Saturday, 4 June 2011

വെറുമൊരു ഫോട്ടോ !

Pulitzer Winner Kevin Carter Sudane Famine


ഈ ചിത്രം കാണാത്തവരായി അധികമാരും ഉണ്ടാവുകയില്ല. വര്‍ഷങ്ങളായി എന്റെ മനസ്സിലേക്ക് ഞാന്‍ അറിയാതെ ഓടിക്കയറി വന്നു വേദനയുള്ള ഒരു പോറല്‍ തന്നു ഇറങ്ങിപ്പോകുന്ന ചിത്രമാണിത്.. മായാതെ മങ്ങാതെ എപ്പോളും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രം. ചിത്രം മിക്കവര്‍ക്കും സുപരിചിതമായിരിക്കും. ഞാനിത് ആദ്യമായി കാണുന്നത് ഒരു ബാല പ്രസിദ്ധീകരണമായ 'മലര്‍വാടി'യില്‍ അടിക്കുറിപ്പ് മത്സരത്തിനു വന്നപ്പോഴായിരുന്നു. ഞാനിപ്പോള്‍ ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നതും അതെ ഉദ്ദേശ്യത്തോടു കൂടിയാണ് എന്ന് പറയാന്‍ വയ്യ. നിങ്ങള്ക്ക് താല്പര്യമെങ്കില്‍ അടിക്കുറിപ്പെഴുതാം.
ചിത്രം ആദ്യമായി കാണുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതാന്‍ വാക്കുകളില്ല......

കാരണം എന്തെന്ന് എനിക്കറിയുകയുമില്ല.....

യു.എന്‍ ഫുഡ്‌ ക്യാമ്പിലേക്ക് നിരങ്ങി നീങ്ങുന്ന കര്‍ഷക ബാലന്റെ ചിത്രമാണിത്. സുഡാനിലെ ക്ഷാമ കാലത്തില്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം. 
പുറകില്‍ കാണുന്ന ആളെ മനസ്സിലായിക്കാണുമല്ലോ??!!. കഴുകന്‍ . ജീവനറ്റാല്‍  എന്തിനെയും വലിച്ചു കീറി മാംസം രുചിക്കുന്ന ഒരു വലിയ പക്ഷി..!  അത് കാത്തു നില്‍ക്കുകയാണ്. ജീവന്‍ പോയാല്‍ ആ കുഞ്ഞിന്റെ എല്ലും തോലുമായ ശരീരത്തെ ഭക്ഷണമാക്കാന്‍ .  
ചിത്രം എടുത്തത്  kevin-carter  എന്നൊരു മഹാനാണ്. ചിത്രം എടുത്ത പാടെ ആ മഹാന്‍ അവിടെ നിന്നും സ്ഥലം വിട്ടു. കുട്ടിക്ക് എന്ത് സംഭാവിച്ച്ചുകാനുമെന്നു നമുക്ക് വെറുതെ ഊഹിക്കാം..
ചിത്രത്തിന് ബെസ്റ്റ് ഫോട്ടോഗ്രഫിക്കുള്ള 1994  ലെ pulitzer പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. എങ്കിലും പുരസ്കാരം ലഭിച്ചതിനു 3 മാസത്തിനു ശേഷം സംഭവത്ത് തുടര്‍ന്നുണ്ടായ വിഷാദ രോഗം ബാധിച്ചു അദ്ദേഹം ആത്മഹത്യ ചെയ്തു.!

ആരാണിവിടെ വില്ലന്‍ ?....  വിശന്നു നില്‍ക്കുന്ന കഴുകന്‍ ? രക്ഷിക്കാംആയിരുന്നിട്ടും അത് ചെയ്യാതെ പോയ കെല്‍വിന്‍ ? അതോ വിശപ്പിന്റെ ദാരിദ്ര്യത്തിന്റെ വിളി കേള്‍ക്കാതെ തിന്നു കൊഴുത്തു മദിച്ചു ജീവിക്കുന്ന നാമോരോരുത്തരുമോ? ചിന്തിക്കണം.. 

ഈ ഒരു ചിത്രത്തിന് ഇത്ര മാത്രം വിശദീകരണം നല്‍കേണ്ട കാര്യമില്ല. ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരുവന് സൂചന മതി തിരിച്ചറിവുകള്‍ ഉണ്ടാവാന്‍ ....

 

10 comments:

  1. ഒന്നും പറയേണ്ടതില്ല.
    കാരണം
    ഈ ചിത്രം തന്നെ അത്രമേല്‍ വാചാലമാണ്.
    ചിന്തിക്കുന്നവന് ഇതില്‍ പാഠമുണ്ട്.
    നാം ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നു.
    പക്ഷെ വെറും നൈമിഷികം മാത്രം!
    നമുക്ക് തിരക്കല്ലേ?

    ReplyDelete
  2. എന്റെ കുട്ടിയാണത്..

    ReplyDelete
  3. വഴിയരികള്‍ കൈകള്‍ നീട്ടിയിരിക്കുന്ന മുഷിഞ്ഞു മെലിഞ്ഞുണങ്ങിയ ബാല്യവും ഈ
    കാണുന്ന അസ്ഥിപന്ജരത്തിന്റെ മറ്റൊരു രൂപമാണ്. അത് തൊഴിലാണെന്നു പറഞ്ഞു മുഖം
    തിരിക്കുന്ന മാന്യന്മാര്‍ സത്യം തിരിച്ചറിഞ്ഞെന്നഹങ്കരിക്കുന്ന
    ബുദ്ധിമാന്മാരല്ല... അവര്‍ വിഡ്ഢികളാണ്.... സഹജീവികളുടെ കണ്ണുകളിലെ വികാരം
    വായിച്ചെടുക്കാനറിയാത്ത വിഡ്ഢികള്‍...
    നമ്മളിലും അത്തരം ഹുങ്കുള്ള വിഡ്ഢികകളുണ്ട്. അവരെ തിരിച്ചറിയുക....

