
"എന്തായിരുന്നു ഇത്ര പെട്ടെന്നിങ്ങനെ വരാന്‍ ?"അവിടെ കൂടിയിരുന്നവര്‍ പരസ്പരം ചോദിച്ചു.
"അസുഖമൊന്നുമുണ്ടായിരുന്നതായി അറിവില്ല.എന്നിട്ടും.."
സുഹൃതുക്കളിലോരാള് നെടുവീര്‍പ്പിട്ടു.
"ഈയിടെയായി വല്ലാത്ത ടെന്‍ഷന്‍ ആയിരുന്നു ആള്‍ക്ക്".
ആരോ പറഞ്ഞു.
"ഏയ്..എനിക്കങ്ങിനെ തോന്നിയില്ല..".
മറ്റൊരാള്‍.
"ആത്മഹത്യയോ മറ്റോ ആണോ?".
വേറൊരാളുടെ സംശയം.ആ സംശയം മറ്റുള്ളവരിലേക്കും പടര്‍ന്നു.
"ഞാനും കണ്ടതാ..കഴുത്തില്‍ കയറിന്റെ പാടുണ്ട്".
സംശയം രൂക്ഷമായി.ആത്മാര്‍ത്ഥ സുഹൃത്തിന്റെ മുഖത്തെക്കായി എല്ലാവരുടെയും ശ്രദ്ധ.അയാളും കൈമലര്‍ത്തി.
"ഒരു പക്ഷെ നമ്മളറിയാതെ എന്തെങ്കിലുമുണ്ടായിരുന്നിരിക്കണം...".
അയാള്‍ കൂട്ടിച്ചേര്‍ത്തു.അടുത്തു തന്നെ ജ്യേഷ്ടന് ഇരിപ്പുണ്ട്.അയാള്‍ തലയുയര്‍ത്തി നോക്കി.എന്നിട്ട് പറഞ്ഞു.
"എനിക്ക് അറിയില്ല.ഒരു പക്ഷെ അനിയനറിവുണ്ടായിരിക്കണം".
അതും പറഞ്ഞയാള്‍ അനിയനെ വിളിച്ചു.അയാളും ഒന്നും അറിയില്ലെന്ന മട്ടില്‍ തല കുലുക്കി.
"ഞങ്ങള്‍ വിവരമറിഞ്ഞ് ഇപ്പോള്‍ വന്നതേ ഉള്ളൂ".
അയാള്‍ പറഞ്ഞു."അമ്മക്കറിയാമായിരിക്കും..".
അമ്മ പൊട്ടിക്കരഞ്ഞു...
"എനിക്കറിയാന്മേലാ...എന്ത് പറ്റിപ്പോയോ ആവോ...എങ്ങനെ കഴിഞ്ഞതാ...".
അവസാനം താഴെ മൂലയില്‍ തല താഴ്ത്തിയിരിക്കുന്ന ഭാര്യയുടെ മേല്‍ എല്ലാവരുടെയും കണ്ണ് പതിഞ്ഞു.വന്നവരും കൂടിയവരും സംശയത്തോടെ അവളെ നോക്കി.വിറയ്ക്കുന്ന ശബ്ദത്തോടെ അവള് പറയാന്‍ തുടങ്ങി.
"കല്യാണം കഴിഞ്ഞ നാളു മുതല്‍ തുടങ്ങിയതാ....ആദ്യമൊക്കെ ചെറുതായെ ഉണ്ടായിരുന്നുള്ളൂ....... കാരണമൊന്നുമുണ്ടായിരുന്നില്ല...പതിയെപ്പതിയെ മാറിക്കോളും എന്ന് കരുതി.. പക്ഷെ.... ഇന്നലെ..ഇന്നലെയാണ്... വല്ലാതെ കൂടിയത്....പിന്നെ...ഞാന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരിയില്‍ നിന്ന് എന്റെ സാരിയെടുത്ത്................".
അത്രയുമായപ്പോളേക്കും അവര്‍ അണപൊട്ടിക്കരയാന് തുടങ്ങി.ആരോ ഒരാള്‍ ചോദിച്ചു.
"എന്തായിരുന്നു രോഗം?".
കരച്ചിലിനിടെ എങ്ങലടക്കിക്കൊണ്ട് അവര്‍ പറഞ്ഞു.
"സംശയം....സംശയ രോഗമായിരുന്നു..കാരണമില്ലാതെ സംശയം.....ഒടുവില്‍.......".അപ്പോള്‍ എല്ലാവരും കണ്ടു...
പരേതന്റെ പുരികക്കൊടികള്‍ അപ്പോഴും ചുളിഞ്ഞിരിക്കുന്നു.......