Saturday, 18 February 2012

കരയാതിരിക്കുക നീ...




കൊതിയായിരുന്നു പണ്ടെനിക്ക്,
മൂടിനില്‍ക്കുമാകാശത്തിന്റെ കീഴില്‍ 
നൂലുനൂലായിറങ്ങുന്ന നീര്‍ത്തുള്ളികളെക്കാത്തു 
കുളിരിന്റെ നിറമുള്ള പെയ്ത്തിനെ പുണരാന്‍ .

ഇലകളില്‍ തട്ടിച്ചിതറിത്തെറിക്കുന്ന, 
ആനന്ദ വെള്ളിപ്പൂത്തിരികളെക്കണ്ടു ,
ചാലുകള്‍ തീര്‍ത്ത്‌ തിമിര്‍ത്തൊഴുകുന്ന
പൊടിമണ്ണിലുണര്‍വ്വിന്റെ നറുമണം പകരുന്ന
ഹൃദയത്തില്‍ നിറവിന്റെ മഴവില്ല് വിരിയിക്കും-
സുഖമുള്ള മഴയിലൊന്നലിയാന്‍ ..

ഭയമാണെനിക്കിന്നു,ഇരുളുമാകാശത്തെ
കരയാന്‍ വിതുമ്പി നില്‍ക്കുന്ന വാനത്തെ
വെറുക്കുന്നയെന്റെ ഉള്ളം കണ്ടാവാം
വീണ്ടും മേഘങ്ങള്‍ സങ്കടമായുരുണ്ടുകൂടുന്നു

കരയാതിരിക്കുക പ്രിയേ,
നിന്റെയീ പെയ്ത്തില്‍,തകര്‍ന്നുള്ളോഴുക്കില്‍ 
ഇന്നെന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോയേക്കാം
അണ പൊട്ടാതിരിക്കുക സഖിയെ,
നിന്റെ ഹൃദയത്തില്‍ നിന്നുതിരുന്ന കണ്ണുനീര്‍,
ഒരുപക്ഷെ ഇന്നെന്റെ ജീവന്‍ തുലച്ചേക്കാം..

സ്വാര്‍ത്ഥതയല്ലിത് ഹുങ്കുമല്ല,
ഉരുകുമീ ചൂടിലും നിന്നെ 'വെറുക്കുന്നത്'
കുളിരായ് നീ വന്നാല്‍,നനവായ് പടര്‍ന്നാല്‍,
പെരുകുന്ന 'വിള്ളലിനെ' മാത്രമോര്‍ത്താണ്.

സ്വപ്‌നങ്ങള്‍ മഴവില്ലില്‍ വരച്ചു നീയന്നെങ്കിലും
ഇന്നെന്റെ പെടിസ്വപ്നമായുള്ളില്‍ നീ.
അണപൊട്ടി നില്‍ക്കുന്ന ആത്മ നൊമ്പരങ്ങളെ
പൊലിയാന്‍ ഭയക്കുന്ന,പിരിയാന്‍ ഭയക്കുന്ന,
പുലരാന്‍ മിടിക്കുന്ന സ്നേഹമനസ്സുകളെ
താഴയാതിരിക്കുക ,നീ..
ഭയമാണുള്ളത്തിലെങ്കിലും എന്റെ-
സ്വപ്നങ്ങളില്‍ നീ മാത്രം,നിന്റെ കുളിരും....

11 comments:

  1. ഞാനിത് ഫെയ്സ് ബുക്കിൽ എല്ലായിടത്തും പോസ്റ്റാൻ പോകുന്നു..എനിക്കു പറയാനുള്ളത് ഇതാ :)

    ReplyDelete
  2. കരയാതിരിക്കുക പ്രിയേ,
    നിന്റെയീ പെയ്ത്തില്‍,തകര്‍ന്നുള്ളോഴുക്കില്‍
    ഇന്നെന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോയേക്കാം
    അണ പൊട്ടാതിരിക്കുക സഖിയെ,
    നിന്റെ ഹൃദയത്തില്‍ നിന്നുതിരുന്ന കണ്ണുനീര്‍,
    ഒരുപക്ഷെ ഇന്നെന്റെ ജീവന്‍ തുലച്ചേക്കാം..


    സ്വാര്‍ത്ഥതയല്ലിത് ഹുങ്കുമല്ല,
    ഉരുകുമീ ചൂടിലും നിന്നെ 'വെറുക്കുന്നത്'
    കുളിരായ് നീ വന്നാല്‍,നനവായ് പടര്‍ന്നാല്‍,
    പെരുകുന്ന 'വിള്ളലിനെ' മാത്രമോര്‍ത്താണ്.


    മനസ്സിനെ പിടിച്ചുലക്കുന്ന വരികള്‍...ഞാനും കരഞ്ഞു പോയി..സത്യം..

    Mansoor Alavi

    ReplyDelete
  3. മഴയുടെ ഭംഗിക്കുമപ്പുറം കേരളജനത ഭയക്കുന്ന ദുരന്തത്തിന്റെ വിഹ്വലതയിലേക്ക് വളരെ മനോഹരമായും അര്‍ത്ഥവത്തായും അവതരിപ്പിച്ചിരിക്കുന്നു..... ഭാവുകങ്ങള്‍.

    ReplyDelete
  4. എല്ലാ ഭാവുകങ്ങളും നേരുന്നു. അസ്വസ്ഥമാക്കുന്ന ചിന്തകളും, വളരെ നല്ല വരികളും

    ReplyDelete