Tuesday, 28 February 2012

പുല്ല്




ഉള്ളു കാളിയെങ്കിലും 
നേരെ നിന്നു പുല്ലും
പതറാതെ, ഇടറാതെ
നട്ടെല്ല് വളയാതെ.
ഉരുകുന്ന നെഞ്ചിലെ ചൂട്
കരുത്തായ് പുറത്തേക്കൊഴുകി.
അരിയാന്‍ വരുന്നവന്റെ
ഉള്ളിലുമുണ്ടു ഭയം,
'അരമുള്ള പുല്ലിന്റെ 
അരികു കൊണ്ടാലും മുറിയും'.


15 comments:

  1. വളരെ അർഥവത്തായ താരതമ്യം..മനോഹരമായ വരികൾ.. അഭിനന്ദനങ്ങൾ..

    ReplyDelete
  2. കുഞ്ഞു കവിതകളെ കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ട്ടിക്കുന്ന കലാ കാരെ അഭിനന്ദനം

    ReplyDelete
  3. നന്നായിരിക്കുന്നു...ഇവിടെ മാത്രം ഒതുങ്ങി പോകാതെ ശ്രദ്ധിക്കുക...!!!

    ReplyDelete
  4. തന്റെ കവിത പറയുന്ന പോലെ ജീവിതത്തില്‍ എന്തൊക്കെ പ്രശ്നങ്ങലുണ്ടായാലും ഊര്‍ജത്തോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ......

    ReplyDelete
  5. 'അരമുള്ള പുല്ലിന്റെ
    അരികു കൊണ്ടാലും മുറിയും'!!

    Enough for resistance !!

    Good one !

    ReplyDelete
  6. ഉരുകുന്ന നെഞ്ചിലെ ചൂട്
    കരുത്തായ് പുറത്തേക്കൊഴുകി.


    നന്നായിട്ടുണ്ട്..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  7. urukunnathenthum puratheku varum charithram sakshiyan urukunna nenjine karuthiyirikuka
    kollaam shabna thikachum aaveshakaram

    ReplyDelete
  8. 'അരമുള്ള പുല്ലിന്റെ
    അരികു കൊണ്ടാലും മുറിയും'.


    അരമുള്ള പുല്ലല്ലൊരായിരം വജ്രത്തിന്‍
    ഖഡ്ഖങ്ങളേന്തിയ വേതാളജന്മങ്ങള്‍,

    ലോകത്തെ ഭീതിയിലാഴ്ത്തി വാഴാമെന്ന,
    വ്യാമോഹ ബുദ്ധിയാല്‍ പോരിനിറങ്ങിയാല്‍.

    പോകില്ല പിന്നോട്ട് മാനുഷര്‍, ലോകത്തെ
    മുന്നോട്ട് മാത്രം നയിക്കുന്ന നല്ലവര്‍.

    ReplyDelete
  9. പക്ഷേ
    പൊടിയാനിനിയൊരിതുള്ളി
    ചോരയെന്നുയിരിലില്ല.

    ReplyDelete
  10. വല്ലഭന്നു പുല്ലും ആയുധം എന്നുമുണ്ടല്ലോ അല്ലെ ?
    നല്ല കവിത ,അരികിനുമുണ്ട് മൂര്‍ച്ച

    ReplyDelete
  11. മൂര്‍ച്ചയുണ്ട്...എഴുത്തിനും..

    ReplyDelete
  12. കറഞ്ഞ വരികളില്‍ നല്ല ആശയംഉള്കൊള്ളിച്ചു....... ആശംസകളോടെ

    ReplyDelete