ഞാനീ ബൂലോകത്തേക്ക് വന്നിട്ട് വര്‍ഷമൊന്നുരണ്ടു കഴിഞ്ഞിരിക്കുന്നു. വേറെ ചിലവോന്നുമില്ലാത്തത് കൊണ്ടും ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ടും ബ്ലോഗ്ഗുകള്‍ വെറുതെ ക്രിയേറ്റ് ചെയ്യുക എന്നതെന്റെ സ്ഥിരം പരിപാടിയായിരിക്കുന്നു. ഇതിപ്പോളെന്റെ മൂന്നാമത്തെ ബ്ലോഗ്ഗാണ്.
ബ്ലോഗ്സ്പോട്ടില്‍ അക്കൗണ്ട് ഉണ്ടാക്കിയത് വെറുതെ ഒരു രസം എന്നാ നിലക്കായിരുന്നു.ഓര്‍കുട്ടിലും ഫേസ്ബുക്കിലും പിന്നെ പല സൌഹൃദ നെറ്റ്വര്‍ക്കുകളിലുമെന്ന പോലെ വെറുതെ ഒരു കൌതുകം.മലയാളത്തില്‍ എവിടെയൊക്കെയോ വായിച്ച ബ്ലോഗ്ഗുകള്‍ കണ്ടപ്പോള്‍ ഉണ്ടായ ആഗ്രഹം.
അങ്ങനെ എന്റെ ആദ്യത്തെ ബ്ലോഗ് രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ മാസം ആറാം തീയ്യതി ജനിച്ചു.
ആദ്യത്തെ എന്റെ പോസ്റ്റ് ഇതാ ഇങ്ങനെയായിരുന്നു,
"ജീവിതം ഒഴുകുകയാണ്,... ഒരു പുഴ പോലെ .. പുഴക്ക് ധാരാളം തടസ്സങ്ങളുണ്ടാകും. എന്നാലും അത് ഒഴുകിക്കൊണ്ടിരിക്കും..എല്ലാ പ്രതിസന്ധികളെയും തരണം ചെയിതുകൊണ്ട്...... ആ പുഴ പോലെയാവണം നമ്മുടെ ജീവിതവും.. കുഞ്ഞോളങ്ങളെ അടുക്കിച്ചേര്‍ത്ത്, കാണുന്നവരുടെ കണ്ണിനു കുളിര്‍മ്മയായി ഈ ജീവിതം ജീവിച്ചു തീര്‍ക്കാം".
അതിനു ശേഷം ഇരുപത്തി ഒന്‍പതാം തീയ്യതി അര്‍ത്ഥമില്ലാത്ത കുറച്ചു വരികള്‍ കുറിച്ചു വച്ചിരുന്ന എന്റെ പഴയ ഡയറിയില്‍ നിന്നെനിക്കൊരു കവിത കിട്ടി. 'നഷ്ടം'.ഞാനതെടുത്തങ്ങു പോസ്റ്റി.ബ്ലോഗിനെപ്പറ്റി ഒന്നുമറിയാമായിരുന്നില്ല. എന്നിട്ടും എന്തൊക്കെയോ കാട്ടിക്കൂട്ടലുകള്‍. പിന്നെ അടുപ്പിച്ചുള്ള ദിവസങ്ങളില്‍ 'മയില്പീലി'യായും 'മഴ'യായും മാനസാന്തരമായും വീണ്ടും ചില നുറുങ്ങുകള്‍. എന്റെ പോസ്റ്റുകള്‍ പുറം ലോകം കാണുന്നുണ്ട് എന്ന് ഞാനറിഞ്ഞത് 'മഴ' എന്നാ പോസ്റ്റിനു ജീവിതത്തില്‍ ആദ്യമായെനിക്കൊരു കമന്റ് കിട്ടിയപ്പോളായിരുന്നു. പിന്നെ പതിയെപ്പതിയെ ആദ്യമുണ്ടായിരുന്ന ആവേശം കെട്ട് തുടങ്ങി. എങ്കിലും വായനക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. വായിച്ചു ഇഷ്ടം പോലെ. അങ്ങനെയിരിക്കെയാണ് എനിക്കൊരു സുഹൃത്തിനെ കിട്ടുന്നത്. 'സുഹൈല്‍ സുലൈമാന്‍ '. കോഴിക്കോട്ടുള്ള ഒരു ബിരുദ വിദ്യാര്‍തഥി. അറിഞ്ഞും കേട്ടും വന്നപ്പോള്‍ അവന്‍ പറഞ്ഞു, അവനും അവന്റെ ഇരട്ട സഹോദരനും ചേര്‍ന്നെഴുതുന്ന ബ്ലോഗിനെപ്പറ്റി.