    ReplyDelete
  4. ഈ ചിത്രം മനസാക്ഷിയുള്ള ഏത് മനുഷ്യരിലും നൊമ്പരമുണർത്തും എന്നതിൽ സംശയമില്ല.

    എവിടെയോ കണ്ടു മറന്ന മറ്റൊരു അവാർഡ് ചിത്രവും ഇപ്പോൾ മനസ്സിലേക്ക് കടന്നു വന്നു..
    ഒരു അറവ് ശാലയിൽ നിരയായി നിർത്തിയിരിക്കുന്ന അറവ് മാടുകൾ ഒരെണ്ണത്തിനെ അറുക്കുന്നത് കണ്ട് അടുത്തതിനു ഊഴം കാത്ത് നിൽക്കുന്ന ഒരു മാടിന്റെ ദയനീയ മുഖം കണ്ട് മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ആയിരുന്നു.. ഇപ്പോൾ അതും ഈ ചിത്രങ്ങളും ഒക്കെ നമ്മൾ കണ്ടു മറന്നു കഴിഞ്ഞു..

    പക്ഷേ, ഒരു ചൂടുകാപ്പിയും കൈയ്യിൽ പിടിച്ച് നമ്മൾ ഈ വരികൾ വായിക്കുമ്പോഴും ലോകത്ത് എവിടെയെങ്കിലും ഒരു കുഞ്ഞു ഇങ്ങനെ മരണം കാത്ത് കിടക്കുന്നു എന്നോർക്കുക.. വെറുതെ..

    ReplyDelete
  5. ഈ ചിത്രത്തിനു മുമ്പിൽ ഞാൻ തളർന്നു പോവുന്നു. ആവുന്നില്ല ഒരു കുറിപ്പെഴുതാൻ..........
    കണ്ണു തുറക്കുമൊ സമൂഹം........തുറക്കുമായിരിക്കും....

    ReplyDelete
  6. ഏതൊരു നിഴല് വെളിച്ചത്തിനു മുന്നിലും ചോദ്യച്ചിന്നമായ് ഉയ൪ന്നു നില്ക്കുന്ന..
    ഒരുപാടു മനസ്സുകളില് ച൪ച്ചക്കു വിധേയമായ...
    ക്യാമറക്കണ്ണുകള്ക്ക് ഇങ്ങനെയും ഒരു മുഖഭാവമുണ്ടെന്ന് വിളിച്ചു കൂവിയ ഈ ചിത്രം.....
    മാനവ ലോകം ഒരിക്കലും മറക്കാതിരിക്കട്ടെ !!

    ReplyDelete
  7. ഇല്ല സബൂ..ഇവിടെ ശബ്ദിക്കാൻ എനിക്ക് വാക്കുകളില്ല..ഈ ചിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് നോക്കാൻ ശക്തിയുമില്ല..ഒരു കെൽവിനെയും കുറ്റപ്പെടുത്തുന്നില്ല..ഇതാണ്‌ ലോകം..ലോകസ്വഭാവം..

    ReplyDelete
  8. കുറച്ചു നേരം ഹൃദയം കല്ലാക്കാം
    ആ കുട്ടിയെ കഴുകന്‍ തിന്നോട്ടെ !
    അതിന്റെ അവശേഷിച്ച പിടച്ചില്‍ കാണാം !
    മറ്റുള്ളവരെ വിളിച്ചു ആ കാഴ്ചക്ക്
    വട്ടം കൂടി നില്‍ക്കാം.
    പിന്നെ നന്നായൊന്നുറങ്ങി ഒന്നും ഓര്‍മയില്‍
    ഇല്ലെന്ന പോലെ പുതിയ കാഴ്ചകളുടെ
    ചിത്രങ്ങളില്‍ ഇരകളായി നാം..
    നമ്മെ തന്നെ നോക്കി ചിരിക്കുമ്പോള്‍
    ഒരാള്‍കൂട്ടം അവിടെയുമുണ്ടാകും !!
    _________
    ശബ്ന, പിറകിലുള്ള ആള്‍, ഭീകരം !!

    ReplyDelete
  9. ഇന്നാണ് പോസ്റ്റ് കാണുന്നത് “വേദനയുള്ള ഒരു പോറല്‍ “ ദൈവമേ ... (ദൈവമുണ്ടെങ്കില്‍ ലോകം എത്ര നന്നായേനേ)

    ReplyDelete
  10. എന്റെ "മുഖംമൂടികള്‍" എന്ന പോസ്റ്റില്‍ വന്ന ശബ്നയുടെ കമെന്റില്‍ നിന്നാണ് ഇവിടെ എത്തിയത്. കഴിഞ്ഞ പോസ്റ്റുകള്‍ ഒന്നൊന്നായി വായിച്ചു കൊണ്ടിരിക്കുകയാണ്. വേറിട്ട്‌ നില്‍ക്കുന്ന ചിന്തകളുടെ തീക്ഷ്ണതയുള്ള വരികള്‍. അഭിനന്ദനങ്ങള്‍.

    എന്റെ കഥ മറ്റൊരു സൈറ്റില്‍ കണ്ടെന്നു പറഞ്ഞല്ലോ. അതിന്റെ ലിങ്ക് ഒന്ന് തരുമോ.

    ReplyDelete