Tuesday, 24 July 2012

വ്രതം


ഐക്യ ധാര്‍ട്യമാണത്
വിശന്നു പൊരിഞ്ഞ്,
രക്തം കണ്ണു നീരായൊഴുകുന്നവനോട്
ഒരു നേരം പശിയടക്കാന്‍
അന്യനു മുന്‍പില്‍ കൈ നീട്ടുന്നവനോട്

പാഠമാണത് ,
ധൂര്‍ത്തിലും
പണക്കൊഴുപ്പിലുമില്ലാത്തത്
വയറെരിയുംപോള്‍ കൈവരുമെന്നു

ചൊല്ലിക്കൊടുക്കലാണത്,
വിശപ്പിനു നന്മയാകാന്‍,
ത്യാഗത്തിനു പുണ്യമാകാന്‍ കഴിയുമെന്ന്

വിഭവങ്ങളുടെ ഗന്ധത്തില്‍,
കൊഴുപ്പുള്ള അന്നത്തില്‍,
ഉപേക്ഷിക്കാനുള്ളതല്ലാ,

സ്വരുക്കൂട്ടലാണാ പുണ്യം
നാളേക്കുള്ള വിചാരണയില്‍
മലക്കുകള്‍ക്കുള്ള രേഖയും....

5 comments:

  1. നനമകള്‍ക്ക് എന്നും നന്മകള്‍ നേരുന്നു...

    ReplyDelete
  2. swaru koottam namuku nanmagal ..... nalla naalekkay.........

    ReplyDelete
  3. അതെ! മനുഷ്യന്‍ അറിയണം അവന്റെ സ്രഷ്ടാവ് അവനു നല്‍കിയ ആഹാരത്തിന്റെ വില. കേവലം ജീവിച്ചു തീര്കലല്ല ജീവിതം. അത് ശാശോദമായ ജീവിതത്തിലേക്കുള്ള സോരുകുട്ടലാണ്.

    ReplyDelete
  4. വ്രതം ഒരു പാഠമാണ്..
    ആത്മ നിയന്ന്ത്രണം കൊണ്ടും ആനന്ദം നേടാമെന്ന പാഠം

    ReplyDelete