നിറം മങ്ങിയ താളുകള്‍ക്കിടയിലെ
ഉണങ്ങിപ്പൊടിഞ്ഞ ഇതളുകള്‍
നുറുങ്ങി വീണ ഓര്‍മ്മകളെ
ചേര്‍ത്തുവച്ചു ജീവന്‍ കൊടുത്തു.
തുളുമ്പി വീണ കണ്ണുനീരിന്റെ
നനവ് നുകര്‍ന്ന് പൂവ് തേങ്ങി
'പുസ്തകത്തിനിടയില്‍ വച്ചു
ഞെരുക്കി വേദനിപ്പിച്ചപ്പോഴും
തടവറയിലടച്ചു പോയപ്പോഴും
വേദന തോന്നിയിരുന്നില്ലെനിക്ക്,
പക്ഷെ നോവുനുണ്ടുള്ളമിപ്പോള്‍
ഈ കണ്ണുനീര്‍ നീറ്റലായ് വീഴുമ്പോള്‍
എന്തെ നിനക്കുമെന്നെപ്പോലെ
നഷ്ടങ്ങള്‍ മാത്രമോ കണക്കുപുസ്തകത്തില്‍...?'
"ഉണങ്ങിപ്പൊടിഞ്ഞ ഇതളുകള്‍
ReplyDeleteനുറുങ്ങി വീണ ഓര്‍മ്മകളെ
ചേര്‍ത്തുവച്ചു ജീവന്‍ കൊടുത്തു..."
"......കണ്ണുനീരിന്റെ
നനവ് നുകര്‍ന്ന് പൂവ് തേങ്ങി"
അഴകാർന്ന വരികൾ...ഗ്രേറ്റ്..
thanx kabeerka
ReplyDeleteഎല്ലാവരുടെയും ഓര്മ പുസ്തകത്തില്‍ കാണും
ReplyDeleteനുരുമ്പിച്ച മയില്‍പീലി തുണ്ട്
ഉണങ്ങി അടര്‍ന്ന പൂവിതളുകള്‍...
നൊമ്പര കവിത !
നന്ദി ഉമ്മുഫിദ.......
ReplyDeleteസ്വപ്നത്തിനും കരച്ചിലിനും ഇടയിലാണ് വിങ്ങലുകള്‍ ..................
ReplyDeleteനന്നായിരിക്കുന്നു ..........
anyayam. Thanx..
ReplyDeleteIniyum ithu vazhi varika..
എന്തെ നിനക്കുമെന്നെപ്പോലെ
ReplyDeleteനഷ്ടങ്ങള്‍ മാത്രമോ കണക്കുപുസ്തകത്തില്‍...?'
touching..........
നന്നായിട്ടുണ്ട് ശബ്നാ.....
ReplyDelete"എന്തെ നിനക്കുമെന്നെപ്പോലെ
നഷ്ടങ്ങള്‍ മാത്രമോ കണക്കുപുസ്തകത്തില്‍...?"
കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും ഹരിച്ചാലും ഉത്തരം കിട്ടാത്ത കണക്കുപുസ്തകമത്രേ ജീവിതം...
ReplyDeleteനല്ല കവിത...
sanamol,najmathullail,najeem thanx for ur comments....
ReplyDeletevalare nannayittundu............... aashamsakal........
ReplyDeleteare wah superb . I loved it!
ReplyDeleteപുനര്‍വായനകളിലൂടെ ചേര്‍ത്തും പെരുക്കിയും കിഴിച്ചും നേടാനൊരു ഓര്‍മ്മപ്പുസ്തകം...!
ReplyDeleteനന്നായിട്ടുണ്ട് ശബ്ന...ഓര്മ പുസ്തകത്തിലെ ഉണങ്ങിയ പൂവിനും മയില്പീലിക്കും കാലമേറും തോറും സുഗന്ധവും നേര്‍മയും കൂടുന്നു ..
ReplyDeleteeavideyo oru viraham feel cheyyanu...
ReplyDeleteiniyum ezhuthuka....