Wednesday, 7 January 2015

വിശ്വാസം

കണ്ണുകള്‍ ഇറുക്കിയടക്കുമ്പോള്‍
എന്റെ മുന്നിലെന്ന പോലെ
നിന്നെ അറിയുന്നുണ്ട് ഞാന്‍.
പതിഞ്ഞ സ്വരത്തില്‍
നിന്റെ പേര് വിളിക്കുന്നുണ്ട്.
നീ വിളി കേള്‍ക്കുന്നുവെന്നു
സ്വയം ആവര്‍ത്തിച്ചു പറയുന്നുമുണ്ട്.
അടച്ച കണ്ണുകള്‍ തുറന്നാല്‍
നീ എന്നില്‍ നിന്നും മുഴുവനായ്
മായുമോ എന്ന് ഭയന്നിട്ടാണ്
പകല് വന്നു വിളിച്ചിട്ടും
ഞാനീ ഉറക്കത്തില്‍ തന്നെ
ഒളിച്ചിരിക്കുന്നത്.

No comments:

Post a Comment