Tuesday, 1 February 2011

ഒരു തുള്ളി മാത്രം




പൊള്ളുന്ന വെയിലിന്റെ പീഡയേറ്റ്
പൊരിയുന്ന പകലിന്റെ കോപമേറ്റ് 
ഉരുകുന്നെന്‍ മേനിയില്‍ ,ധമനിയില്‍,
ചിന്തയില്‍ കുളിരായി വന്നു നീ,സ്വാന്തനമായി 
കാഴ്ച്ചകളിലോക്കെയും നീയായിരുന്നു
പുഴയായി കുളമായി കടലായി കിണറായി 
ഹൃദയത്തെ നീ കുളിര്‍പ്പിച്ചിരുന്നു
നിന്നെക്കുറിച്ചേറെ പാട്ടുകള്‍,കവിതകള്‍
തൂലികകളേറെ പടച്ചു വച്ചു

പൂജ്യയാം നിന്നെ. നിന്‍ വാത്സല്യ-
രൂപത്തെ നീലയില്‍ ഏറെ വരച്ചു വച്ചു
നീയാണുലകത്തിന്‍ സ്പന്ദനം,
നിന്റെ കുളിരാണ് ഭൂമിയുടെയോജസ്സും 

എല്ലാം നല്‍കിയുള്ളോരമൃതേത്തില്‍ തന്നെ
കുടിലര്‍ വിഷമേറെയൊഴുക്കി വിട്ടു
മലിനമായോഴുകുന്ന നിന്നെ നോക്കി-നിന്റെ 
പ്രിയരാമെഴുത്തുകാര്‍ മൂക്ക് പൊത്തി
വിങ്ങുന്ന നിന്റെ ഹൃദയത്തെക്കാണുവാന്‍ 
പാപിയാം മനുജന്നു കഴിയാതെ പോയ്‌
ഗര്‍ഭപാത്രം പോലും കുഴി കുത്തി നിന്റെ
ഓജസ്സ് മുഴുവനും ചോര്‍ത്തിക്കളഞ്ഞു
കുന്നുകള്‍, മലകളും പര്‍വതം പോലുമേ 
മണ്ണാക്കി മാറ്റി നിന്നെയതിലിട്ടു മൂടി
ഞങ്ങള്‍ക്കായോഴുകിയ അശ്രു പോലും
നിന്റെ രക്തമായിരുന്നെന്നറിയാതെ പോയ്‌

ഇന്നിതാ തൂലിക ചലിക്കുന്നില്ല-നിന്റെ 
വിരഹം താങ്ങാന്‍ കഴിയുന്നുമില്ല
വേദനയാല്‍ നീറുന്നു,ഹൃത്തടം നോവുന്നു
ദാഹത്താല്‍ തൊണ്ടയാകെ വരളുന്നു 
ശേഷിപ്പുകള്‍ തേടിയലഞ്ഞേറെ   
നിരാശമാത്രം നല്‍കി നിന്റെ ശ്മശാനങ്ങള്‍
മനുഷ്യകുലത്തിന്നടിവേരുകളില്ലതു  
നനക്കാനിനിയൊന്നും ബാക്കിയില്ല 
കുപ്പിയില്‍ ബാക്കിയിനിയൊരു തുള്ളി മാത്രം 
ഒരു തുള്ളി മാത്രമിനി ബാക്കി നില്‍ക്കുന്നു
മരണത്തിലേക്കുള ദൂരം, ഒരു തുള്ളി വെള്ളം!!! 

4 comments:

  1. "നിശ്ചയമായും ചില കവിതകളില്‍ തത്വജ്ഞാനമുണ്ട് അഥവാ അജ്ഞതയെ നിരാകരിക്കുന്ന ഭാഷ അതിനുണ്ട് " മുഹമ്മദ്‌ നബി (സ )-ഇബ്നു മാജ 266 ......

    ReplyDelete
  2. superb kavithakal eniyum ezhuthanam ..ezhuthinu chila lakshyangalundayirikkanam...

    ReplyDelete
  3. Wonderful poetry full of inspiring and adoring..

    ReplyDelete
  4. കൊള്ളാം......ആശംസകള്‍ ....
    (പിന്നെ..,സ്വാന്തനമാണോ ......? സാന്ത്വനമല്ലേ....)

    ReplyDelete