Wednesday, 3 September 2014

അനുഗ്രഹം



വീണപ്പോള്‍
കൈവെള്ളയില്‍ തറഞ്ഞ
കുപ്പിച്ചില്ലിന്റെ ചീളുകള്‍,
ആരും കാണരുത്.
ചോരയിറ്റി വീഴുന്നതും.
ചുരുട്ടിപ്പിടിക്കൂ.
എല്ലാരുമൊഴിഞ്ഞ്
ഒറ്റക്കാവുന്ന വേളയില്‍,
കൈ നിവര്‍ത്തി നോക്കൂ,
ആശ്വാസമായൊരു തെന്നല്‍
അതുവഴി വരും.
മുറിവുകളെ തലോടും.
നിങ്ങളറിയില്ലായിരിക്കാം,
കണ്ണുകളില്‍ നിന്നും,
ചൂടുള്ള അശ്രുകണങ്ങള്‍
ഒഴുകി വീഴും പിന്നെ,
മുറിവാഴങ്ങളിലേക്കിറങ്ങും.
വീഴ്ചയുടെ ഏറ്റുപറച്ചിലുകള്‍
തേങ്ങലായുയരുമ്പോള്‍
ഒഴുകി വരുന്ന നീര്‍കണങ്ങള്‍,
മരുന്നാകുന്ന തുള്ളികള്‍,
മുറിവുണക്കാന്‍ ,
ഉയരങ്ങളില്‍ നിന്നുമയക്കപ്പെട്ട
സാന്ത്വനാശ്രു.

1 comment: