
"എന്താ മോനൂ കരയുന്നത്? അമ്മയില്ലേ കുട്ടാ? കരയാതെ വാവേ.... അമ്മിഞ്ഞ തരാല്ലോ ന്റെ മോന്.....കരയാതെട്ടോ....."
***************************
"എന്താ മോനേ വല്ലാന്‌ടിരീക്കണേ? പടിക്കാനൊരുപാടുന്ടോ കുട്ടാ? എഴുതിതീര്‍ന്നില്ലേ ഇതു വരെ? സാരല്ല, കുറച്ചു അമ്മ എഴുതിതരാട്ടോ....." ***************************
"എന്താ മോനേ നീ വിഷമിച്ചിരിക്കണേ? ജോലിയൊന്നും ശര്യാവാഞ്ഞിട്ടാണോ? നീ വിഷമിക്കാതെ.... എല്ലാം വേഗം ശരിയാവും . അമ്മ എപ്പോഴും പ്രാര്‍ത്ഥീക്കാണുണ്ട്ട്ടോ..എളുപ്പം ശരിയാവും!!.."
****************************
"എന്തുപറ്റി മോനേ? ആകെ ക്ഷീണിച്ചല്ലോ?... ഒരുപാട് ജോലിത്തിരക്കുണ്ടോ കുട്ട്യേ? പോട്ടെ...വെറുതെ ഇരുന്നു ബേജാറാവാതിരിക്ക് നീ....അമ്മേടെ മോന് വേണ്ടി അമ്മ എപ്പഴും പ്രാര്‍ഥിക്കനുണുണ്ട്...."
****************************
"എന്താ കുട്ട്യേ ആകെ വിഷമിച്ചിരിക്കനെ? അവള്‍ പിണങ്ങിപ്പോയിട്ടാണോ?..വിഷമിക്കല്ലേ മോനേ... അമ്മയെ വല്ലടത്തും കൊണ്ടാക്ക്യാലെ അവള്‍ തിരിച്ചു വരൂങ്കില്‍ നി അങ്ങിനെ തന്നെ ചെയ്തോ മോനേ... അമ്മക്കൊരു വിഷമോല്ല... അമ്മ മരണം വരേം എന്റെ മോനു വേണ്ടി പ്രാര്‍ഥിക്കും... വിഷമിക്കാതെട്ടോ..."
****************************
മക്കള്‍ക്ക് വേണ്ടി എന്തും സഹിക്കാന്‍
ReplyDeleteതയ്യാറുള്ള ഒരമ്മയെ നന്നായി അവദരിപ്പിച്ചു..
എങ്കിലും ഇതൊന്നും കാണാനുള്ള കണ്ണ്
ഇപ്പോയത്തെ തലമുറകള്‍ക്ക് ഇല്ല
അമ്മക്ക് സമം അമ്മ മാത്രം.
ReplyDeleteഅമ്മയുടെ(ഉമ്മയുടെ) കാല്പാദത്തിലാണ് സ്വർഗം എന്ന് പ്രവാചകൻ(സ) പടിപ്പിച്ചിട്ടുണ്ട്.
ReplyDeletecooll :)))
ReplyDeletecooll :)))