Friday, 6 September 2013

അതിര്

ഓര്‍മ്മയുറച്ചപ്പോഴേക്കും 
അടിച്ചേല്‍പിക്കപ്പെട്ട
നശിച്ചൊരു പക്വത,
പണ്ടേ കൂട്ടിലടക്കപ്പെട്ട കുട്ടിയെ,
പുറത്തു ചാടാന്‍ കൊതിക്കുമ്പോഴൊക്കെ
വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കും.
കിലുകിലെ ചിരിക്കാന്‍ 
കൊതിയുണ്ടാകും പക്ഷെ,
കടുത്ത പ്രഹരമേറ്റു കുഴഞ്ഞു വീഴും.
ചിണുങ്ങിക്കരയണമെന്നുണ്ടാകും
എന്നാലും, നിര്‍വികാരത
മുഖം മൂടിയായ് പൊതിയും.
കുട്ടിയായിരിക്കുമ്പോഴേ
കുട്ടിയാകാന്‍ ശ്രമിച്ചിട്ടും
തീരെ പറ്റാതെയാകും.
പിന്നെയാ കുട്ടി കരഞ്ഞു തളര്‍ന്നു
ഉള്ളില്‍ തന്നെ കിടന്നുറങ്ങും.
നശിച്ച പക്വത,
ഓര്‍മ്മയുറക്കുമ്പോഴേക്കും
എന്നില്‍ കുത്തി നിറക്കപ്പെട്ട പക്വത.

2 comments: