Monday, 15 August 2011

ഷെയറിംഗ്














ഉതിര്‍ന്നു വീണ ചൂടുള്ള കണ്ണുനീര്‍
കീബോര്‍ഡില്‍ പിറന്ന സാന്ത്വനത്തിലാഴ്ന്നു
വിരിയാന്‍ മറന്ന പൂവിനെപ്പോലവള്‍
വരാതിരുന്ന വണ്ടിനെക്കുറിച്ചു പാടി

ചിറകൊന്നറ്റ കൊച്ചുപൂമ്പാറ്റയുടെ 
 ചിത്രമവളെന്റെ 'വാള്ളില്‍' പോസ്റ്റി 
ചലിക്കാത്ത ചിറകുകള്‍ കാണിച്ചു
നിലക്കാതുള്ളെന്റെ ഹുങ്കിനെ കൊന്നു 
തിളങ്ങുന്ന കണ്ണുകള്‍ ജീവിതത്തിന്റെ
പുത്തന്‍ പ്രതീക്ഷകളായ് തോന്നി
ഒന്നൊന്നായ് മൊഴിഞ്ഞ വാക്കുകള്‍ 
പിന്നെ എല്ലാത്തിനും നാഥനെ വാഴ്ത്തി..!



2 comments:

  1. പുത്തന്‍ പ്രതീക്ഷകളായ് തോന്നി
    ഒന്നൊന്നായ് മൊഴിഞ്ഞ വാക്കുകള്‍


    പ്രതീക്ഷകൾ വിടരട്ടെ..

    ആശംസകൾ

    ReplyDelete
  2. ആതുനികം ...എന്നൊക്കെ പറയാം ല്ലേ ???

    ReplyDelete