക്കുകളില്‍ മനോഹരമായി വരച്ചിടാന്‍ സഹായിക്കുന്ന മാധ്യമങ്ങള്‍. അല്ലാതെ അവയൊക്കെ വെറുതെ മനുഷ്യനെ രസം പിടിപ്പിക്കുവാനും സുഖിപ്പിക്കാനും കരയിപ്പിക്കുവാനും മാത്രമുള്ളവയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
    ചിന്തിപ്പിക്കുക, എന്നെ സംബന്ധിച്ചിടത്തോളം അതാണ്‌ എഴുത്തിന്റെ ലക്‌ഷ്യം.
    ഞാന്‍ ഈ കഥയിലൂടെ പറയാന്‍ ഉദ്ദേശിച്ചത് ദുര്‍ബലമായൊരു വസ്തുതയല്ല. തെറ്റിദ്ധരിക്കപ്പെടുന്ന ഒരുപാട് ജീവിതങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകലാണ്. മാറിച്ചിന്തിക്കുവാന്‍ യാഥാസ്ഥിതികതയോടുള്ള ആഹ്വാനമാണ്.
    സ്വമതത്തോടൊപ്പം ഇതര മതങ്ങളെയും ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍ . വര്‍ഗീയതയുടെ മുഖം ഈ കഥക്ക് ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്...

    ReplyDelete
  8. ഷബ്നാ കഥ നന്നായിരിക്കുന്നു.
    വളരെ റിയലിസ്റ്റിക് ആയൊരു കഥ

    ReplyDelete
  9. ഷബ്ന...
    നല്ല കഥ..മുൻ കഥയെ അപേക്ഷിച്ച് ഭാഷ മെച്ചപ്പെട്ടിട്ടുണ്ട്..ഈ കഥ വായിച്ചപ്പോൾ അന്ന് സംഭവിച്ച ആ സംഭവം മനസ്സിലൂടെ അങ്ങിനെ കടന്നു പോയി.യഥാർത്ഥ ജീവിതത്തിൽ വിവാഹം നടന്നില്ല എന്ന് മാത്രം..ല്ലെ?അതാണ്‌ മതം!! മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന,പൊള്ളിക്കുന്ന ഒന്ന്..അത് കൊണ്ട് തന്നെ സാഹിത്യരംഗത്ത് ആരും കൈകാര്യം ചെയ്യാൻ ഭയക്കുന്ന ഒന്ന്..
    സത്യങ്ങൾ വിളിച്ചു പറയുന്നതിൽ ഭയക്കാതെ മുന്നോട്ട് പോവുക!!
    എഴുത്തിൽ ധർമ്മം ഉണ്ടാവട്ടെ!!

    സത്യം വദ:
    ധർമ്മം ചര:

    [സത്യം പറയുക..ധർമ്മം പ്രവർത്തിക്കുകയും ചെയ്യുക]

    ആശംസകൾ നേരുന്നു....

