Monday, 9 August 2010

മണി മുഴങ്ങുമ്പോള്‍....


പള്ളിയില്‍ നിന്നുള്ള ഓരോ മണിമുഴക്കവും അയാളുടെ കാതുകളില്‍ അതിശക്തമായി വന്നു പതിച്ചുകൊണ്ടിരുന്നു. കേള്‍വിക്കുറവുള്ള തനിക്ക്‌ ആ മണിമുഴക്കം മാത്രം ശരിയായി കേള്‍ക്കുന്നതെങ്ങിനെയെന്ന് അയാള്‍ അല്‍ഭുതമൂറി. ഭിത്തിയിലേക്ക് നോക്കിക്കിടക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു. 'എന്നാണു ആദ്യമായി മണി മുഴക്കം കേട്ടത്?' മറവിയുടെ മാറാലകള്‍ വകഞ്ഞുമാറ്റി ഓര്‍മ്മകളുടെ വരവായി. .....അതു നന്മയുടെ, അറിവിന്റെ, നിഷ്കളങ്കതയുടെ വിദ്യാലയമണിയായിരുന്നു. അന്നിന്റെ മണിശബ്ദം കുസൃതികള്‍ക്കുള്ള പച്ചക്കൊടികളായിരുന്നു. . പിന്നെയാ മണി മുഴങ്ങിയത്‌ കാല്‍പനികതയുടെ കലാലയ വളപ്പീലായിരുന്നു. ഓരോ മണിയടിക്കും വേണ്ടി ഹൃദയം തുടിച്ചിരുന്നു. അടുത്തു വരുന്ന പാദസ്വരമണികളുടെ കിലുക്കം തന്റെ ഹൃദയത്തിലായിരുന്നു മുഴങ്ങിയിരുന്നത്. പിന്നെയും മണിമുഴങ്ങിയത്‌ ജോലിയുടെ സമയമുണര്‍ത്താനായിരുന്നു. അതു പിന്നെ ജീവിതത്തിന്റെ താളമായി മാറി. ഓരോ മണിമുഴങ്ങുമ്പോളും വലിപ്പില്‍ ധനമേറി വന്നു. മേശക്കടിയിലൂടെ കൈകള്‍ നീണ്ടുകൊണ്ടേയിരുന്നു. ഓരോ ദിവസവും മണി മുഴങ്ങാന്‍ കൊതിയോടെ കാത്തിരുന്നു. പിന്നെ അത്‌ ആര്‍ത്തിയായി മാറി. കണ്ണുനീരും വിയര്‍പ്പും മണക്കുന്ന നോട്ടുകള്‍ കരുണഏതുമില്ലാതെ വലിപ്പിലിട്ട്കൊണ്ടയാള്‍ നിര്‍വൃതി കൊണ്ടു. പക്ഷേ, ഇപ്പോഴി മണി, മരണ മണി...വിളിക്കുകയാണ്‌, ശരിയായ മുഴക്കം എന്തെന്ന് അറിയിച്ചുതരാന്‍......മുഴക്കമുള്ള ലോകത്തേക്ക്‌.......

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇപ്പോഴി മണി, മരണ മണി...വിളിക്കുകയാണ്‌, ശരിയായ മുഴക്കം എന്തെന്ന് അറിയിച്ചുതരാന്‍......മുഴക്കമുള്ള ലോകത്തേക്ക്‌....... valare vishalamaya chinthangal nalla padangal nalla avatharanam shaili.......

    ReplyDelete
  3. ജീവിതം ഒരറ്റത്തുനിന്ന് മറ്റെ അറ്റത്തേക്ക് സഞ്ചരിക്കുമ്പോൾ നിലക്കാത്ത മണിഒച്ചകൾക്ക് നാം സാക്ഷിയാകുന്നു. സത്യം സാക്ഷ്യപെടുത്തുമ്പോൾ മണിമുഴക്കത്തിനു അർഥം കൈ വരുന്നു. ഒടുവിൽ സങ്കടപെടുത്തുന്നു മരണമണി.

    ReplyDelete
  4. കയ്യക്ഷരം???? എങ്ങിനെ?......അതെനിക്ക്‌ മനസ്സിലായില്ല..... :(

    ReplyDelete
  5. as always am saying, nice work . . .
    a famous writer was asked that: " which is your good work?"
    he replied, " the next coming is my best. . . !!!


    so keep writing. . my prayers always with u . .

    ReplyDelete