കവിതകളായിരുന്നു അത് മുഴുവന്‍ . മനസ്സിനെ ചിന്തിപ്പിക്കുന്ന ഭയപ്പെടുത്തുന്ന കാമ്പുള്ള കവിതകള്‍. ഞാനാ കവിതകള്‍ വായിച്ചു. അതിനു കമ്മെന്റുമിട്ടു. ആ കമന്റുകള്‍ വായിച്ച സുഹൈല്‍ എന്നോട് ചോദിച്ചു. "നിനക്കെന്തുകൊണ്ട് എഴുതിക്കൂടാ?".
ഞാന്‍ വീണ്ടുമെഴുതാന്‍ തുടങ്ങി. വെറുതെ. മൊത്തം നാല്പത്തി നാല് നുറുങ്ങുകള്‍.
അതിനിടയിലെപ്പോഴോ ഞാന്‍ വീണ്ടുമൊരു ബ്ലോഗ് തുടങ്ങി. രണ്ടായിരത്തിപ്പത്തു ജൂലായിലായിരുന്നു.
വീണ്ടും എഴുത്തുകുത്തുകള്‍. കാര്യമൊന്നുമുണ്ടായിട്ടൊന്നുമല്ല .എങ്കിലും വെറുതെ. "വായില്‍ തോന്നിയത് കോതക്ക് പാട്ട്". എന്നതുപോലെ തോന്നുന്നതെന്തോക്കെയോ ഞാന്‍ കുത്തിക്കുറിച്ചു . കഥകളെന്നു ഞാനതിനെ വിളിക്കാതെ വിളിച്ചു. ഇരുപത്തിമൂന്ന് പോസ്റ്റുകള്‍. അധികമാരും വായിച്ചില്ലെങ്കിലും എഴുതിക്കഴിയുമ്പോള്‍ എനിക്ക് സംതൃപ്തിയേകിയ എന്റെ കുഞ്ഞുങ്ങള്‍....
പിന്നെയും ഒരു ബ്ലോഗ് കൂടി. എന്റെ വട്ടു എന്ന് തന്നെ വേണമെങ്കില്‍ പറയാം. എങ്കിലും കാശ് മുടക്കൊന്നുമില്ലല്ലോ. പോസ്റ്റുകളൊന്നുമില്ലാത്ത ഒരു ബ്ലോഗ്.അതാണിത്
പിന്നീടെപ്പോഴോ എന്റെ ഒരു കൊച്ചു കവിത അച്ചടിമഷി പുരണ്ടു. ഞാനനുഭവിച്ച ആനന്ദം, അതിനെ വിവരിക്കാന്‍ വാക്കുകള്‍ സത്യത്തില്‍ അശക്തങ്ങളാണ്.
ബൂലോകം എന്നും പുതുമകളുടെ ലോകമാണ്. പുതിയ എഴുത്തുകാര്‍, പുതിയ ശൈലികള്‍, പുതിയ വര്‍ത്തമാനങ്ങള്‍, എല്ലാം അറിയാന്‍ ശ്രമിച്ചു ഒരു കോണിലിരുന്നു ഈ കുഞെലിയെ നീക്കി ഞാന്‍ . ബൂലോകത്ത് സുഹൃത്തുക്കള്‍ ഏറെയൊന്നുമില്ല. എന്നെ അറിയുന്നവരുമേറെയില്ല.എങ്കിലും അടുക്കിചെര്‍ത്ത അവരുടെ അക്ഷരങ്ങളിലൂടെ എന്റെ ചിന്തകളും വളരുകയാണ്.
