Saturday, 19 May 2012

ചുവട്

പൂഴിയിലമര്‍ന്ന കാല്‍പാടുകള്‍ക്ക്
ഒരുപാട് കഥകള്‍ പറയാനുണ്ട്
ചെരുപ്പിന്റെ സംരക്ഷണമില്ലാതെ 
മണ്ണിനെ ചുംബിച്ച കഥ,
മണല്‍ത്തരികള്‍ പറഞ്ഞ 
യാത്രകളുടെ കഥ
താണ്ടിയെത്തിയ ദൂരങ്ങളുടെ കഥ
ഓടി നേടിയ  നേട്ടങ്ങളുടെ കഥ
ചവിട്ടിക്കയറിയ സ്വപ്ങ്ങളുടെ കഥ
ഇടര്‍ച്ചകളുടെ കഥ
പിന്തുടര്‍ച്ചകളുടെ കഥ
ഒടുവിലീ ഏകാന്തതയിലവസാനിക്കുന്ന
മടുപ്പുണര്‍ത്തുന്ന  
ചുവടു വെയ്പുകളുടെ കഥയും


9 comments:

  1. ഈ ചുവടുവെപ്പ് ... കൊള്ളാം...

    ReplyDelete
  2. കഥ കഥ കഥ കഥകള്‍ കൊണ്ടൊരു കവിത....
    എല്ലാ കഥകളും ശുഭപര്യവസാനിക്കട്ടെ.....

    ReplyDelete
  3. വളരെയധികം ഇഷ്ടപ്പെട്ടു

    ReplyDelete
  4. ഒന്ന് കൂടി നന്നാക്കാമായിരുന്നു ...ആശംസകള്‍

    ReplyDelete
  5. കാല്‍പ്പാടുകള്‍ ജീവിതത്തെയാണ് പറയുന്നത് ചവിട്ടിയതും കണ്ടതും മാത്രമല്ല ലക്ഷ്യത്തെ കുറിച്ച് ആശങ്കയുമുണ്ട്

    ReplyDelete
  6. നന്മ നന്നയിട്ടുണ്ട് ആശംസകള്‍

    ReplyDelete