Sunday, 11 March 2012

നിഴല്‍

നിഴല്‍ ചിരിക്കാറില്ല
ഞാന്‍ തുറന്നു ചിരിച്ചിട്ടും
എന്റെ നിഴലിനു,
പുഞ്ചിരിക്കാന്‍ കൂടി അറിയില്ല
ഊണിലും ഉറക്കിലും
കൂട്ടായിരുന്നിട്ടുമെന്തേ,
എന്റെ ചിരിയില്‍ മാത്രം നീ
ഒറ്റക്കാക്കിക്കളയുന്നു?
ചോദിച്ചതാണ് പലപ്പോഴും
എന്നത്തെയും പോലെ
നിഴല്‍ , പക്ഷെ
മൌനം പാലിച്ചു കളഞ്ഞു
ചിരിയില്‍ നിഴല്‍ പോലുമറിയാതെ
പണിപ്പെട്ടു ഞാനൊളിപ്പിക്കുന്ന
എന്റെ മാത്രം വേദനകള്‍
എപ്പോഴോ കണ്ടു പിടിച്ചത് കൊണ്ടാവാം
ഞാന്‍ ചിരിക്കുമ്പോള്‍
നിഴല്‍ കൂടെ ചിരിക്കാറില്ല,
എന്റെ മനസ്സും....









5 comments:

  1. ഞാനൊളിപ്പിക്കുന്ന
    എന്റെ മാത്രം വേദനകള്‍ !!!

    ReplyDelete
  2. Mm...
    Nizhaline swathanthrayakiya pole manasine swathanthrayakkaruthu,
    athu namuku kai vittu pokum.

    ReplyDelete
  3. ഞാന്‍ ചിരിക്കുമ്പോള്‍
    നിഴല്‍ കൂടെ ചിരിക്കാറില്ല,
    എന്റെ മനസ്സും......നല്ലവരികള്‍ നന്നായി എഴുതി എല്ലാഭാവുകങ്ങളും

    ReplyDelete