നേര്‍ത്ത കാലടി ശബ്ദമായ്
ഇടനാഴിയിലൂടെ സമയം നടന്നകലുകയായ്
ചിതലരിച്ചടര്‍ന്നു തുടങ്ങിയ
പഴകിയ മച്ചിന്റെ മുകളിലായ്
ദ്രവിച്ചു വീഴാറായ ഓര്‍മ്മകള്‍
പരസ്പരം കുശലം പറഞ്ഞു ചിരിക്കുന്നു
കൊല്ലുന്ന നിശബ്ദതക്കു കൂട്ടായ
മങ്ങുന്ന കാഴ്ച്ചയുടെ ജാലകം മാത്രം
എന്നോ ചിണുങ്ങിയ. പുഞ്ചിരിപ്പൂക്കള്‍
ഇന്നിന്റെ ഓര്‍മ്മകള്‍ മാത്രമായ് മാറി
അന്ന് പൊട്ടിച്ചിതറിയ കിലുക്കം പെട്ടികള്‍
ഇന്ന് രാവേറെ ചെല്ലുമ്പോള്‍
ഹൃദയത്തില്‍ പെരുമ്പറ കൊട്ടിപ്പാടി
വരണ്ട ജീവ ഞരമ്പുകള്‍ക്കിടക്കിടെ
തെളിനീരായ് കണ്ണുനീര്‍ മാത്രമൊഴുകി
ഓര്‍മ്മകള്‍ ഉള്ളില്‍ കുളിര്‍മഞ്ഞു വീഴ്ത്തുമ്പോള്‍
ഈ മൌനക്കയത്തില്‍ വെണ്മയുടെ മുട്ടുകള്‍ വിരിയുന്നു
കൊഴിഞ്ഞുപോയ് വസന്ത രാവുകള്‍
പൊഴിഞ്ഞുപോയ് പുലര്‍കാല യാമങ്ങള്‍
രാത്രിയേറെ ഇരുളുമ്പോള്‍
കണ്ണുകളില്‍ നിദ്ര പീഡയാകുന്നു
ഒറ്റക്കല്ല കൂട്ടിന്നു ജീവന്റെ തുടിപ്പുമുണ്ടുള്ളില്‍
ഒറ്റക്കല്ല പാടുവാന്‍ മറവിയുടെ രാഗങ്ങളുമുണ്ടേറെ
എന്നോ ചിണുങ്ങിയ. പുഞ്ചിരിപ്പൂക്കള്‍
ReplyDeleteഇന്നിന്റെ ഓര്‍മ്മകള്‍ മാത്രമായ് മാറി
അന്ന് പൊട്ടിച്ചിതറിയ കിലുക്കം പെട്ടികള്‍
ഇന്ന് രാവേറെ ചെല്ലുമ്പോള്‍
ഹൃദയത്തില്‍ പെരുമ്പറ കൊട്ടിപ്പാടി
വരണ്ട ജീവ ഞരമ്പുകള്‍ക്കിടക്കിടെ
തെളിനീരായ് കണ്ണുനീര്‍ മാത്രമൊഴുകി
ഓര്‍മ്മകള്‍ ഉള്ളില്‍ കുളിര്‍മഞ്ഞു വീഴ്ത്തുമ്പോള്‍
ഈ മൌനക്കയത്തില്‍ വെണ്മയുടെ മുട്ടുകള്‍ വിരിയുന്നു
നല്ല വരികള്‍...ഇനിയും എഴുതൂ........നന്മ നിരഞ്ഞ വരികള്‍.
നന്ദി സുഹൃത്തെ.... ഇനിയും ഇത് വഴി പ്രതീക്ഷിക്കുന്നു.....
ReplyDeleteputhiya poems read cheyyunna pathivu illalle??
ReplyDeleteകുറേ നാളുകൾക്കു ശേഷം..വീണ്ടും എഴുത്ത് കുറ്ച്ചു കൂടി പക്വമായിരിക്കുന്നു.വാക്കുകൾക്കും വരികളുൾക്കും കൂടുതൽ കനം.എനിക്കു നന്നായിഷ്ടപ്പെട്ടു..അഭിനന്ദനങ്ങൾ..
ReplyDeleteninte GURU Santosh Pandit Anennu njan Manassilakki.Oru bandavumillata varikal.
ReplyDeleteസുഹ്രത്തെ ഞാനൊന്ന് ചോദിക്കട്ടെ നിന്റെ ഈ ഏകാന്തതയോട് " ജീര്‍ണിച്ചു പോയ മുദ്രാ വ്യാക്യമാണോ കവിത..?"
ReplyDeleteഏകാന്തതയിൽ ആരൊക്കെയോ കൂടെയുണ്ട്.. ചിലപ്പോൾ നിഴൽ പോലും മറന്ന സമയത്ത് അങ്ങു അകലെയുള്ള വെളിച്ചം നിനക്കായി വരും
ReplyDeleteഎങ്ങോട്ടെന്നറിയാത്ത ജീവിതയാത്രയില്‍ സുകമുള്ള ഓര്‍മ്മകള്‍ നമുക്ക് സ്വന്തം..................
ReplyDeleteകവിത നന്നായിട്ടുണ്ട് നല്ല വരികള്‍......അല്ലാ അഭിനന്ദനങ്ങളും
എങ്ങോട്ടെന്നറിയാത്ത ജീവിതയാത്രയില്‍ സുകമുള്ള ഓര്‍മ്മകള്‍ നമുക്ക് സ്വന്തം..................
ReplyDeleteകവിത നന്നായിട്ടുണ്ട് നല്ല വരികള്‍......അല്ലാ അഭിനന്ദനങ്ങളും
NICE.... GREAT WORK... CARRY ON... WORLD OF ALPHABETS IS EXPECTING SOMETHING FROM YOUR INK DROPS
ReplyDeleteവഴിയെ പോകുന്നതിനിടയില്‍ ഇവിടെ എത്തിപ്പെട്ടു. അനിര്‍വചനീയമായ വായനാനുഭവം നല്‍കിയതിനു നന്ദി.....കണ്ണുകളെ ഈറനണിയിച്ചു.......അഭിനന്ദനങ്ങള്‍ .....തുടരുക അനുസ്യുതം,ഇനിയും വരാന്‍ ശ്രമിക്കാം...
ReplyDelete