Tuesday, 9 July 2013

കാപട്യം...


എല്ലാവര്‍ക്കും എന്നെ
വല്ലാണ്ടങ്ങ്‌ ഇഷ്ടപ്പെടാന്‍
എന്താണൊരു മാര്‍ഗ്ഗം?
കഷണങ്ങളായ് മുറിച്ചിട്ട്‌,
എന്റെ ഓരോ കഷ്ണവും 
ഓരോരുത്തരുടെ ആശക്കൊത്തു
മാറ്റിയെടുക്കലാണോ?
അതല്ലെങ്കില്‍,
മുഖത്തു കാപട്യത്തിന്റെ
ചായം വാരി പൂശലാണോ?
ഇല്ലാത്ത ചിരിയെ
വരുത്തിയെടുക്കലോ?
നന്മയുണ്ടെന്നറിയിക്കാന്‍
വെണ്മ കാട്ടി നടക്കലോ?
ഇതൊക്കെയും ചെയ്തിട്ട്,
എന്നെ ഞാനല്ലാതാക്കി
മാറ്റലോ?

1 comment:

  1. സ്നേഹിക്കയുണ്ണീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും

    ReplyDelete