നോവിക്കുക, കഴിയുന്നത്ര.
വീഴ്ത്താന്‍ തന്നെയുദ്ദേശിച്ച്,
മുന്നോട്ടാഞ്ഞുകൊള്ളുക.
ഒരു പുഞ്ചിരിയണിഞ്ഞു കൊണ്ട്
മുഖമുയര്‍ത്തിപ്പിടിച്ചിട്ട്
ഞാനിവിടെത്തന്നെയുണ്ട്,
തളരാതെ കാലടി വെക്കാന്‍
മനസ്സിനെ പഠിപ്പിച്ചുകൊണ്ട്.
ഇടര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും
പതറി വീഴാതെ നേരിടാന്‍
ഈ പുഞ്ചിരി രഹസ്യം തന്നെ
ധാരാളമെനിക്ക്....
ഇതാണ് യഥാര്‍ത്ഥകരുത്ത്
ReplyDelete