എണ്ണിത്തീരാത്തത്ര
കാര്യങ്ങള്‍
എണ്ണിപ്പറയാന്‍
വെറുതെ ശ്രമിക്കുന്ന
വിരലുകള്‍
തന്നുള്ളത്തിലേക്ക്
നീളാതെ
ചുറ്റിലേക്കും ചൂണ്ടുന്ന
ചൂണ്ടു വിരല്‍
ഞാനില്ലാതെ
ഇവരില്ലെന്നറിഞ്ഞു
ഊറ്റം കൊള്ളുന്ന
പെരു വിരല്‍
എന്നും
തഴയപ്പെടാനായ്
ഞാനെന്തിനെന്നാരാഞ്ഞു
നടുവിരല്‍
വളയമിട്ടുറപ്പിച്ച
ഉറപ്പില്ലാത്ത
ബന്ധത്തെ നോക്കി
ഊറിച്ചിരിക്കുന്ന
മോതിര വിരല്‍
കള്ളങ്ങളായുള്ളില്‍
കയറി പറ്റിപ്പിടിച്ച
മെഴുക്കിനെ
ഇളക്കിക്കളയാന്‍
ഒരു ചെറു വിരലും
ഒത്തൊരുമിക്കുന്നതോ
വെറും
ഇല്ലായ്മകളെ
കൈക്കുള്ളിലൊതുക്കാനും
കൊള്ളാം .. പ്രത്യേകിച്ച്
ReplyDeleteവളയമിട്ടുറപ്പിച്ച
ഉറപ്പില്ലാത്ത
ബന്ധത്തെ നോക്കി
ഊറിച്ചിരിക്കുന്ന
മോതിര വിരല്‍
കൊള്ളാം ...
ReplyDeleteപാവം വിരലുകള്‍ ...!
ആശംസകളോടെ
അസ്രുസ്
nannayirikkunnu ....aashamsakal...
ReplyDelete