എഴുതണമെന്നുള്ളത് എന്റെ മോഹമാണ്. എത്രത്തോളം കഴിവ് എന്നിലുണ്ട് എന്നെനിക്കറിയില്ല. ഇനിയും വളരാനാണെനിക്കിഷ്ടം. വളര്‍ന്നു കഴിഞ്ഞെന്നുള്ള തോന്നല്‍ മനസ്സിലുണ്ടാവാതിരിക്കാനും...
എഴുത്തിന്റെ യാത്ര എന്ന് വരെ തുടരുമെന്നെനിക്കറിയില്ല. എങ്കിലും വായന എന്നുമുണ്ടാകും. വെളിച്ചപ്പാടുമാര്‍ ഏറെയുള്ള ബൂലോകത്ത് ഞാനുമുണ്ടാകും, അറിയാന്‍ ശ്രമിച്ചും അറിവുകള്‍ എഴുതാന്‍ ശ്രമിച്ചും....
ചറപറാ ബ്ലോഗുകള്‍ ഉണ്ടാക്കാതെ ഒരു ബ്ലോഗില്‍ തന്നെ ചറപറാ എഴുതുന്നതായിരിക്കും നല്ലത്. വായനക്കാരനും ഒരു ബ്ലോഗില്‍ നിന്ന് തന്നെ പോസ്റ്റുകള്‍ വായിക്കുന്നതല്ലേ സൌകര്യവും???
ReplyDeleteകിട്ടുന്നവ നന്നായി തന്നെ ബ്ലോഗിലൂടെ പറഞ്ഞാല്‍ വായിക്കാന്‍ കൂടെ എല്ലാവരും ഉണ്ടാവും
ആശംസകള്‍... :)
അഭിനന്ദനങ്ങള്‍ ശബ്ന ..ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍..
ReplyDeleteഹാഷിം പറഞ്ഞത് ആണ് ശരി..കഥയോ കവിതയോ യാത്രയോ
ഫോട്ടോയോ എന്ത് ആണെകിലും ഒരു ബ്ലോഗില്‍ ആകി പല
headingil തിരിക്കാമല്ലോ ..
ശബന്ക്ക് എഴുതാന്‍ കഴിവ് ഉണ്ട്..വായിച്ചാല്‍ മാത്രം പോര.അതിനു അഭിപ്രായം കൂടി എഴുതുക.അത് എഴുത്ത് കാര്‍ക്ക് പ്രോത്സാഹനവും നിങ്ങള്ല്ക് ആല്‍മ വിശ്വാസവും തരും..അപ്പോള്‍ ശബ്നക്ക് കൂടുതല്‍
സുഹൃത്തുക്കളെ കിട്ടും..അടുത്ത വറ്ഷം ഈ ബ്ലോഗില്‍
അനേകം സുഹൃത്തുക്കള്‍ രണ്ടാം പിറന്നാള്‍ ആശംസകള്‍ നേരാന്‍ വരട്ടെ ഞാന്‍ ഭാവുകങ്ങള്‍ നേരുന്നു....അപ്പോള്‍ മടിക്കാതെ വീണ്ടും എഴുതി തുടങ്ങുക..
ശബ്ന പറഞ്ഞത് പോലെ വേറെ ചെലവ് ഒന്നുമില്ലല്ലോ..സ്വന്തം ബ്ലോഗ് അല്ലെ..തോന്നിയത് എഴുതുക..
നന്ദി സുഹൃത്തെ...
ReplyDeleteമൂന്നാമത്തെ ബ്ലോഗും ഉണ്ടാക്കി അല്ലെ ............ നന്നായിട്ടുണ്ട് ............. ഒരു വളര്‍ച്ചയുടെ തുടക്കമാണ് .........
ReplyDeletenalla design ........
ReplyDeletebut
തൂലിക ഡിസൈന്‍ ചെയ്തത് നന്നായിട്ടില്ല ............ കുറച്ചു കൂടി നന്നാക്കാമായിരുന്നു
തിരക്ക് പിടിച്ച ജീവിതത്തില്‍ ബൂക്കിനെക്കാള്‍
ReplyDeleteബ്ലോഗിന് സ്ഥാനമുണ്ട് ......................