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. കഥ വലിയ നിലവാരമൊന്നുമില്ല പിന്നെ രമേശ്‌ മതം പൊതു മണ്ഡലത്തില്‍ ഇടപെടരുത് എന്ന് പറയുമ്പോള്‍ അസാധ്യമായ ഒന്നിനെ പ്രാവര്‍ത്തികമാക്കാനാണ് ആവിശ്യപെടുന്നത് കവിതയിലും കഥയിലും മതം കലര്‍താത്തവര്‍ ആരാണ് കുമാരനാശാനോ ?എം.ടി യോ ? ഇവിടെയുള്ള എഴുത്തില്‍ ഒരിടത്തും ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്തിട്ടില്ല, ചോദ്യം ചെയ്യാനുള്ള അവകാശം എഴുതുകാര്‍ക്കുണ്ട്,ആവിഷ്കാര സ്വാതന്ത്രം അന്ന്യന്റെ വികാരത്തെ വ്രണ പെടുതുമ്പോഴാണ് പ്രശ്നം പിന്നെ .എഴുത്തിന്റെ ജാതിയും മതവും അത് വേറെ ചര്‍ച്ച ചെയ്യേണ്ടതാണ് 19 നൂറ്റാണ്ട് മുതല്‍ ബ്രാഹ്മണ അധീശ വ്യവഹാരങ്ങള്‍ ചിട്ടപെടുത്തിയ പരികല്പന കളില്‍ നിന്നാണ് മതേതരത്വം രൂപം കൊണ്ടത്‌ അത് കൊണ്ട് തന്നെ വരേണ്യ ഭൂരിപക്ഷ മതധികാരത്തിന്റെ ഭൂരിപക്ഷ പൊതു മണ്ഡലത്തിലെ സാന്നിധ്യത്തെ ഊട്ടി ഉറപ്പിക്കുകയും ഇതര ന്യൂന പക്ഷ സ്വതങ്ങളെ അന്യം എന്ന് മുദ്ര കുത്തി അപര വല്‍കരിക്കുകയും ചെയ്തു .മതത്തെ പ്രശ്ന വല്‍കരിക്കുനത് മതമറിയാത്തവര്‍ അത് കൈകാര്യം ചെയ്യുമ്പോഴാണ് ...ലോകത്തുള്ള നന്മകള്‍ മതത്തിന്റെ സംഭാവനയാണ് .ഞാന്‍ ഒരു മത വിശ്വാസി അല്ലെങ്കില്‍ ..എന്റെ സന്തോഷത്തിനു വേണ്ടി ആരും കണ്ടു പിടിക്കാത്ത കാലത്തോളം എന്ത് അധര്‍മം പ്രവര്തികുന്നതിലും ഞാന്‍ ആരെ പേടിക്കണം

    ReplyDelete
  12. അതിനിടക്കും എനിക്കിട്ടു താങ്ങി അല്ലെ?
    ശരിയാക്കിത്തരാം സിയ്യാദൂ...

    ReplyDelete
  13. ഇനിയും എഴുതുക ഹൃദയം തൊട്ട അനുമോദനങ്ങള്‍ ...

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. തുടക്കം നന്നായി...ഭാവുകങ്ങള്‍!

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. Life il Jeevanulla orupadu sathyangal undavum.....athu orikkalum marikkunnilla......oru pakshe nam marichalum aa sathyangal jeevikkunnu....daivam onne ullooo... avan ellam ariyunnu...prarthikkuka aradhikkuka........

    ...MuNi Me$$i MN310...

    ReplyDelete
  19. ശബ്ന നന്നായിട്ടുണ്ട് ഇത് വെറും ഒരു കഥ യല്ലാ ഇപോള്‍ നമുക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ് ....ഇനിയും എഴുതുക എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  20. ശബ്ന... കഥ നന്നായിട്ടുണ്ട് ഇഷ്ടായി... ബാക്കിഒന്നും എനിക്കറിയില്ല...

    അഭിനന്ദനങ്ങൾ.......

    ReplyDelete
  21. നന്നായിട്ടുണ്ട്....റിയാലിസ്റിക് സ്റ്റോറി..ആദ്യത്തേതിനേക്കാള്‍ ഭാഷയും നന്നായി...കഥകള്‍ ഇനിയും വരട്ടെ ...അഭിനന്ദനങ്ങള്‍...

    ReplyDelete
  22. എഴുതുക എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  23. kathgayum commentsum vaayichu.... shabna kathayalle ezhuthunnath ennal pinne e katha oru hindu pashchathalathil ezhuthiyaa poraayirunno??????? shabnayude chintha swathanthrythe nishedichathalla keto,,,,,,,,,

    ReplyDelete
  24. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല... പകരം ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയം അതിന്റേതായ പൊരുളില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്ന് മാത്രം.....

    ReplyDelete
  25. .ഭാവുകങ്ങള്‍....! :)

    ReplyDelete
  26. Enthayalum ee katha eniikkishtapettillaaa.....

    Congrats...!!

    ReplyDelete
  27. good one worth reading , some genital similarity with my own thoughts,i felt so...... keep on dazzling ................

    ReplyDelete
  28. graet work..... its inspired me to publish my writing.... god bles u sis..........

    ReplyDelete