വിശപ്പ് സഹിച്ചും ഉറക്കമൊഴിച്ചും സംഭരിച്ച ഊര്‍ജ്ജം കൈമുതലാക്കിയവശേഷിപ്പിച്ചുകൊണ്ട് റമദാന് വിട പറയുകയായി. പകലുകളില്‍ നാമനുഭവിച്ച ക്ഷീണത്തിന്നും രാവുകളില്‍ നാമൊഴുക്കിയ കണ്ണ് നീരിനും പരിസമാപ്തി. റമദാന് അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു, നാളത്തെ സുഖത്തിലേക്കുള്ള പ്രലോഭാനവും. ഒരു കുഞ്ഞചാരിപ്രാവിന്റെ ചിറകടിയൊച്ച പോലെ എളുപ്പം കൊഴിഞ്ഞുപോയൊരു റമദാന് നമ്മില്‍ ബാക്കി വച്ചത് വരും വര്‍ഷത്തെക്കുള്ള ഇന്ധനമാണു. കണ്ണീരോടെ വിടപറയാം നമുക്ക് റമദാനോട്...നമ്മില്‍ സ്നേഹത്തിന്റെ മുളപാകിയ പ്രിയ റമദാന്...
ഈദ്, ആഘോഷമെന്നര്‍ത്ഥം. ആഘോഷം ഇബാദത്താണെന്ന് പഠിപ്പിച്ച മതമാണ് നമ്മുടേത്. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഈദ്ഗാഹിലെക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ധ്വനികളാണ്. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ പെരുന്നാള്‍. ചിറകുവിടര്‍ത്തി പറന്നുയരുന്ന പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്ക് കാതോര്‍ക്കാം നമുക്ക് . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക് കാണിച്ചു കൊടുക്കാം. കെട്ടിപ്പിടിയ്ക്കാം.... പൊട്ടിച്ചിരിക്കാം... നാഥനെ മറക്കാതിരിക്കാം...
“അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”
.... .... വ ലില്ലാഹില്‍ ഹംദ്”
പെരുന്നാള്‍ ആശംസകള്‍
ReplyDeleteഈദ് ആശംസകള്‍...!
ReplyDeleteപെരുന്നാൾ ആശ്ംസകൾ...
ReplyDelete