
സമാന്തരങ്ങള്‍,
നീണ്ടുനീണ്ടങ്ങിനെ
പോകുന്ന രേഖകള്‍.
അന്യോന്യം പുണരാനാകാതെ
തേങ്ങുന്ന പ്രണയികള്‍,
സമാന്തരങ്ങള്‍.
പ്രണയവിരഹങ്ങളുടെ
ചിതറിത്തെറിച്ച സ്വപ്നങ്ങളെക്കണ്ടു
സ്വയം ശപിക്കുന്ന സാക്ഷികള്‍
സമാന്തരങ്ങള്‍.
ധൃതഗതിയില്‍ കുതിച്ചങ്ങ് പായുന്ന
ഹുങ്കാര വണ്ടിയെ
സ്നേഹിക്കാന്‍ കൊതിച്ചു
പരാജയപ്പെട്ടവര്‍
എന്നും, വേദനകള്‍ മാത്രം തിന്നവര്‍
കൂട്ടിമുട്ടാന്‍ കൊതിച്ചരുതെന്നറിഞ്ഞ്
സ്വയം തടുക്കുന്ന ത്യാഗികള്‍
ഉരുളുന്ന ലോകത്തിനായി
സ്വയം നിശ്ചലരായവര്‍,
സമാന്തരങ്ങള്‍..
font size kurachu koodi cheruthakuka appol eluppathil vaayikaam
ReplyDeletenow ok delete above commemnt
ReplyDeleteഞാനാകെ കൺഫ്യൂസ്ഡ് ആയി.പ്രണയികൾ കൂടിച്ചേരാനാവാത്ത സമാന്തരങ്ങളാകുന്നതെങ്ങനെ!.അങ്ങനെയല്ലല്ലോ എന്നാണാദ്യം തോന്നിയത്.പിന്നെ തിരിച്ചറിഞ്ഞു അതാണു സത്യമെന്നു.നിഗൂഡമായ സൌന്ദര്യം നിറഞ്ഞു നിൽക്കുന്ന വരികൾ.കവിതയുടെ മൂന്നു ഭാഗങ്ങളും വേറിട്ടു നിൽക്കുന്ന സമാന്തരങ്ങൾ പോലെ ഒരേ ബിന്ദുവിലേക്കു നയിക്കുന്ന സമാന്തരങ്ങൾ പോലെ..
ReplyDeleteനല്ല വരികൾ(അത്ര പറഞ്ഞാൽ പോരാ..)
ഭാവുകങ്ങൾ....
കൂട്ടിമുട്ടാന്‍ കൊതിച്ചരുതെന്നറിഞ്ഞ്
ReplyDeleteസ്വയം തടുക്കുന്ന ത്യാഗികള്‍
ഉരുളുന്ന ലോകത്തിനായി
സ്വയം നിശ്ചലരായവര്‍,
സമാന്തരങ്ങള്‍..
superb....
nalla kavitha..
എന്നും, വേദനകള്‍ മാത്രം തിന്നവര്‍
ReplyDeleteകൂട്ടിമുട്ടാന്‍ കൊതിച്ചരുതെന്നറിഞ്ഞ്
സ്വയം തടുക്കുന്ന ത്യാഗികള്‍
ഉരുളുന്ന ലോകത്തിനായി
സ്വയം നിശ്ചലരായവര്‍,
സമാന്തരങ്ങള്‍..
congratsss
സമാന്തരമായ ജീവിതങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം. കൊള്ളാം.
ReplyDeletevalare nannayittundu..... bhavukangal......
ReplyDeleteകൊള്ളാലോ ശബ്നാത്താ. നന്നായിട്ടോ.
ReplyDeleteസമാന്തരങ്ങളുടേത് വല്ലാത്ത വിധി.
ReplyDeleteകണ്ടു കൊണ്ട്. ഒരിക്കലും നേര്‍ക്കുനേര്‍ വരാതെ.
ഒരിക്കലും സഫലമാവാത്ത പ്രണയം പോലെ
നിസ്സഹായം.
കൊള്ളാം..nice poem
ReplyDeleteധൃതഗതിയില്‍ കുതിച്ഛങ്ങു പായുന്ന
ReplyDeleteഹുങ്കാര വണ്ടിയെ
സ്നേഹിക്കാന്‍ കൊതിച്ചു
പരാജയപ്പെട്ടവര്‍