Saturday, 5 February 2011

മാപ്പ്


നിനക്ക് നോവുന്നുണ്ടോ?
നിന്റെ വിരലുകളിടക്കിടെ
അറിയാതെ വിറക്കുന്നത്
തലച്ചോറില്‍ കുത്തിയിറങ്ങുന്ന
വേദന കൊണ്ടാണോ?
നിന്റെ
കീറിയ വസ്ത്രങ്ങളും
നീ കിടന്ന റയില്‍ പാളവും
നീ യാത്ര ചെയ്ത കമ്പാര്‍ട്ട്മെന്റും
നിന്നെ കെടുത്തിയവന്റെ ഒറ്റക്കയ്യും
അവന്‍ ചെയ്ത പാപങ്ങളും
നിനക്കായ് നിന്റെ ജന്മ-
ദാതാക്കളൊഴുക്കിയ
ഹൃദയരക്തവും ചുടു കണ്ണുനീരും
ചാനലുകളില്‍,
പെരുമഴയായി പെയ്യുകയാണ്
എന്താണ് നിന്റെയുള്ളില്‍,
കരയരുതേയെന്നു കേഴുകയാണോ
കണ്കുളിര്‍ക്കെ കാണാന്‍ 

നാളുകളായ് കൊതിച്ച,
നിന്റെ വരവിനെ കാത്തിരുന്ന

നിന്നില്‍ പ്രതീക്ഷയര്‍പ്പിച്ച
സ്നേഹത്തിന്റെ,സുരക്ഷയുടെ,
വാത്സല്യത്തിന്റെ കവചം തീര്‍ത്ത
പ്രിയരാം മാതാപിതാക്കളോട്,
നിനക്കായി പ്രാര്‍ഥനയുടെ
ഏറിയ ഭാഗവും'കാത്തുവക്കുന്ന
നിന്നെ സ്നേഹിക്കുന്ന നാട്ടുകാരോട്.
പ്രാര്‍ഥിക്കയാണോ നീ,
ക്രൂരതയുടെ ശ്വാസം നിലക്കാന്‍ ,
രാക്ഷസനെ ഇഞ്ചിഞ്ചായി
വേദനിപ്പിച്ചു നശിപ്പിക്കുവാന്‍ .
മനമുരുകുകയാണോ നീ,
പൈശാചികതയുടെ,
തിന്മയുടെ ലോകത്തേക്ക്
ഇനിയും തിരികെ വരാതിരിക്കാന്‍ ,
ജീവശ്വാസം ഇനിയും
വലിച്ചു നീട്ടാതിരിക്കുവാന്‍ ,
വേദനയില്ലാതെ പോകുവാന്‍ ,
പരീക്ഷണങ്ങളുടെ തീചൂളകളിലേക്ക്
ഇനിയും വലിച്ചിഴക്കാതിരിക്കുവാന്‍  ?
വെറുക്കുകയാണോ നീ?
ഞങ്ങളെ,ഈ ലോകത്തെത്തന്നെയും?
മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി  ,
ഒരിറ്റു കണ്ണ് നീര് മാത്രം 
നിനക്കായോഴുക്കുവാന്‍ ...




                                 സൗമ്യയുടെ മരണത്തിനു തൊട്ടു മുന്പെഴുതിയത്...


13 comments:

  1. നല്ല
    പോസ്റ്റ്‌...

    എനിക്ക് വളരെ
    ഇഷ്ടപ്പെട്ടു...



    ആശംസകള്‍
    നേര്‍ന്നുകൊണ്ട്...

    സസ്നേഹം...

    അനിത

    JunctionKerala.com

    ReplyDelete
  2. Kollam nannayirkkunnu ,,, ithum daivathinte swntham nadinte vere oru mukham .... devils own country ... pisachukkalude swntham nadu... inu angne paryam namukku ....

