ചിന്തകള്‍ മനസ്സിലോരുപാട്
വമ്പന്‍ ചുഴികള്‍ തീര്‍ക്കുമ്പോള്‍
പെട്ട് പോകാതിരിക്കാന്‍
ഹൃദയ ഭിത്തിയുടെ
അരുകില്‍ അള്ളിപ്പിടിക്കും നാം
തള്ളിയിടാന്‍ നോക്കും
വേദനയുടെ ഒരാന്തലിനെക്കൊണ്ട്
കരയാന്‍ പറഞ്ഞു
കരളിലെ വേദന
കാലുകളെ പിടിച്ചു വലിക്കും
ഇടറരുത് കൈകള്‍,
അയഞ്ഞേക്കരുത് കാല്‍കള്‍
തടുത്തേ വച്ചേക്കുക
തുളുമ്പുന്ന കണ്ണുകള്‍
ഒടുവില്‍ കൈ തളരുമ്പോള്‍
ഹൃദയം പുകഞ്ഞെരിയുമ്പോള്‍
നനവ് മൂടുന്ന കണ്ണുകളെ
നിറഞ്ഞൊഴുകാന്‍ വിട്ടേക്കുക
ഇരുട്ടിന്റെ മറവില്‍.......
വരികള്‍ നന്ന്.. ഇനിയും എഴുതുക.. ഭാവുകങ്ങള്‍..
ReplyDeletekeep it up
ReplyDelete