Friday, 6 September 2013

ഇരുള്‍ യാത്ര

ഇരുളിലൂടെ ഊളിയിട്ട്,
സുഖങ്ങളെ തേടിയലയുമ്പോള്‍ ,
ആരുടേയും കണ്ണില്‍ പെടാതിരിക്കാന്‍
ആവോളം ശ്രമിക്കും മനുഷ്യര്‍ .
പാത്തും പതുങ്ങിയും 
തെറ്റിനെ പുണരുമ്പോള്‍
പെട്ടെന്നങ്ങ് പിടിക്കപ്പെട്ടാല്‍
ആദ്യമെന്താണ് ചെയ്യുക?
മിണ്ടാതിരിക്കാന്‍ കെഞ്ചി നോക്കും.
വഴങ്ങാതെ വന്നാല്‍ 
ചെറിയൊരു ചരട് കൊണ്ട്
സത്യത്തിന്റെ കഴുത്തില്‍ കുരുക്കിടും.
കത്തിച്ചു കളയാന്‍ നോക്കും,
ദയ പാടെ മറന്നു കൊണ്ടും.
കുരുക്കു മുറുകി പിടഞ്ഞു ചാവുന്ന
നിഷ്കളങ്ക സത്യം പക്ഷെ,
ഉയിര്‍ത്തെഴുന്നേല്‍ക്കും ഒരുനാള്‍ ,
ആരുമറിയാതെ പൂട്ടി വച്ച
അധമ സഞ്ചാരങ്ങള്‍ മുഴുവനും
ആകെ ലോകവുമറിയും
പിന്നെ ആയുസൊടുങ്ങും വരെ
പാപ ഭാരവും പേറി അങ്ങിനെ..

1 comment:

  1. വഴങ്ങാതെ വന്നാല്‍
    ചെറിയൊരു ചരട് കൊണ്ട്
    സത്യത്തിന്റെ കഴുത്തില്‍ കുരുക്കിടും.
    കത്തിച്ചു കളയാന്‍ നോക്കും,
    ദയ പാടെ മറന്നു കൊണ്ടും.

    വളരെ ശരി, പക്ഷെ:

    കുരുക്കു മുറുകി പിടഞ്ഞു ചാവുന്ന
    നിഷ്കളങ്ക സത്യം പക്ഷെ,
    ഉയിര്‍ത്തെഴുന്നേല്‍ക്കും ഒരുനാള്‍

    ഇത് മാത്രം നമ്മുടെ ഏറ്റവും നല്ല വിശ്വാസം മാത്രം. എത്രയോ നിഷ്കളങ്കനിലവിളികള്‍ അടങ്ങിപ്പോയിരിയ്ക്കുന്നു. ഉയിര്‍ത്തെഴുന്നേല്പില്ലാതെ!

    ReplyDelete