പാല് മണമുള്ള ചുണ്ടുകളില്‍
തൂ മന്ദഹാസവും പേറി
അവര്‍ കൂട്ടമായി പറക്കും
സ്വര്ഗലോകത്തേക്കണയുവാനായ്.
അവരില്‍ ചിലരെല്ലാം
ആമോദത്തോടെ കലമ്പല്‍ കൂട്ടുന്നുണ്ടാവാം
തേനൂറുന്ന കിളിക്കൊഞ്ചലുകള്‍.
പരസ്പരം ചിലരപ്പോള്‍ കാതില്‍ മന്ത്രിക്കും
വേദനകളൊക്കെയും തീര്‍ന്നു പോയി,
'ഇനി നാമുല്ലസിക്കും സ്വര്‍ഗത്തോപ്പില്‍
നമ്മെ വെറുത്തൊരാ പിശാച്ചുക്കളെയെല്ലാം
ചിലരെങ്കിലും ഏറെ വെറുത്തുകൊള്ളും
നമ്മള്ക്കായുയര്ത്തുവാന് ശബ്ദമില്ലാത്തവര്‍
നട്ടെല്ലില്ലാത്തവരായ് തന്നെ തുടര്‍ന്നിടട്ടെ
അറിയില്ലേ അബാബീല്‍ പക്ഷികളെ,
അവ കൂട്ടമായ് പറന്നിടും ,
താഴെ അവര്‍ക്ക് മേല്‍ വര്‍ഷിക്കും
നരകത്തില്‍ നിന്നും പെറുക്കിയെടുത്തുള്ള
കനല് പോലെരിയുന്ന സിജ്ജീല്‍ കല്ലുകള്‍
നമ്മുടെയൊക്കെയും തല പിളര്ത്തുള്ളോരു
വെടിയുണ്ടയല്ലത് ,നരകക്കനലാണ്
വെടി തുപ്പും ലോഹ തോക്കുകള്‍ പോലും
ചൂണ്ടുന്നവനെപ്പോല്തന്നെ ഉരുകിവീഴും
വേദനകളില്ലിനി ജീവിതത്തില്‍
നമ്മള് പാറുകയാണല്ലോ അവനിലേക്ക്'
....
സിജ്ജീല്‍ കല്ലുകള്‍ : നരകത്തിലെ ചുട്ടു പഴുത്ത കല്ലുകള്‍
അബാബീല്‍ പക്ഷികള്‍ : അബ്രാഹത്തിന്റെ സൈന്യം വിശുദ്ധ കഅബ തകര്‍ക്കുവാന്‍ വന്നപ്പോള്‍ അവര്‍ക്ക് മേല്‍ നരകത്തിലെ കല്ലുകള്‍ വര്ഷിക്കുവാന് അല്ലാഹു അയച്ച പക്ഷികള്‍...
nannayittunde
ReplyDeletesuper....
ReplyDeleteMansoor Alavi
വെടിയുണ്ടയല്ലത് ,നരകക്കനലാണ്
ReplyDeleteവെടി തുപ്പും ലോഹ തോക്കുകള്‍ പോലും
ചൂണ്ടുന്നവനെപ്പോല്തന്നെ ഉരുകിവീഴും
വേദനകളില്ലിനി ജീവിതത്തില്‍
നമ്മള് പാറുകയാണല്ലോ അവനിലേക്ക്'
gr88 lies shabna... keep it up...
പാല് മണമുള്ള ചുണ്ടുകളില്‍
ReplyDeleteതൂ മന്ദഹാസവും പേറി
അവര്‍ കൂട്ടമായി പറക്കും
സ്വര്ഗലോകത്തേക്കണയുവാനായ്.
കൂടെ ഞാനുമുണ്ടാകും ...
നല്ല വരികള്‍
ആശംസകളോടെ
അസ്രുസ്