വലിയ സാഹിത്ങ്ങളെക്കാള്‍ ചെറിയ സാഹിത്യ്ങ്ങള്‍ക്ക് പ്രസക്തി ഉണ്ട്
.......... മിനി കഥകളും , നുറുങ്ങു കവിതകളും...................
കൂടുതല്‍ നുറുങ്ങുകള്‍ എഴുതുന്നത് നന്നായിരിക്കും.............
ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍..
ReplyDeleteഇനിയും തുടരുക.....
ആശംസകളോടെ
ശബ്നയെ വായിക്കുമ്പോള്‍ എഴുതുവാനുള്ള കഴിവുണ്ട് എന്ന് ബോദ്ധ്യപ്പെടുന്നു,
ReplyDeleteതുടര്‍ന്നും എഴുതുക... ഇടക്കൊക്കെയും ഇത് വഴിയും വരാമെന് കരുതുന്നു.
ആയിരം നന്മകള്‍ ആശംസിക്കുന്നു..!!
ഹൃദയം തൊട്ട അനുമോദനങ്ങള്‍ ...
ReplyDeleteനല്ല ഭാഷക്കിരിക്കട്ടെ ആദ്യ അഭിനന്ദനം.. ആദ്യമായി എത്തുകയാണിവിടെ.. ആദ്യ കമന്റ് ഇട്ട സുഹൃത്ത് പറഞ്ഞത് പോലെ എല്ലാം കൂടി ഒരു ബ്ലോഗിൽ അടുക്കിവെക്കുന്നതല്ലെ കൂടുതൽ ഉചിതം ?
ReplyDeleteആശംസകള്‍... :)
ReplyDeleteഎഴുത്തിനെ സ്നേഹിക്കുന്ന കൂട്ടുകാരിക്ക്
ReplyDeleteഎന്‍റെ വകയും ആശംസകള്‍ ....
പിന്തിരിയരുത്...
ReplyDeleteഎഴുതിക്കൊന്ടെയിരിക്കുക...
ആശംസകള്‍...
"ജീവിതം ഒഴുകുകയാണ്,... ഒരു പുഴ പോലെ .. പുഴക്ക് ധാരാളം തടസ്സങ്ങളുണ്ടാകും. എന്നാലും അത് ഒഴുകിക്കൊണ്ടിരിക്കും..എല്ലാ പ്രതിസന്ധികളെയും തരണം ചെയിതുകൊണ്ട്...... ആ പുഴ പോലെയാവണം നമ്മുടെ ജീവിതവും.. കുഞ്ഞോളങ്ങളെ അടുക്കിച്ചേര്‍ത്ത്, കാണുന്നവരുടെ കണ്ണിനു കുളിര്‍മ്മയായി ഈ ജീവിതം ജീവിച്ചു തീര്‍ക്കാം".
ReplyDeleteഈ ബ്ലോഗിലേക്ക് എത്തിപ്പെടാൻ വൈകിപ്പൊയ്യോ എന്നൊരു സംശയം, എന്റെ ബ്ലോഗിലുള്ളതിനാൽ എന്നും വായിക്കാമല്ലൊ, അഭിനന്ദനം എഴുതുക എഴുതിക്കൊണ്ടിരിക്കുക
ഇനിയുമെഴുതാനാവട്ടെ, കടല്‍ പോലെ.
ReplyDeleteവാക്കുകള്‍ കൈ വെള്ളയില്‍ നിറയട്ടെ.
നന്‍മകള്‍.
shabna nannayittundu ! oru BA karikku ethrem okke pattumonnu njan kure alochichirunnu ? Enthokke ayalum sahithyangal yuvathathil ninnu kooduthal akalunna ee kalagattathil sahithyangalum kavithakalum kadakalum kondu samboornamaya ee bloginu ella nanmakalum nerunnu !! baviyil oru padu ezhuthan saadikkatte ennu prarthikkunnu ...pinne blogugalude ennathilalla naam edukkunna nilapadukalum nammude kaazhappadukalum avanam ithillode prathifalikkendathu all the best ! (shaneedhhamsa)
ReplyDelete