    ReplyDelete
  3. വെറുക്കുകയാണോ നീ?
    ഞങ്ങളെ,ഈ ലോകത്തെത്തന്നെയും?
    മാപ്പ് പറയട്ടെയീ ലോകത്തിനു വേണ്ടി ,
    ഒരിറ്റു കണ്ണ് നീര് മാത്രം നിനക്കായോഴുക്കുവാന്‍
    sheriyaanu,,,, njnum mappu parayunnoo... lokhathinu vendi...(ibruss riyadh...

    ReplyDelete
  4. ENTHANU SAMBHAVICHATH KAVITHA VIRAL CHOONDUNNATH ENTHO CHEYTHA THETTINTE MAPP PLE THONNUNNU ........?
    ETHAYALM INI NANMAKALILEKKU THIRIYUKA ELA NANMAKALUM CHORIYUNNU PRARTHIKKUNNU.....

    ReplyDelete
  5. വേദനകളൊക്കെയും അനുഭവിച്ചു തീര്‍ത്ത്
    വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍
    വേദനയോടെ പോയിക്കഴിഞ്ഞു
    ഇനിയാരുമാവളെ റയില്‍ പാളത്തില്‍ നിന്ന്
    മരണത്തിലേക്ക് തള്ളിയിടുകയില്ല,
    വേദനിപ്പിക്കുകയില്ല,മാനം കെടുത്തുകയില്ല
    ഇനിയവള്‍ക്ക്‌ ശാന്തി,
    നിത്യതയിലെക്കവള്‍ അലിഞ്ഞു ചേര്‍ന്നു..
    ക്രൂരതയുടെയീ ലോകത്തെ നോക്കി
    ഒന്ന് കാര്‍ക്കിച്ച് തുപ്പുകയെങ്കിലുമാവാം.......

    ReplyDelete
  6. നന്നായിട്ടുണ്ട് എന്ന് പറയാന്‍ വയ്യ....
    സ്വാര്‍ത്ഥ താല്പര്യങ്ങള്‍,
    ഞാനിസം,
    എന്റെ സുഖം,
    മനുഷ്വത്വം മരവിച്ച....ഈ ഇരു കാലികല്‍ക്കൊപ്പം..
    ഇങ്ങനെ ജീവിക്കേണ്ടി വന്ന... ഞാന്‍ ആണ് പാപി...
    നീ ഒരു മെഴുകു തിരി എങ്കിലും കത്തിച്ചു വെച്ചു പ്രതികരിച്ചു.....
    പക്ഷെ....ഞാന്‍ ഇവിടെയും നിശബ്ദനാണ്...

    ReplyDelete
  7. ഒരുപാട് പേരെ വേദനിപ്പിച്ചും നമ്മുടെ സമൂഹത്തെ ചിന്തിപ്പിച്ചും കടന്ന് പോയ ആ സഹോദരിക്കുള്ള അക്ഷരാർച്ചനയാകട്ടെ ഈ വരികൾ..നന്നായി.. അഭിനന്ദനങ്ങൾ

    ReplyDelete
  8. nallath, valare nallath, കവിതയെഴുതാന്‍ കവയത്രിയല്ല......... കഥയെഴുതാന്‍ ഒരെഴുത്തുകാരിയല്ല. inimuthal ee varikal delete cheyyam. really i am appreciating.

    ReplyDelete
  9. it's not nothing mallus detached attitude that killed the innocent girl, our silence is brutal.no its worse than brutality

    ReplyDelete
  10. നന്നായിരിക്കുന്നു

    ReplyDelete
  11. ആരാമത്തില്‍ വായിച്ചു...ശബ്നയുടെ ഈ കവിത വഴിയാണ് ഞാന്‍ ആദ്യമായി എവടെ എത്തിയത്...ഒരിക്കല്‍ കാമ്മെന്റ്റ് ചെയ്യാന്‍ നോക്കിയെങ്കിലും വൈറസ്‌ കാരണം സാധിച്ചില്ല.....congratz....

    ReplyDelete