Wednesday, 9 February 2011

സന്ദേഹം

ഭാവി.
നമുക്കജ്ഞാതമായത്,
എന്നാല്‍ ഏറെ
അറിയാനാശിക്കുന്നത്,
നമുക്ക് ഭാവിയുണ്ടോ?
ഭാവിയില്‍ ഞാനെന്താ-
യിരിക്കുമെന്നിന്നെനിക്ക്
പറയാനൊക്കുമോ?
വസിക്കുന്ന ഭൂമിയെ
ഒരൊറ്റ തവണയായ്
വിഴുങ്ങുവാന്‍ രാക്ഷസന്മാരേ-
റെയുണ്ട് നാം സൃഷ്ടിച്ചവ തന്നെ
ഉണ്ടാകുമ്പോള്‍ തന്നെ
പറിച്ചെറിയപ്പെടുന്ന
കുഞ്ഞുങ്ങളുമുണ്ടേറെ
നില്‍ക്കുന്ന ഭൂമിയെത്തന്നെ
ചവിട്ടി മെതിച്ചു പടുത്തുയര്‍ത്തിയ
സൌധങ്ങളുമേറെയുണ്ട്
ശ്വസിക്കുന്ന വായുവിനെപ്പോലും
മലിനമാക്കും വിഷ-
ഫാക്റ്ററികളുമുണ്ടേറെ
അമ്മിഞ്ഞപ്പാല് പോലും
കാളകൂട വിഷമാക്കുന്ന
പല സ്വാദുകളുമേറെയുണ്ട്
നമുക്ക് ഭാവിയുണ്ടോ?
സ്വപ്നം കാണുവാന്‍
നല്ലൊരു നാളെയുണ്ടോ?
ഇനിയൊരു പകല്‍ നാം
കാണുമോയെന്നെനിക്ക്
ഉള്ളില്‍ സന്ദേഹമാണ്,
അപ്പോളും വികസനം
ഭാവിയെപ്പറ്റി പ്രസംഗിക്കുന്നു!!

6 comments:

  1. ഭാവി ഒരു ഭൂതത്തെപ്പോലെ മിഴിച്ചു നോക്കുമ്പോൾ ആർക്കും ഉണ്ടായേക്കാവുന്ന ഒരു വ്യാകുലത വാക്കുകൾ കൊണ്ട് മനോഹരമായി ഇവിടെ വരച്ചു വച്ചിരിക്കുന്നു.. അഭിനന്ദനങ്ങൾ..!

    ReplyDelete
  2. ഭാവി എന്നത് മരണമാണ് .......... അല്ലെങ്കില്‍ മരണത്തിനു ശേഷമുള്ളത് ............................ അതിനു ഭൂതകാലം വഴികാട്ടും ............. 'വര്‍ത്തമാനത്തില്‍' സുക്ഷിച്ചാല്‍ നന്ന് ..............

    ReplyDelete
  3. സംശയം.....അഥവാ സന്ദേഹം ......:)

    ReplyDelete
  4. Keep writing. It will take you there....
    www.islamihaiku.blogspot.com

    ReplyDelete
  5. ഭാവി എന്താണെന്നു ആര്‍ക്കു പ്രവചിക്കാന്‍ കഴിയും? ആര്‍ക്കെങ്കിലും ഭാവിയെപറ്റി അറിയുവാന്‍ കഴിയുമെങ്കില്‍ അത പ്രപഞ്ചത്തിനെ സൃഷ്ടാവിന്നു മാത്രമായിരിക്കും.

    ReplyDelete